സ്വതന്ത്ര സോഫ്റ്റ്‌വെയർ സമൂഹത്താൽ വികസിപ്പിച്ച് പരിപാലിക്കപ്പെട്ടുന്ന ഒരു മൈഎസ്.ക്യു.എൽ. ഫോർക്ക് പ്രൊജക്റ്റാണ് മറിയ ഡി.ബി (English : MariaDB). മൈ എസ്.ക്യു.എൽ. പ്രൊജക്റ്റിന്റെ സ്രോതസ്സ് കോഡിന്റെ ഒരു പകർപ്പ് എടുത്ത് അതിനെ കൂടുതൽ വികസിപ്പിച്ചാണ് ഈ പ്രൊജക്റ്റ് മുമ്പോട്ട് കൊണ്ട് പോകുന്നത്. മൈ.എസ്.ക്യു.എൽ ഒറാക്കിൾ പരിപാലിക്കാൻ തുടങ്ങിയതോടെ ഗ്നൂ ജി.പി.എൽ പ്രകാരം വിതരണം ചെയ്യപ്പെടുന്ന മൈ.എസ്.ക്യു.എല്ലിന്റെ തുടർച്ച ഉറപ്പ് വരുത്തലാണ് മറിയ ഡി.ബി. ചെയ്യുന്നത്. 2009-ൽ ഒറാക്കിൾ കോർപ്പറേഷൻ മൈ.എസ്.ക്യു.എല്ലിനെ ഏറ്റെടുക്കുമോ എന്ന ആശങ്കകൾ കാരണം മൈ.എസ്.ക്യു.എല്ലിന്റെ യഥാർത്ഥ ഡെവലപ്പർമാരിൽ ചിലരാണ് ഇതിന്റെ വികസനത്തിന് നേതൃത്വം നൽകുന്നത്.[4]

മറിയ ഡി.ബി.
വികസിപ്പിച്ചത്MariaDB plc, MariaDB Foundation
ആദ്യപതിപ്പ്29 ഒക്ടോബർ 2009; 15 വർഷങ്ങൾക്ക് മുമ്പ് (2009-10-29)[1]
റെപോസിറ്ററി വിക്കിഡാറ്റയിൽ തിരുത്തുക
ഭാഷC, C++, Perl, Bash
ഓപ്പറേറ്റിങ് സിസ്റ്റംLinux, Windows, macOS[2]
ലഭ്യമായ ഭാഷകൾEnglish
തരംRDBMS
അനുമതിപത്രംGPLv2, LGPLv2.1 (client libraries)[3]
വെബ്‌സൈറ്റ്mariadb.com (MariaDB Corporation Ab, formerly SkySQL Corporation Ab)
mariadb.org (MariaDB Foundation)

ലൈബ്രറി ബൈനറി പാരിറ്റിയും മൈ.എസ്.ക്യു.എൽ എപിഐകളുമായും കമാൻഡുകളുമായും കൃത്യമായ പൊരുത്തത്തോടെ മൈ.എസ്.ക്യു.എല്ലുമായി ഉയർന്ന അനുയോജ്യത നിലനിർത്താനാണ് മറിയ ഡി.ബി ഉദ്ദേശിക്കുന്നത്, ഇത് പല സന്ദർഭങ്ങളിലും മൈ.എസ്.ക്യു.എല്ലിന് ഡ്രോപ്പ്-ഇൻ പകരമായി പ്രവർത്തിക്കാൻ അനുവദിക്കുന്നു. എന്നിരുന്നാലും, പുതിയ സവിശേഷതകൾ മൂലം മേൽ പറഞ്ഞതിൽ നിന്ന് വ്യതിചലിക്കുന്നു.[7] ആരിയ(Aria), കോളംസ്റ്റോർ(ColumnStore), മൈറോക്സ്(MyRocks) തുടങ്ങിയ പുതിയ സ്റ്റോറേജ് എഞ്ചിനുകൾ ഇതിൽ ഉൾപ്പെടുന്നു.[5]

മൈ.എസ്.ക്യു.എൽ എബി(AB)യുടെ സ്ഥാപകരിൽ ഒരാളും മോണ്ടി പ്രോഗ്രാം എബിയുടെ സ്ഥാപകനുമായ മൈക്കൽ "മോണ്ടി" വൈഡെനിയസ് ആണ് ഇതിന്റെ പ്രധാന ഡെവലപ്പർ/സിടിഒ(CTO). 2008 ജനുവരി 16-ന്, ഏകദേശം 1 ബില്യൺ ഡോളറിന് സൺ മൈക്രോസിസ്റ്റംസ് ഏറ്റെടുക്കാൻ സമ്മതിച്ചതായി മൈ.എസ്.ക്യു.എൽ എബി പ്രഖ്യാപിച്ചു. 2008 ഫെബ്രുവരി 26-ന് ഏറ്റെടുക്കൽ പൂർത്തിയായി. അടുത്ത വർഷം ഒറാക്കിൾ കോർപ്പറേഷൻ സൺ വാങ്ങി. വൈഡേനിയസിന്റെ ഇളയ മകളായ മറിയയുടെ പേരിലാണ് മറിയാഡിബി അറിയപ്പെടുന്നത്. (മൈ.എസ്.ക്യു.എൽ അദ്ദേഹത്തിന്റെ മറ്റൊരു മകളുടെ പേരാണ്, മൈ.)[6]

  1. "MariaDB 5.1.38 Release Notes". MariaDB KnowledgeBase. Retrieved 2019-01-14.
  2. ""Download MariaDB"". Retrieved 2019-01-16.
  3. "MariaDB License". MariaDB KnowledgeBase.
  4. "Dead database walking: MySQL's creator on why the future belongs to MariaDB - MariaDB, open source, mysql, Oracle". Computerworld. Archived from the original on 2020-10-03. Retrieved 2013-09-11.
  5. "MariaDB versus MySQL - Compatibility". MariaDB KnowledgeBase. Retrieved 17 September 2014.
  6. "Why is the project called MariaDB?". MariaDB KnowledgeBase. Retrieved 17 September 2014.
"https://ml.wikipedia.org/w/index.php?title=മറിയ_ഡി.ബി.&oldid=4087065" എന്ന താളിൽനിന്ന് ശേഖരിച്ചത്