മലബാർ സ്പെഷ്യൽ പോലീസ്

(മലബാർ സ്പെഷ്യൽ‍ പോലീസ്‌ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കേരള പോലീസിന്റെ സായുധ പോലീസ് ബറ്റാലിയനാണ് മലബാർ സ്പെഷ്യൽ പോലീസ് (MSP). ആസ്സാം റൈഫിൾസ്‌ കഴിഞ്ഞാൽ ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള സായുധ വിഭാഗമാണിത്. 1884ൽ മലപ്പുറം സ്പെഷ്യൽ പോലീസ് എന്ന പേരിലാണ് ആദ്യം രൂപീകരിച്ചത്. അന്നത്തെ ജില്ലാ പോലീസ് സൂപ്രണ്ട് ആയിരുന്ന "റിച്ചാർഡ് ഹിച്ച്കോക്ക്" തന്നെയായിരുന്നു ആദ്യത്തെ കമാൻഡന്റ്. ഈ ബറ്റാലിയന്റെ ആസ്ഥാനം മലപ്പുറത്താണ്.

മലബാർ സ്പെഷ്യൽ പോലീസ്

മലബാർ സ്പെഷ്യൽ പോലീസ് ലോഗോ
Active 1884 – Present
രാജ്യം India
ശാഖ സായുധ പോലീസ് വിഭാഗം (കേരള പോലീസ്)
തരം സായുധ പോലീസ്
കർത്തവ്യം ലഹളകൾ അടിച്ചമർത്തൽ, ആൾക്കൂട്ട നിയന്ത്രണം, ദുരന്ത നിവാരണം
വലിപ്പം 7 കമ്പനികൾ
Part of കേരള പോലീസ്
ആസ്ഥാനം മലപ്പുറം
ചുരുക്ക പേര് MSP
Commanders
കമാൻഡൻ്റ് (Commandant) യു.ഷറഫലി
Notable
commanders
Richard Hitchcock (ആദ്യത്തെ കമാൻഡൻ്റ്)

ചരിത്രം തിരുത്തുക

ഇന്ത്യയിലേക്കുള്ള ആദ്യ യൂറോപ്യൻ അധിനിവേശ ശ്രമത്തിന്റെയും ചെറുത്തു നിൽപ്പിന്റെയും ചരിത്രം ആരംഭിക്കുന്നത് മലബാറിന്റെ മണ്ണിലാണ്. സമ്പന്നവും സുഗന്ധദ്രവ്യങ്ങളുടെ പറുദീസയുമായ മലബാറിനെ സായുധമായി ആക്രമിച്ച് കീഴടക്കാൻ ഉദ്ദേശിച്ചു തന്നെയായിരുന്നു പോർച്ചുഗീസ് നാവികൻ വാസ്കോ ഡ ഗാമ ആദ്യമായി മലബാർ തീരം തൊട്ടത്. അന്നു തൊട്ടു തുടങ്ങുന്നു മലബാറിന്റെ അധിനിവേശ വിരുദ്ധ പേരാട്ട ചരിതം.

പോർച്ചുഗീസ്, ഡച്ച് മേധാവിത്വത്തെ തകർത്ത് ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി ഇന്ത്യയെ കീഴടക്കിയ ശേഷം ഇന്ത്യയുടെ പൈതൃക പാരമ്പര്യങ്ങളിൽ വലിയ മാറ്റങ്ങളുണ്ടായി. ഭിന്നിപ്പിച്ചു ഭരിക്കുക എന്നത് മുഖ്യരാഷ്ട്രീയ നയമായി സ്വീകരിച്ച അവർ, ഇന്ത്യൻ ജനതക്കിടയിൽ ഭിന്നിപ്പും പരസ്പര ശത്രുതയും വളർത്തുന്നതിൽ വിജയിച്ചു. സമ്പന്നരായ ജന്മിമാർക്ക് ആവശ്യമായ ഒത്താശകൾ ചെയ്ത്, ദരിദ്രരും ദുർബലരും കുടിയാന്മാരുമായ കർഷകരെയും കീഴാള വിഭാഗങ്ങളെയും ദ്രോഹിക്കുന്ന നയങ്ങൾ കൂടി സ്വീകരിച്ച കമ്പനി ഭരണകൂടത്തിനെതിരായി മാപ്പിളമാരുടെ പോരാട്ടാ വീര്യം കത്തിജ്വലിച്ചു.

കൊന്നാലും ചത്താലും സ്വർഗമെന്ന പ്രലോഭനത്തിൽ വീരമൃത്യു സ്വപ്നം കണ്ട് കലാപത്തിനിറങ്ങുന്ന മാപ്പിളമാരുടെ വീര്യത്തെ നേരിടാൻ സാധാരണ പോലീസിന്നോ ക്രമസമാധാന സംവിധാനങ്ങൾ കൊണ്ടോ സാധ്യമല്ല എന്നു തിരിച്ചറിഞ്ഞ ഈസ്റ്റ് ഇന്ത്യാ കമ്പനി ഭരണകൂടം, രാജ്യത്ത് ആസാം റൈഫിൾസിന് ശേഷം, 1854-ൽ മലപ്പുറം സ്പെഷ്യൽ ഫോഴ്സ് എന്ന രണ്ടാമത്തെ പാരാമിലിട്ടറി ഫോഴ്സ് രൂപീകരിച്ചു. രണ്ടു ബ്രിട്ടീഷ് ഓഫീസർമാർക്കു പുറമെ, മുപ്പത് നോൺ കമ്മീഷൻഡ് ഓഫീസർമാരും നൂറ്റിയമ്പത് സൈനികരും അടങ്ങുന്നതായിരുന്നു ഈ അർദ്ധസായുധ സേന. 1885-ൽ മലപ്പുറം പോലീസ് ഫോഴ്സിൽ ചെറിയ പരിഷ്കാരങ്ങൾ വരുത്തി മലപ്പുറം പോലീസ് കോർ എന്ന് പുനർനാമകരണം ചെയ്തു.


