മരുമകൾ (ചലച്ചിത്രം)

മലയാള ചലച്ചിത്രം
(മരുമകൾ (മലയാളചലച്ചിത്രം) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

പ്രേംനസീർ ആദ്യമായി അഭിനയിച്ച മലയാളചലച്ചിത്രമാണ് മരുമകൾ.[1] 1952-ൽ പുറത്തിറങ്ങിയ ഈ ചിത്രം എം.കെ. ചാരി സംവിധാനം ചെയ്തിരിക്കുന്നു. എം.പി. പ്രൊഡക്ഷൻസിന്റെ ബാനറിൽ പോൾ കല്ലുങ്കലാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. പ്രേംനസീർ മുഖ്യകഥാപാത്രത്തെ അവതരിപ്പിച്ച ഈ ചിത്രത്തിൽ കെടാമംഗലം സദാനന്ദൻ, ടി.എസ്. മുത്തയ്യ, എസ്.ജെ. ദേവ്, നെയ്യാറ്റിൻകര കോമളം, രേവതി, അമ്മിണി, എസ്.വി. സുശീല, വിജയലക്ഷ്മി, ദുർഗ്ഗ വർമ്മ എന്നിവർ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു.

മരുമകൾ
സംവിധാനംഎം.കെ. ചാരി
നിർമ്മാണംപോൾ കല്ലുങ്കൽ
രചനകെടാമംഗലം സദാനന്ദൻ
അഭിനേതാക്കൾപ്രേംനസീർ
കെടാമംഗലം- സദാനന്ദൻ
ടി.എസ്. മുത്തയ്യ
എസ്.ജെ. ദേവ്
നെയ്യാറ്റിൻകര- കോമളം
രേവതി
അമ്മിണി
എസ്.വി. സുശീല
വിജയലക്ഷ്മി
ദുർഗ്ഗ വർമ്മ
സ്റ്റുഡിയോഎം.പി. പ്രൊഡക്ഷൻസ്
വിതരണംപേൾ പിക്ചേഴ്സ്
റിലീസിങ് തീയതി1952, മേയ് 9
രാജ്യം ഇന്ത്യ
ഭാഷമലയാളം

പ്രേംനസീർ ഈ ചിത്രത്തിൽ അഭിനയിക്കുമ്പോൾ അബ്ദുൾ ഖാദർ എന്ന യഥാർഥ നാമമാണ് നിലനിന്നിരുന്നത്. അദ്ദേഹത്തിന്റെ രണ്ടാമതു ചിത്രമായ വിശപ്പിന്റെ വിളി എന്ന ചിത്രത്തോടു കൂടിയാണ് പ്രേംനസീർ എന്ന നാമം തിക്കുറിശ്ശിയിൽ നിന്നും സ്വീകരിച്ചത്. ആലപ്പുഴ കോസ്റ്റൽ ടാക്കീസിൽ നിന്നുമാണ് പ്രേംനസീർ ഈ ചിത്രം വീക്ഷിച്ചത്.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=മരുമകൾ_(ചലച്ചിത്രം)&oldid=3968737" എന്ന താളിൽനിന്ന് ശേഖരിച്ചത്