മരിയ ഷറപ്പോവ
ഒരു റഷ്യൻ പ്രഫഷണൽ ടെന്നിസ് താരമാണ് മരിയ യൂറിയേവ്ന ഷറപ്പോവ (Russian: Мари́я Ю́рьевна Шара́пова, റഷ്യൻ ഉച്ചാരണം: [mˠɐˈrʲijə jʉrʲjɪvnə ʂɐˈrapəvə]; ജനനം: 1987 ഏപ്രിൽ 19). 2014 ജൂലൈ 7ലെ വനിതാ ടെന്നീസ് അസോസിയേഷൻ (WTA) റാങ്കിങ് പ്രകാരം 6ആം സ്ഥാനത്തുള്ള ഷറപ്പോവ ഏറ്റവും ഉയർന്ന റാങ്കുള്ള റഷ്യക്കാരിയുമാണ്. വനിതാ ടെന്നീസ് അസോസിയേഷനുകീഴിൽ (WTA) റഷ്യയുടെ ബാനറിൽ കളിച്ചെങ്കിലും അഞ്ചു ഗ്രാൻഡ് സ്ലാം കിരീടങ്ങളുൾപ്പെടെ 32 WTA കിരീടങ്ങൾ നേടിയ ഷറപ്പോവ 1994 മുതൽ അമേരിക്കൻ ഐക്യനാടുകളിൽ സ്ഥിരതാമസക്കാരിയാണ്.[3] 2001 മുതൽ 2020 വരെ മൊത്തം 21 ആഴ്ചകളിലെ അഞ്ച് വ്യത്യസ്ത അവസരങ്ങളിൽ ഡബ്ല്യുടിഎ പര്യടനങ്ങളിൽ പങ്കെടുത്ത ഷറപ്പോവ സിംഗിൾസിൽ ലോക ഒന്നാം നമ്പർ താരമായിരുന്നു. കരിയർ ഗ്രാൻഡ്സ്ലാം സ്വന്തമാക്കിയ പത്ത് വനിതകളിൽ ഒരാളാണ് അവർ. 2012 ൽ ലണ്ടനിൽ നടന്ന സമ്മർ ഒളിമ്പിക്സിൽ വനിതാ സിംഗിൾസിൽ വെള്ളി മെഡൽ നേടിയ അവർ ഒളിമ്പിക് മെഡൽ ജേതാവുകൂടിയാണ്. നിരവധി ടെന്നീസിൽ അപൂർവമായ ദീർഘകാല അവസരം നേടിയെ ഷറപ്പോവയെ ടെന്നീസ് പണ്ഡിറ്റുകളും മുൻ കളിക്കാരും ടെന്നീസിലെ അവരുടെ മികച്ച എതിരാളികളിൽ ഒരാളായി കണക്കാക്കുന്നു.[4] ആദ്യമായി 2005 ഓഗസ്റ്റ് 22-ന് ലോക ഒന്നാം നമ്പർ താരമായ ഷറപ്പോവ അവസാനമായി ഒന്നാം നമ്പർ കരസ്ഥമാക്കിയത് 2012 ജൂൺ 11-നാണ്.[5][6]
![]() Sharapova at the 2015 Mutua Madrid Open | |||||||||||
Full name | Maria Yuryevna Sharapova | ||||||||||
---|---|---|---|---|---|---|---|---|---|---|---|
Country | ![]() | ||||||||||
Residence | Bradenton, Florida, U.S. | ||||||||||
Born | Nyagan, Russian SFSR, Soviet Union | 19 ഏപ്രിൽ 1987||||||||||
Height | 1.88 മീ (6 അടി 2 ഇഞ്ച്)[1] | ||||||||||
Turned pro | 19 April 2001[1] | ||||||||||
Retired | 26 February 2020 | ||||||||||
Plays | Right-handed (two-handed backhand) | ||||||||||
Career prize money | $38,703,609[2] (3rd in all-time rankings) | ||||||||||
Official web site | mariasharapova.com | ||||||||||
Singles | |||||||||||
Career record | 645–171 (79.04%)[1] | ||||||||||
Career titles | 36 WTA, 4 ITF | ||||||||||
Highest ranking | No. 1 (August 22, 2005)[1] | ||||||||||
Grand Slam results | |||||||||||
Australian Open | W (2008) | ||||||||||
French Open | W (2012, 2014) | ||||||||||
Wimbledon | W (2004) | ||||||||||
US Open | W (2006) | ||||||||||
Other tournaments | |||||||||||
Championships | W (2004) | ||||||||||
Doubles | |||||||||||
Career record | 23–17 (57.5%)[1] | ||||||||||
Career titles | 3 WTA[1] | ||||||||||
Highest ranking | No. 41 (June 14, 2004)[1] | ||||||||||
Grand Slam Doubles results | |||||||||||
Australian Open | 2R (2003, 2004) | ||||||||||
US Open | 2R (2003) | ||||||||||
Mixed Doubles | |||||||||||