ക്രമസമാധാന പാലനത്തിനാവശ്യമായ പോലീസ്, നിയമ പരിഷ്കരണങ്ങളെക്കുറിച്ചു പഠിക്കാൻ കമ്പനി ഭരണകൂടം നിയമിച്ച 'സ്‌ട്രേഞ്ച് കമ്മീഷന്റെ' ശുപാർശ പരിഗണിച്ച് 1921 സെപ്തംബർ മുപ്പതിന് 694/21/30091921 നമ്പർ ഉത്തരവു പ്രകാരം മലബാർ കലാപം അടിച്ചമർത്താൻ ആറു ബ്രിട്ടീഷ് ഓഫീസർമാരും അറുപത് ഹവിൽദാർമാരും അറുനൂറ് കോൺസ്റ്റബിൾമാരും ഉൾപെടുന്ന അർദ്ധസൈനിക വിഭാഗമായ മലബാർ സ്പെഷ്യൽ പോലീസ് അഥവാ എം എസ് പി മലപ്പുറം ആസ്ഥാനമായി രൂപീകരിച്ചു. അന്നത്തെ മലബാർ ജില്ലാ പോലീസ് മേധാവിയായിരുന്ന ഇംപീരിയൽ പോലീസ് സർവീസ് ഓഫീസറായ റിച്ചാർഡ് ഹൊവാർഡ് ഹിച്ച്കോക്ക് സ്ഥാപ കമാൻഡന്റായി ചുതലയേറ്റു.

1932-ൽ സേനയുടെ അംഗബലം 16 കമ്പനി ആയി ഉയർത്തി. കേരളം നിലവിൽ വന്നതോടെ എം.എസ്.പി.യെ രണ്ടായി വിഭജിച്ചു. എം.എസ്‌.പി.യുടെ ആദ്യത്തെ കമാന്റന്റ് റിച്ചാർഡ് ഹോവാർഡ് ഹിച്ച്‌കോക്ക് ആയിരുന്നു. സേനയുടെ രൂപീകരണത്തിനു മുമ്പ് മലബാറിൽ ഉണ്ടായിരുന്ന നായർ സിൽബന്ധി കോർ എന്ന നാട്ടുപട്ടാളസംവിധാനമാണ് മലബാർ സ്പെഷ്യൽ പോലീസിന്റെ പ്രാചീനരൂപം.

സ്വാതന്ത്ര്യസമരം അടിച്ചമർത്താൻ വേണ്ടി ബ്രിട്ടീഷ്‌ സർക്കാർ ആരംഭിച്ച ഈ സേന സ്വാതന്ത്ര്യം ലബ്ധിക്കു ശേഷം സേവനത്തിന്റെയും സംരക്ഷണത്തിന്റെയും പുതിയ പന്ഥാവിലേക്ക്‌ തിരിഞ്ഞു. 1947 നു ശേഷം എം എസ് പിയുടെ മദ്രാസ് ആസ്ഥാനമായി പ്രവർത്തിച്ചിരുന്ന രണ്ടാം ബറ്റാലിയൻ തമിഴ്നാട് പോലീസിന്റെ ഭാഗമായി.

ഇന്ത്യൻ സൈന്യത്തോടൊപ്പം അതിർത്തികളിലും 60-കളിൽ നാഗാലാന്റിലും എം എസ്‌ പി സേവനം അനുഷ്ഠിച്ചിട്ടുണ്ട്‌.

സേവനമേഖല തിരുത്തുക

ഒരു സായുധസേനയുടെ കരുത്തും കെട്ടുറപ്പുമുള്ള എം.എസ്‌.പി.യുടെ പ്രവർത്തനമേഖല പ്രധാനമായും മലപ്പുറം, കോഴിക്കോട് ജില്ലകളാണ്‌. എങ്കിലും കേരളത്തിന്റെ മറ്റു ഭാഗങ്ങളിലും പലപ്പൊഴും കേരളത്തിനു പുറത്തും ആവശ്യാനുസരണം എം.എസ്‌.പി.യുടെ സേവനം ലഭിച്ചിട്ടുണ്ട്.

സാഹിത്യത്തിൽ തിരുത്തുക

ഒ.വി. വിജയന്റെ 'തലമുറകൾ' എന്ന നോവലിന്റെ പശ്ചാത്തലം എം. എസ്. പി.യുടെ ഡിറ്റാച്ച്മെന്റ് ക്യാമ്പായ അരീക്കോടാണ്.

ഇതും കാണുക തിരുത്തുക

"https://ml.wikipedia.org/w/index.php?title=മലബാർ_സ്പെഷ്യൽ_പോലീസ്&oldid=4013028" എന്ന താളിൽനിന്ന് ശേഖരിച്ചത്