1896-ൽ മലബാർ മാര്യേജ് കമ്മീഷന്റെ നിർദ്ദേശ പ്രകാരം മദ്രാസ് സർക്കാർ നടപ്പിലാക്കിയതാണ് മലബാർ വിവാഹ നിയമം. ഈ നിയമം മരുമക്കത്തായം പിന്തുടരുന്ന മലബാറിലെ എല്ലാ തരം ജാതിയിലുള്ള ആളുകളെ സംബന്ധം എന്ന സംവിധാനത്തിൽ നിന്ന് വിവാഹത്തിലേക്ക് മാറ്റി രജിസ്റ്റർ ചെയ്യാൻ അനുവദിച്ചു[1].നിയന്ത്രണം എന്നതിലുപരി അനുവദനീയം എന്ന രീതിയിലാണ്‌ ഈ നിയമം അനുശാസിക്കപ്പെട്ടത് [2]. സർ. സി. ശങ്കരൻ നായർ തുടങ്ങിവച്ച ഈ നിയമം തുടക്കത്തിൽ ഒരു പരാജയമായിരുന്നു. പണിക്കരുടെ കുറിപ്പിൽ ഈ ആക്ടിനു ശേഷം വന്ന 20 വർഷങ്ങളിൽ വെറും ആറ് വിവാഹങ്ങൾ മാത്രമേ രജിസ്റ്റർ ചെയ്തിരുന്നുള്ളൂ. രജിസ്റ്റർ ചെയ്തവരെല്ലാം തന്നെ നായർ കുടുംബത്തിലെ അംഗങ്ങളും ആയിരുന്നു.[3]

സംബന്ധവും മരുമക്കത്തായവും തിരുത്തുക

നായർ സമുദായം നടപ്പാക്കിയ ഒരുതരം വിവാഹ ബന്ധമാണ് സംബന്ധം. പരമ്പരാഗതമായി സ്വത്തവകാശം സ്ത്രീവഴി[താവഴി]സന്താനങ്ങൾക്ക് മാത്രമായി പിന്തുടർച്ചയായി നൽകിപ്പോരുന്ന രീതിയായിരുന്നു മരുമക്കത്തായം. ആന്ത്രോപോളജോളജിസ്റ്റ് ക്രിസ്റ്റഫർ ഫുല്ലറുടെ അഭിപ്രായത്തിൽ നായന്മാരുടെ വിവാഹസമ്പ്രദായം മാനുഷികചുറ്റുവട്ടത്തിൽ എല്ലാ സമുദായക്കാരുടെയിടയിൽ പ്രശസ്തിയാർജ്ജിച്ച ഏറ്റവും മികച്ച സമുദായമാക്കി മാറ്റിയിരുന്നു. [4]

മാറ്റത്തിനായുള്ള പ്രസ്ഥാനം തിരുത്തുക

അവലംബം തിരുത്തുക

  1. "Some Aspects of Nayar Life". Kavalam Madhava Panikkar. July–December 1918.
  2. Kodoth, Praveena (May 2001). "Courting Legitimacy or Delegitimizing Custom? Sexuality, Sambandham and Marriage Reform in Late Nineteenth-Century Malabar". Modern Asian Studies. 35 (2): 350. doi:10.1017/s0026749x01002037. JSTOR 313121.(subscription required)
  3. [Panikkar, K. M. (July–December 1918). "Some Aspects of Nayar Life". Journal of the Royal Anthropological Institute. 48: 271. Retrieved 2011-06-24. Panikkar, K. M. (July–December 1918). "Some Aspects of Nayar Life". Journal of the Royal Anthropological Institute. 48: 271. Retrieved 2011-06-24.] {{cite web}}: Check |url= value (help); Cite has empty unknown parameter: |dead-url= (help); Missing or empty |title= (help)
  4. Fuller, C. J. (Winter 1975). "The Internal Structure of the Nayar Caste". Journal of Anthropological Research. 31 (4): 283. JSTOR 3629883.(subscription required)
"https://ml.wikipedia.org/w/index.php?title=മലബാർ_വിവാഹ_നിയമം,_1896&oldid=3775220" എന്ന താളിൽനിന്ന് ശേഖരിച്ചത്