മറിയം ജിന്ന

മുഹമ്മദലി ജിന്നയുടെ ഭാര്യ

രത്തൻബായ് "റുട്ടീ" പെറ്റിറ്റ് ജിന്ന (ഗുജറാത്തി: મરિયમ ઝીણા, വിവാഹത്തിനു മുമ്പ് (ഗുജറാത്തി: રતનબાઇ પેતીત; "ദ ഫ്ലവർ ഓഫ് ബോംബെ"), അവരുടെ ജീവിതകാലം 20 ഫെബ്രുവരി 1900 മുതൽ 20 ഫെബ്രുവരി 1929 വരെയായിരുന്നു. വിവാഹത്തിനു അവർ ശേഷം മറിയം ജിന്ന എന്നറിയപ്പെട്ടു. പാകിസ്താൻ സ്ഥാപകനായിരുന്ന മുഹമ്മദാലി ജിന്നയുടെ രണ്ടാം പത്നിയായിരുന്നു അവർ.

രത്തൻബായ് പെറ്റിറ്റ് ജിന്ന
ജനനം
Ruttie Petit

(1900-02-20)20 ഫെബ്രുവരി 1900
Bombay, British India
മരണം20 ഫെബ്രുവരി 1929(1929-02-20) (പ്രായം 29)
Bombay, British India.
ദേശീയതIndian.
ജീവിതപങ്കാളി(കൾ)മുഹമ്മദ് അലി ജിന്ന
(m. 1918–1929; her death)
കുട്ടികൾദിന വാഡിയ
കുടുംബംPetit & Tata family (by birth)
Jinnah family (by marriage)

രത്തൻബായി, ഉപഭൂഖണ്ഡത്തിലെ ഏറ്റവും സ്വാധീനമുള്ള പെറ്റിറ്റ് കുടുംബത്തിലെ അംഗമായിരുന്ന ദിൻഷോ മനെക്ജി പെറ്റിറ്റിൻറെ പുത്രനായ സർ ദിൻഷോ പെറ്റിറ്റിൻറെയും പത്നി സില്ല പെറ്റിറ്റിൻറെയും ഏകമകളായിരുന്നു. സില്ല പെറ്റിറ്റിൻറെ പിതാവ് രത്തൻജി ദാദാഭോയ് ടാറ്റ, “ടാറ്റ സൺസിൻറെ” ഓഹരിയുടമകളിൽ ഒരാൾ എന്നതുപോലെ ടാറ്റാ കുടുംബത്തിൻറെ ഭാഗവുമായിരുന്നു. മകൾ ദിന വാഡിയ വാഡിയ കുടുംബത്തിലെ ബിസിനസുകാരനായ നെവിൽ വാഡിയയെയാണ് വിവാഹം കഴിച്ചത്.[1][2]

കുടുംബ പശ്ചാത്തലം തിരുത്തുക

1900 ഫെബ്രുവരി 20 ന് ബ്രിട്ടീഷ് ഇന്ത്യയിലെ ബോംബെയിൽ പാർസി സമുദായത്തിൽപ്പെട്ടവരും അതിസമ്പന്നരുമായ പെറ്റിറ്റ് കുടുംബത്തിലാണ് റട്ടൻബായ് പെറ്റിറ്റ് (അനൗപചാരികമായി "റൂട്ടി" എന്ന് വിളിക്കപ്പെടുന്നു).

അവലംബം തിരുത്തുക

  1. "Maryam Jinnah". Dawn. ശേഖരിച്ചത് 2018-05-28.
  2. "Mr and Mrs Jinnah". The Nation. ശേഖരിച്ചത് 2018-05-28.
"https://ml.wikipedia.org/w/index.php?title=മറിയം_ജിന്ന&oldid=3816224" എന്ന താളിൽനിന്ന് ശേഖരിച്ചത്