Career record | 2–1 (66.7%) | ||||||||||
Career titles | 0 | ||||||||||
Grand Slam Mixed Doubles results | |||||||||||
US Open | QF (2004) | ||||||||||
Medal record
| |||||||||||
Last updated on: 26 February 2020. |
Olympic medal record | ||
Representing ![]() | ||
---|---|---|
Tennis | ||
![]() |
2012 London | Singles |
ആദ്യകാല ജീവിതം തിരുത്തുക
മരിയ ഷറപ്പോവ 1987 ഏപ്രിൽ 19 ന് സോവിയറ്റ് റഷ്യയിലെ ന്യാഗനിൽ ജനിച്ചു. അവരുടെ മാതാപിതാക്കളായ യൂറി, യെലേന എന്നിവർ മുൻ സോവിയറ്റ് ബെലാറസിലെ ഗോമെൽ നഗരത്തിൽനിന്നുള്ളവരാണ്. 1986 ലെ ചെർണോബിൽ ആണവ ദുരന്തത്തിന്റെ പ്രാദേശിക പ്രത്യാഘാതങ്ങളെക്കുറിച്ചുള്ള ആശങ്കയാൽ മരിയ ജനിക്കുന്നതിനു മുമ്പുതന്നെ മാതാപിതാങ്ങൾ തങ്ങളുടെ മാതൃഭൂമി ഉപേക്ഷിച്ചുപോയി.[7]
ടെന്നീസ് പ്രവേശനം തിരുത്തുക
1989 ൽ, ഷറപ്പോവയ്ക്ക് മൂന്ന് വയസ്സുള്ളപ്പോൾ, കുടുംബം റഷ്യയിലെ ക്രാസ്നോഡർ ക്രായിയിലെ സോചിയിലേക്ക് മാറി. അവൾക്ക് 4 വയസ്സുള്ളപ്പോൾ ആദ്യത്തെ ടെന്നീസ് പന്തുമായി പരിചയത്തിലായി. അവളുടെ പിതാവ് യൂറി, അലക്സാണ്ടർ കഫെൽനിക്കോവുമായി ചങ്ങാത്തം കൂടി. അദ്ദേഹത്തിന്റെ മകൻ യെവ്‌ജെനി രണ്ട് ഗ്രാൻസ്ലാം സിംഗിൾസ് കിരീടങ്ങൾ നേടുകയും റഷ്യയുടെ ഒന്നാം ലോക റാങ്കിംഗ് ടെന്നീസ് കളിക്കാരനായ വ്യക്തിയായിരുന്നു. 1991 ൽ നാലുവയസ്സുള്ളപ്പോൾ അലക്സാണ്ടർ ഷറപ്പോവയ്ക്ക് ആദ്യത്തെ ടെന്നീസ് റാക്കറ്റ് നൽകുകയും തുടർന്ന് ഒരു പ്രാദേശിക പാർക്കിൽ പിതാവിനോടൊപ്പം പതിവായി പരിശീലനം തുടങ്ങുകയും ചെയ്തു.[8] മുതിർന്ന റഷ്യൻ പരിശീലകനായ യൂറി യുറ്റ്കിനൊപ്പം മരിയ തന്റെ ആദ്യ ടെന്നീസ് പാഠങ്ങൾ അഭ്യസിക്കുകയും, അവളുടെ കളി അദ്ദേഹത്തിൽ തൽക്ഷണം മതിപ്പുളവാക്കുണ്ടാക്കുകയും, കളിയിൽ മരിയയുടെ “അസാധാരണമായ കൈകളുടേയും-കണ്ണുകളുടേയും ഏകോപനം” ശ്രദ്ധിക്കുകയും ചെയ്തു.[9]
പ്രൊഫഷണൽ പരിശീലനതിന്റെ തുടക്കം തിരുത്തുക
1993 ൽ, ആറാമത്തെ വയസ്സിൽ, ഷറപ്പോവ മോസ്കോയിലെ മാർട്ടിന നവരത്തിലോവ നടത്തുന്ന ഒരു ടെന്നീസ് ക്ലിനിക്കിൽ പങ്കെടുക്കുകയും, ഫ്ലോറിഡയിലെ ബ്രാഡെന്റണിലെ ഐഎംജി അക്കാദമിയിൽ മുമ്പ് ആന്ദ്രേ അഗാസ്സി, മോണിക്ക സെലസ്, അന്ന കോർണിക്കോവ എന്നിവർക്കു പരിശീലനം നൽകിയ നിക്ക് ബൊല്ലെറ്റിയേരിയോടൊപ്പം അവൾക്ക് പ്രൊഫഷണൽ പരിശീലനം ശുപാർശചെയ്തു.[10] സാമ്പത്തിക പ്രതിസന്ധി നേരിട്ട പിതാവ് യൂറി ഷറപ്പോവ അദ്ദേഹത്തിനും മകൾക്കും ഇംഗ്ലീഷ് സംസാരിക്കാൻ കഴിയാത്ത, അമേരിക്കയിലേക്ക് പോകാൻ പ്രാപ്തമായ രീതിയിൽ പണം കടമെടുക്കുകയും ഒടുവിൽ 1994 ൽ അവർ ഇതിൽ വിജയിക്കുകുയം ചെയ്തു.[11] അമേരിക്കയിലെ വിസ നിയന്ത്രണങ്ങൾ ഷറപ്പോവയുടെ മാതാവിനെ അവരോടൊപ്പം ചേരുന്നതിന് രണ്ട് വർഷത്തേക്ക് തടഞ്ഞിരുന്നു.[12] 700 യുഎസ് ഡോളർ[13] സമ്പാദ്യവുമായി ഫ്ലോറിഡയിലെത്തിയ പിതാവ് ഷറപ്പോവയ്ക്ക് അക്കാദമിയിൽ പ്രവേശനം ലഭിക്കുന്ന പ്രായമാകുന്നതുവരെ അവളുടെ പാഠങ്ങൾക്കായി പണം കണ്ടെത്തുന്നതിനായി കുറഞ്ഞ ശമ്പളമുള്ള വിവിധ ജോലികൾ ചെയ്തു. തുടക്കത്തിൽ, അവൾ റിക്ക് മാച്ചിക്കൊപ്പം പരിശീലനം നേടി. എന്നിരുന്നാലും, 1995 ൽ, IMG യുമായി കരാർ ഒപ്പിടുകയും, ഷറപ്പോവയ്ക്ക് അക്കാദമിയിൽ തുടരുന്നതിന് ആവശ്യമായ 35,000 ഡോളർ വാർഷിക ട്യൂഷൻ ഫീസ് നൽകാമെന്ന് സമ്മതിക്കുകയും ഒടുവിൽ ഒൻപതാം വയസ്സിൽ അവിടെ ചേരാൻ അനുവദിക്കുകയും ചെയ്തു.[14]
