ആദിമുദ്രണംമുതൽ 1995 വരെ മലയാളത്തിൽ പ്രസിദ്ധീകരിച്ച 52,000ലധികം പുസ്തകങ്ങളുടെ ഒരു ഇലക്ട്രോണിക് ഗ്രന്ഥസൂചിയാണു്. മലയാളഗ്രന്ഥവിവരം[1]. യൂണിക്കോഡ് അധിഷ്ഠിതമായി മലയാള ലിപിയിൽ വിവരങ്ങൾ തിരയാനുള്ള സംവിധാനമുള്ള ഡിഡിസി രീതിയിലുള്ള ഡിജിറ്റൽ കാറ്റലോഗ് ഉൾച്ചേർത്ത സ്വതന്ത്ര വിവരശേഖരമാണിതു്[2] . കേരളത്തിനകത്തും പുറത്തും നിന്നു് പ്രസിദ്ധീകരിക്കപ്പെട്ട മുഴുവൻ മലയാളപുസ്തകങ്ങളെക്കുറിച്ചുമുള്ള ഈ വിവരശേഖരത്തിന്റെ ക്രോഡീകരണത്തിനു് പ്രധാനമായും വഴിവെച്ചതു് കേരള സാഹിത്യ അക്കാദമി പ്രസിദ്ധീകരിച്ച കെ.എം. ഗോവിയുടെ മലയാളഗ്രന്ഥസൂചിയാണു്[3]. 2003 ൽ ഡോ. ആർ. രാമൻനായരും കെ. എച്ച് ഹുസൈനും ചേർന്നുണ്ടാക്കിയ തലശ്ശേരി ബ്രണ്ണൻ കോളേജിലെ 22,000 ത്തോളംവരുന്ന മലയാളഗ്രന്ഥങ്ങളുടെ കാറ്റലോഗും ഇതിൽ ഉൾച്ചേർത്തിട്ടുണ്ട്. [4]. സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് , സെന്റർ ഫോർ സൌത്ത് ഇന്ത്യൻ സ്റ്റഡീസ്, ബീഹൈവ് ഡിജിറ്റൽ കൺസെപ്റ്റ്സ് തുടങ്ങിയ സംഘടനകളുടെ കൂട്ടായ പ്രവർത്തനഫലമായി നിർമ്മിച്ച മലയാളഗ്രന്ഥവിവരം 2009 ഡിസംബർ 10നു് തലശ്ശേരിയിൽ വച്ചാണ് പുറത്തിറക്കിയതു്. [5]

മലയാള ഗ്രന്ഥ വിവരം
MalayalaGrandhavivaramlogo
വികസിപ്പിച്ചത്കെ.എം. ഗോവി, കെ.എച്ച്. ഹുസ്സൈൻ, സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് ,കെ.പി.എൻ.ഉണ്ണി, മഹേഷ്.എം
Stable release
1 / ഡിസംബർ 10 2009 (2009-12-10), 5323 ദിവസങ്ങൾ മുമ്പ്
ഭാഷപൈത്തൺ
അനുമതിപത്രംവിവരശേഖരം: ഗ്നൂ സാർവ്വജനിക അനുവാദപത്രംv3, വെബ്സൈറ്റ്: GNU AGPLv3
വെബ്‌സൈറ്റ്http://www.malayalagrandham.com

മലയാളഗ്രന്ഥവിവരം' എന്ന ഡിജിറ്റൽ വിവരവ്യവസ്ഥയുടെ ഈ ഡാറ്റാബേസു് ഏത് ഉപയോക്താവിനും സ്വതന്ത്രമായി ഉപയോഗിക്കാവുന്നതരത്തിൽ ഗ്നൂ_സാർവ്വജനിക_അനുവാദപത്രം v3 അനുമതിയിലും സോഫ്ടു്വെയർ സിസ്റ്റം ഗ്നൂ അഫെറോ സാർവ്വജനിക അനുവാദപത്രം v3 അനുമതിയിലും ആണ് പുറത്തിറക്കിയിരിക്കുന്നതു്[6] . കെ.എം. ഗോവി ചെയർമാനും കെ.എച്ച്. ഹുസൈൻ കൺവീനറുമായ ഒരു ടാസ്ക്ഫോഴ്സാണ് ഇതിൽ പുതിയ വിവരങ്ങൾ ഓരോവർഷവും ഉൾച്ചേർക്കുന്നതു് [7]

കേരളസർക്കാരിന്റെ 2009ലെ സംസ്ഥാന ഇഗവർണൻസ് അവാർഡിൽ പ്രാദേശികഭാഷാ വിഭാഗത്തിൽ രണ്ടാം സ്ഥാനം മലയാളഗ്രന്ഥവിവരത്തിനു് ലഭിക്കുകയുണ്ടായി [8][9] .

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2013-04-01. Retrieved 2011-03-28.
  2. "മലയാളഗ്രന്ഥവിവരം". Archived from the original on 2010-10-26. Retrieved 2011-03-28.
  3. "മലയാളഗ്രന്ഥവിവരം പ്രകാശനത്തിനുള്ള ക്ഷണക്കത്തു്". Retrieved 2011-03-28.
  4. http://meeralms.wordpress.com/2010/10/19/%E0%B4%AE%E0%B5%80%E0%B4%B0lms/
  5. http://replyspot.blogspot.com/2009/12/blog-post.html
  6. "ആർക്കൈവ് പകർപ്പ്". Archived from the original on 2010-10-27. Retrieved 2011-03-28.
  7. "ആർക്കൈവ് പകർപ്പ്". Archived from the original on 2009-12-01. Retrieved 2011-03-28.
  8. "ആർക്കൈവ് പകർപ്പ്". Archived from the original on 2010-11-25. Retrieved 2011-03-28.
  9. "ആർക്കൈവ് പകർപ്പ്". Archived from the original on 2010-12-12. Retrieved 2011-03-28.
"https://ml.wikipedia.org/w/index.php?title=മലയാളഗ്രന്ഥവിവരം&oldid=3753482" എന്ന താളിൽനിന്ന് ശേഖരിച്ചത്