മരുതിമല
കൊല്ലം ജില്ലയിലെ കൊട്ടാരക്കര താലൂക്കിൽ വെളിയം ഗ്രാമപഞ്ചായത്തിൽ 300 ഓളം ഏക്കർ സ്ഥലത്ത് ഭൂനിരപ്പിൽ നിന്നും ആയിരത്തോളം അടി ഉയരത്തിൽ സിഥിതിചെയ്യുന്ന പാറക്കൂട്ടങ്ങളോടുകൂടിയ ഒരു മലനിരപ്പാണ് മുട്ടറ മരുതിമല എന്ന പേരിലറിയപ്പെടുന്നത്. വെളിയം ഗ്രാമപഞ്ചായത്തിന്റെ വടക്കുപടിഞ്ഞാറ് അതിർത്തിയായി ഈ പ്രദേശം നിലകൊള്ളുന്നു.[1]അത്യപൂർവ്വങ്ങളായ സസ്യങ്ങളും പക്ഷിമൃഗാദികളും തിങ്ങിനിറഞ്ഞിരിക്കുന്ന ഒരു പ്രദേശം കൂടിയാണിത്. ഈ പ്രദേശം കേരള സർക്കാർ ടൂറിസം വിജ്ഞാപനത്തിൽ ഉൾപ്പെടുത്തി വിപുലപ്പെടുത്തുന്നതിനുള്ള നടപടികൾ തുടർന്നുവരികയാണ്.
ഇക്കോടൂറിസം പദ്ധതി
തിരുത്തുക20 വർഷത്തേയ്ക്ക് പാട്ടത്തിനെടുത്താണ് വെളിയം പഞ്ചായത്ത് ടൂറിസം പ്രവർത്തനങ്ങൾ വിപുലപ്പെടുത്തുക. [2]ഇതിനായി സംസ്ഥാനസർക്കാർ 36 ലക്ഷം രൂപയാണ് അനുവദിച്ചിരിക്കുന്നത്. [3]38 ഏക്കർ വരുന്ന മരുതിമല ടൂറിസം പദ്ധതി നടപ്പാക്കുന്നതിന് വെളിയം ഗ്രാമപഞ്ചായത്തിന് നൽകാൻ തീരുമാനിച്ചു.[4]2007 ൽ കേരളത്തിലെ അന്നത്തെ വനംവകുപ്പ് മന്ത്രി ബിനോയ് വിശ്വം വനേതരപ്രദേശത്തെ ആദ്യ ഹരിതവനപദ്ധതി ഉദ്ഘാടനം ചെയ്തു. 2010 ആഗസ്റ്റിൽ അന്നത്തെ ടൂറിസം വകുപ്പ് മന്ത്രി കോടിയേരി ബാലകൃഷ്ണൻ മുട്ടറയിലെത്തി മരുതിമല ഇക്കോടൂറിസം പദ്ധതി ഉദ്ഘാടനം ചെയ്തു.
പ്രത്യേകതകൾ
തിരുത്തുകദർഭപ്പുല്ലുകൾ ഇവിടെ സമൃദ്ധിയായി വളരുന്നു.[5]പാറപ്പുറത്ത് അരയടി വ്യാസത്തിൽ കാണപ്പെടുന്ന ഒരു നീരുറവയുണ്ട്. സ്ഥിരമായി ഓണനാളുകളിൽ ഇവിടെത്തെ വാനരൻമാർക്ക് നാട്ടുകാരുടേയും പ്രകൃതിസ്നേഹികളുടേയും വകയായി ഓണസദ്യ നൽകിവരുന്നു. 39 ഏക്കർ 15 സെന്റ് സ്ഥലമാണ് പദ്ധതിപ്രദേശത്തുള്ളത്.[6]
അവലംബം
തിരുത്തുക- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2016-03-04. Retrieved 2012-05-12.
- ↑ http://www.mathrubhumi.com/kollam/news/1236429-local_news-kottarakkara-%E0%B4%95%E0%B5%8A%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%BE%E0%B4%B0%E0%B4%95%E0%B5%8D%E0%B4%95%E0%B4%B0.html[പ്രവർത്തിക്കാത്ത കണ്ണി]
- ↑ http://www.thejasnews.com/index.jsp?tp=det&det=yes&news_id=20120311322400314[പ്രവർത്തിക്കാത്ത കണ്ണി]
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2011-12-19. Retrieved 2012-05-12.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2012-05-08. Retrieved 2012-05-12.
- ↑ http://www.mathrubhumi.com/online/php/print.php?id=1236429[പ്രവർത്തിക്കാത്ത കണ്ണി]