മറക്കുടക്കുള്ളിലെ മഹാനരകം

(മറക്കുടയ്ക്കുള്ളിലെ മഹാനരകം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

1930-കളിലെ നമ്പൂതിരിപരിഷ്ക്കരണപ്രസ്ഥാനത്തിന്റെ ഭാഗമായി അവതരിപ്പിക്കപ്പെട്ട ഒരു നാടകമാണ് മറക്കുടക്കുള്ളിലെ മഹാനരകം. എം.ആർ. ഭട്ടതിരിപ്പാട് രചിച്ച ഈ നാടകം, യഥാർത്ഥത്തിൽ നടന്ന ഒരു സംഭവത്തെ ആസ്പദമാക്കിയായിരുന്നു. നമ്പൂതിരിമാരുടെ പരമ്പരാഗതജീവിതരീതികളിൽ സ്ത്രീകൾക്കു സഹിക്കേണ്ടിവന്ന അനീതികൾക്കെതിരെ ശബ്ദമുയർത്തുന്ന ഈ നാടകം അക്കാലത്ത് വലിയ കോളിളക്കമുണ്ടാക്കി. അന്യർക്ക് തീരെ പ്രവേശനമില്ലാതിരുന്ന ഇല്ലങ്ങൾക്കുള്ളിലകപ്പെട്ടുപോയ മലയാളബ്രാഹ്മണസ്ത്രീകളെ മർദ്ദിക്കാനും അവരെ കൊലപ്പെടുത്താനുംവരെയുള്ള അധികാരം ഭർത്താവിനു നൽകിയിരുന്ന വ്യവസ്ഥയെക്കുറിച്ച് പുറംലോകമറിയാൻ ഈ നാടകം കാരണമായി.[1]

അവലംബം തിരുത്തുക

  1. ജെ. ദേവിക (2010). "2 - പെണ്ണരശുനാടോ? കേരളമോ?". 'കുലസ്ത്രീയും' 'ചന്തപ്പെണ്ണും' ഉണ്ടായതെങ്ങനെ?. സെന്റർ ഫോർ ഡെവലപ്മെന്റ് സ്റ്റഡീസ് , പ്രശാന്ത് നഗർ, തിരുവനന്തപുരം-695011, കേരളം, ഇന്ത്യ. p. 35. ISBN 81-86353-03-S. Retrieved 2013 ജനുവരി 23. {{cite book}}: Check |isbn= value: invalid character (help); Check date values in: |accessdate= (help)

കടപ്പാട് തിരുത്തുക