ലിത്രേസീ കുടുംബത്തിൽപ്പെട്ട ഒരു സസ്യമാണ് മലബാർ റൊട്ടാല (ശാസ്ത്രീയനാമം: 'Rotala malabarica'). തെക്കേ ഇന്ത്യയിൽ മാത്രം കാണപ്പെടുന്ന ഈ ഹ്രസ്വായുസ്സായ ഓഷധി വംശനാശഭീഷണിയുള്ള സ്പീഷീസാണ്. ചെങ്കൽപ്പരപ്പുകളിൽ മൺസൂൺ കാലത്ത് രൂപംകൊള്ളുന്ന താൽക്കാലിക വെള്ളക്കെട്ടുകളിലാണ് ഇത് വളരുന്നത്. ധാരാളം ശാഖകളോടെ പടർന്നു വളരുന്ന ഈ ചെടി 15സെ.മീ വരെ ഉയരം വെക്കുന്നു. നിലത്ത് പടരുന്ന തണ്ടുകളുടെ സന്ധികളിൽ നിന്നാണ് വേരുകൾ പുറപ്പെടുന്നത്. ഇലകളും പൂക്കളും ഞെട്ടുകളില്ലാതെ നേരിട്ട് തണ്ടിൽ ചേർന്നിരിക്കുന്നു. വീതികുറഞ്ഞ് നീണ്ട ഇലകൾ അഗ്രം സൂക്ഷമായി രണ്ടായി പിളർന്നതാണ്. ഇളം പിങ്ക് നിറമുള്ള പൂക്കൾ പത്രകക്ഷങ്ങളിൽ വിരിയുന്നു. [1]

മലബാർ റൊട്ടാല
മലബാർ റൊട്ടാല, മാടായിപ്പാറയിൽ നിന്നും.
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Genus:
Species:
R. malabarica
Binomial name
Rotala malabarica
Pradeep, K.T.Joseph & Sivar.

ഇതുകൂടി കാണുക

തിരുത്തുക

മലമ്പുഴ റൊട്ടാല

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=മലബാർ_റൊട്ടാല&oldid=3439668" എന്ന താളിൽനിന്ന് ശേഖരിച്ചത്