അവലംബം തിരുത്തുക
പൊതുവായവ
- "Players: Maria Sharapova". WTA. ശേഖരിച്ചത് April 19, 2013.
ഇൻലൈൻ
- ↑ 1.0 1.1 1.2 1.3 1.4 1.5 1.6 "Maria Sharapova". Women's Tennis Association. ശേഖരിച്ചത് September 1, 2015.
- ↑ "Career Prize Money Leaders" (PDF). Women's Tennis Association. ശേഖരിച്ചത് September 1, 2015.
- ↑ Simon Briggs (August 28, 2013). "US Open 2011: Elena Baltacha warns Heather Watson of the extreme intensity of Maria Sharapova". The Telegraph. ശേഖരിച്ചത് May 4, 2013.
- ↑ "McEnroe Insights: Maria Sharapova". 3News. YouTube. January 26, 2011. ശേഖരിച്ചത് January 11, 2015.
- ↑ "Notes& Netcords" (PDF). WTA. July 16, 2012. ശേഖരിച്ചത് May 19, 2013.
- ↑ "Maria Sharapova reclaims world number one ranking". 3News. MediaWorks TV. June 8, 2012. ശേഖരിച്ചത് May 4, 2013.
- ↑ Шарапова, Мария [Sharapova, Maria] (ഭാഷ: റഷ്യൻ). Lenta.ru. ശേഖരിച്ചത് April 29, 2013.
- ↑ Paul Kimmage (January 13, 2008). "The Big Interview: Maria Sharapova". The Times. London. ശേഖരിച്ചത് July 23, 2008.
- ↑ Will Stewart (July 2, 2004). "'Masha' was a star at four". London Evening Standard. UK. മൂലതാളിൽ നിന്നും July 7, 2011-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് June 12, 2010.
- ↑ Paul Kimmage (January 13, 2008). "The Big Interview: Maria Sharapova". The Times. London. ശേഖരിച്ചത് July 23, 2008.
- ↑ Will Stewart (July 2, 2004). "'Masha' was a star at four". London Evening Standard. UK. മൂലതാളിൽ നിന്നും July 7, 2011-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് June 12, 2010.
- ↑ Шарапова, Мария [Sharapova, Maria] (ഭാഷ: Russian). Lenta.ru. ശേഖരിച്ചത് April 29, 2013.
{{cite web}}
: CS1 maint: unrecognized language (link) - ↑ Will Stewart (July 2, 2004). "'Masha' was a star at four". London Evening Standard. UK. മൂലതാളിൽ നിന്നും July 7, 2011-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് June 12, 2010.
- ↑ Paul Kimmage (January 13, 2008). "The Big Interview: Maria Sharapova". The Times. London. ശേഖരിച്ചത് July 23, 2008.
പുറത്തേയ്ക്കുള്ള കണ്ണികൾ തിരുത്തുക
Persondata | |
---|---|
NAME | Sharapova, Maria Yuryevna |
ALTERNATIVE NAMES | Шара́пова; Мари́я Ю́рьевна |
SHORT DESCRIPTION | Russian tennis player |
DATE OF BIRTH | April 19, 1987 |
PLACE OF BIRTH | Nyagan', Siberia, Russia |
DATE OF DEATH | |
PLACE OF DEATH |