മരിയ ബെല്ലോ

അമേരിക്കന്‍ ചലചിത്ര നടന്‍

മരിയ എലീന ബെല്ലോ (ജനനം: ഏപ്രിൽ 18, 1967) ഒരു അമേരിക്കൻ നടിയും എഴുത്തുകാരിയുമാണ്. പെർമനന്റ് മിഡ്‌നൈറ്റ് (1998), പേബാക്ക് (1999), കൊയോട്ട് അഗ്ലി (2000), ദി കൂളർ (2003), എ ഹിസ്റ്ററി ഓഫ് വയലൻസ് (2005), ദി മമ്മി: ടോംബ് ഓഫ് ഡ്രാഗൺ എമ്പറർ (2008), പ്രിസണേർസ് (2013) ), ലൈറ്റ്സ് ഔട്ട് (2016) തുടങ്ങിയവ അവർ അഭിനയിച്ച പ്രധാന ചിത്രങ്ങളിൽ ഉൾപ്പെടുന്നു. ടെലിവിഷനിൽ ER (1997–1998) എന്ന മെഡിക്കൽ നാടകീയ പരമ്പരയിലെ ഡോ. അന്ന ഡെൽ അമിക്കോ ആയി പ്രത്യക്ഷപ്പെട്ടു. 2013 ൽ ടച്ച് എന്ന പരമ്പരയിലെ ലൂസി റോബിൻസ്, 2016 ലെ ഗോലിയാത്ത് എന്ന പരമ്പരയുടെ ആദ്യ സീസണിലെ മിഷേൽ മക്ബ്രൈഡ് എന്ന കഥാപാത്രവും കൂടാതെ 2017 മുതൽ ജാക്ക് എന്ന NCIS പരമ്പരയിലെ സ്പെഷ്യൽ ഏജൻറ് ജാക്വിലിൻ "ജാക്ക്" സ്ലോണുമാണ് അവരുടെ മറ്റു താര കഥാപാത്രങ്ങൾ.

മരിയ ബെല്ലോ
MariaBelloSept2013TIFF.jpg
ജനനം
മരിയ എലീന ബെല്ലോ

(1967-04-18) ഏപ്രിൽ 18, 1967  (54 വയസ്സ്)
തൊഴിൽ
 • നടി
 • നിർമ്മാതാവ്
 • രചയിതാവ്
സജീവ കാലം1992–ഇതുവരെ
പങ്കാളി(കൾ)Dominique Crenn (engaged 2019)[1]
കുട്ടികൾ1

ആദ്യകാലംതിരുത്തുക

പെൻസിൽവാനിയയിലെ നോറിസ്റ്റൗണിൽ സ്‌കൂൾ നഴ്‌സും അദ്ധ്യാപികയുമായ കാത്തിയുടേയും ഒരു കരാറുകാരനായ ജോ ബെല്ലോയുടേയും പുത്രിയായി മരിയ ബെല്ലോ ജനിച്ചു.[2][3] അവളുടെ പിതാവ് ഇറ്റലിയിലെ മോണ്ടെല്ലയിൽ[4] വേരുകളുള്ള ഇറ്റാലിയൻ അമേരിക്കക്കാരനും മാതാവ് പോളിഷ് അമേരിക്കക്കാരിയുമാണ്.[5] ഒരു തൊഴിലാളിവർഗ റോമൻ കത്തോലിക്കാ കുടുംബത്തിൽ വളർന്ന അവർ പെൻസിൽവാനിയയിലെ റാഡ്‌നോറിലെ ആർച്ച് ബിഷപ്പ് ജോൺ കരോൾ ഹൈസ്‌കൂളിൽ നിന്ന് ബിരുദം നേടി.[6][7] വില്ലനോവ സർവകലാശാലയിൽ പൊളിറ്റിക്കൽ സയൻസിൽ ബിരുദം നേടി. ബരുദാനന്തരം  നിരവധി ന്യൂയോർക്ക് പ്രൊഡക്ഷനുകളുടെ നാടകങ്ങളിലൂടെ ബെല്ലോ അഭിനയ വൈദഗ്ദ്ധ്യം നേടി.[8]

