മലന്തെങ്ങ്
കാട്ടുതെങ്ങ് എന്നും അറിയപ്പെടുന്ന മലന്തെങ്ങ് പശ്ചിമഘട്ടത്തിൽ കാണുന്ന പനവർഗ്ഗത്തിലുള്ള വംശനാശഭീഷണി നേരിടുന്ന[1] ഒരു സസ്യമാണ്. (ശാസ്ത്രീയനാമം: Arenga wightii). അളത്തിൽതേങ്ങ, കരമ്പന, ചെട്ടിപ്പന എന്നെല്ലാം അറിയപ്പെടുന്നുണ്ട്[2]. ആദിവാസിവിഭാഗത്തിലുള്ളവർ പ്രത്യേകിച്ചും ഇടുക്കിയിലെ മുതുവാൻ സമുദായത്തിലുള്ളവർ ഇത് ചെത്തി ലഹരിയുള്ള ഒരു പാനീയം ഉണ്ടാക്കാറുണ്ട്[3]. ഇതിന് ഔഷധഗുണമുണ്ട്[4]. കാഴ്ച്ചയിൽ തെങ്ങുമായി നല്ല സാമ്യമുണ്ട്. 10-20 മീറ്റർ ഉയരത്തിൽ വളരും. ആയുസ്സ് 40 വർഷം വരെ. പൂത്തു കഴിഞ്ഞാൽ മരം നശിക്കാൻ തുടങ്ങും. വിത്തുവിളയുന്നതോടെ നശിക്കും. കള്ളുണ്ടാക്കാൻ പൂങ്കുല മുറിക്കുന്നതു വഴി വിത്തുണ്ടാവുന്നത് തടയപ്പെടുന്നതും ആവാസസ്ഥലത്തിന്റെ നാശവുമാണ് കാട്ടുതെങ്ങിനെ വംശനാശ ഭീഷണിയിലാക്കിയത്.
മലന്തെങ്ങ് | |
---|---|
മലന്തെങ്ങ് | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Genus: | |
Species: | A. wightii
|
Binomial name | |
Arenga wightii | |
Synonyms | |
|
അവലംബം
തിരുത്തുക- ↑ http://www.iucnredlist.org/details/38191/0
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2020-01-16. Retrieved 2012-11-10.
- ↑ http://nopr.niscair.res.in/handle/123456789/906
- ↑ http://ayurvedicmedicinalplants.com/index.php?option=com_zoom&Itemid=26&page=view&catid=1&key=62[പ്രവർത്തിക്കാത്ത കണ്ണി]
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- http://pilikula.com/index.php?slno=50&pg=47 Archived 2013-01-31 at Archive.is
- കൂടുതൽ വിവരവും കാണുന്ന ഇടങ്ങളും Archived 2013-04-15 at Archive.is
- http://www.palmpedia.net/wiki/Arenga_wightii