മലബാർ ക്രാഫ്റ്റ് മേള

കേരള സംസ്ഥാന വ്യവസായ വകുപ്പ് നടത്തുന്ന ഒരു മേള

പരമ്പാരാഗത വ്യവസായ മേഖലകളെ പ്രോത്സാഹിപ്പിക്കുന്നതിന് കേരള സംസ്ഥാന വ്യവസായ വകുപ്പ് 2018 മുതൽ വർഷവും നടത്തുന്ന ഒരു മേളയാണ് മലബാർ ക്രാഫ്റ്റ് മേള.[1] പരമ്പരാഗതമേഖലയിൽ ഉപജീവനം തേടുന്നവർക്ക് പ്രോൽസാഹനവുമായാണ് സംസ്ഥാന വ്യവസായ വകുപ്പ് ഈ മേള സംഘടിപ്പിക്കുന്നത്.[2] 2019 ലെ മലബാർ ക്രാഫ്റ്റ് മേള ഫെബ്രുവരി 24 മുതൽ മാർച്ച് 9 വരെയുളള 14 ദിവസം കണ്ണൂർ പോലീസ് ഗ്രൗണ്ടിൽ ആണ് നടക്കുന്നത്.[3] പരമ്പരാഗതരീതിയിൽ നിർമിച്ച ഓലക്കുടിലുകളിലാണ് മേളയുടെ സ്റ്റാളുകൾ.[4] 2018 ലെ മേള പാലക്കാട് ഇന്ദിരാഗാന്ധി മുനിസിപ്പൽ സ്റ്റേഡിയത്തിലായിരുന്നു നടന്നത്.[5]

മലബാർ ക്രാഫ്റ്റ് മേള
2019 മലബാർ ക്രാഫ്റ്റ് മേളയുടെ പ്രവേശന കവാടം
തരംക്രാഫ്റ്റ് മേള
ആരംഭിച്ചത്2007
ആവർത്തനംഎല്ലാ വർഷവും
സ്ഥലം (കൾ)കേരളം
രാജ്യംഇന്ത്യ
സ്ഥാപകൻകേരള സംസ്ഥാന വ്യവസായ വകുപ്പ്
ഏറ്റവും പുതിയ ഇവന്റ്2019 ഫെബ്രുവരി 24
മുതൽ മാർച്ച് 9 വരെ
കണ്ണൂർ പോലീസ് ഗ്രൗണ്ടിൽ
മുമ്പത്തെ ഇവന്റ്പാലക്കാട് ഇന്ദിരാഗാന്ധി
മുനിസിപ്പൽ സ്റ്റേഡിയം

ചരിത്രം

തിരുത്തുക

2007 മുതൽ 2011 വരെ മലപ്പുറം കോട്ടക്കുന്നിൽ കരകൗശല വസ്തുക്കളുടെ വിപണനവും പ്രചരണവും പ്രോൽസാഹിപ്പിക്കുന്നതിന്റെ ഭാഗമായി നടത്തിയിരുന്ന ക്രാഫ്റ്റ മേള ആയിരുന്നു ഇത്. ആദ്യ വർഷങ്ങളിൽ മലബാർ ക്രാഫ്റ്റ് മേള എന്ന പേരിൽ നടന്ന ഈ പരിപാടി പിന്നീട് മലപ്പുറം ക്രാഫ്റ്റ മേള എന്നാക്കി. പിന്നീട് സാങ്കേതിക കാരണങ്ങളാൽ ഈ മേള നിർത്തിവച്ചിരുന്നു. 2017 ൽ കേരള സർക്കാർ പ്രത്യേക താൽപര്യമെടുത്താണ് മേള വീണ്ടും സംഘടിപ്പിക്കാൻ നിശ്ചയിച്ചു.[2]

ചിത്രശാല

തിരുത്തുക

അവലംബങ്ങൾ

തിരുത്തുക
  1. "ആറു വർഷത്തെ ഇടവേളയ്ക്കു ശേഷം പുനർജനിച്ച് മലബാർ ക്രാഫ്റ്റ് മേള". ManoramaOnline. Retrieved 2019-02-26.
  2. 2.0 2.1 "മലബാർ ക്രാഫ്റ്റ് മേള തിരിച്ചു വരുന്നു". keralanews.gov.in. Retrieved 2019-02-26. {{cite web}}: Cite has empty unknown parameter: |dead-url= (help)
  3. "അന്താരാഷ്ട്ര തലത്തിൽ അറിയപ്പെട്ട മലബാറിന്റെ മേള; കരകൗശല കലാകാരന്മാരുടെ മലബാർ ക്രാഫ്റ്റ് മേള കണ്ണൂരിൽ". keralaonlinenews.com. Archived from the original on 2019-02-22. Retrieved 2019-02-26. {{cite web}}: Cite has empty unknown parameter: |dead-url= (help)
  4. "മലബാർ ക്രാഫ്റ്റ് മേള ഇന്ന്‌ തുടങ്ങും". Mathrubhumi. Archived from the original on 2019-12-21. Retrieved 2019-02-26.
  5. "മലബാർ ക്രാഫ്റ്റ് മേളയ്ക്ക് ഇന്ന് സമാപനം". Manoramanews. Retrieved 2019-02-26.
"https://ml.wikipedia.org/w/index.php?title=മലബാർ_ക്രാഫ്റ്റ്_മേള&oldid=3806871" എന്ന താളിൽനിന്ന് ശേഖരിച്ചത്