ഔദ്യോഗികജീവിതംതിരുത്തുക

ബെല്ലോയുടെ ആദ്യകാല ടിവി അവതരണങ്ങളിൽ ദി കമ്മിഷ് (1991), ഡ്യൂ സൗത്ത് (1994), നോവേർ മാൻ (1995), മിസറി ലവ്സ് കമ്പനി (1995), ഇആർ (1997–98) എന്നിവയിലെ എപ്പിസോഡുകൾ ഉൾപ്പെടുന്നു. ടിവി പരമ്പരയായ മിസ്റ്റർ & മിസ്സിസ് സ്മിത്തിൽ മിസ്സിസ് സ്മിത്ത് എന്ന കഥാപാത്രമായി അഭിനയിച്ചതായിരുന്നു അവളുടെ അഭിനയജീവിതത്തിലെ പ്രധാന വഴിത്തിരിവ്. 8 ആഴ്ചകൾക്കുശേഷം ഈ ഷോ റദ്ദാക്കപ്പെട്ടു. ഇ.ആറിന്റെ മൂന്നാം സീസണിലെ അവസാന മൂന്ന് എപ്പിസോഡുകളിൽ ശിശുരോഗവിദഗ്ദ്ധയായ ഡോ. അന്ന ഡെൽ അമിക്കോ എന്ന കഥാപാത്രമായി പ്രത്യക്ഷപ്പെടുകയും ഈ മെഡിക്കൽ നാടകീയപരമ്പരയുടെ നാലാം സീസണിൽ ഒരു സ്ഥിര അഭിനേതാവുമായിരുന്നു.

ബെല്ലോ സിനിമകളിലേക്ക് നീങ്ങുകയും കൊയോട്ട് അഗ്ലി (2000) എന്ന സിനിമയിൽ അഭിനയിക്കുകയും ചെയ്തു. ദി കൂളർ (2003) എന്ന ചിത്രത്തിന് മികച്ച സഹനടി, എ ഹിസ്റ്ററി ഓഫ് വയലൻസ് (2005) എന്ന ചിത്രത്തിന് മികച്ച നടിക്കുള്ള പുരസ്കാരം എന്നിങ്ങനെ രണ്ടുതവണ ഗോൾഡൻ ഗ്ലോബ് അവാർഡിന് നാമനിർദ്ദേശം ചെയ്യപ്പെട്ടിരുന്നു. ദ ജെയ്ൻ ഓസ്റ്റൺ ബുക്ക് ക്ലബ്ബിൽ (2007) ജോസെലിൻ എന്ന കഥാപാത്രമായും 1976 ൽ ജോൺ കാർപെന്ററിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ യഥാർത്ഥ ചലച്ചിത്രത്തിന്റെ പുനർനിർമ്മാണമായ 2005 ൽ പുറത്തിറങ്ങിയ അസ്സോൾട്ട് ഓൺ പ്രിസിൻക്റ്റ് 13 എന്ന സിനിമയിൽ ഡോ. അലക്സ് സാബിയൻ എന്ന കഥാപാത്രമായും അഭിനയിച്ചു. 2008 ൽ, ദി മമ്മി: ടോംബ് ഓഫ് ഡ്രാഗൺ എമ്പററിൽ എവ്‌ലിൻ ഓ കോണലായി അഭിനയിച്ചു. 2008 ഡിസംബറിൽ ബെല്ലോ എച്ച്ബി‌ഒയ്ക്കായി ഒരു നാടകം വികസിപ്പിക്കാൻ തുടങ്ങി. പുതിയ പരമ്പരകളിൽ അഭിനയിക്കുന്നതിനു പുറമേ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസറായി പ്രവർത്തിക്കാനും ബെല്ലോ പദ്ധതിയിട്ടിരുന്നു. സാമുവൽ ഗോൾഡ്‌വിൻ ഫിലിംസ് 2010 ഫെബ്രുവരി 26 ന് തിയേറ്ററുകളിൽ റിലീസ് ചെയ്ത 2009-ൽ പുറത്തിറങ്ങിയ ദി യെല്ലോ ഹാൻഡ്‌കർച്ചീഫ് എന്ന നാടകീയ ചിത്രത്തിലും അവർ അഭിനയിച്ചു.

അവലംബംതിരുത്തുക

 1. https://www.instagram.com/p/B8Z7-gAlpF1/
 2. "Maria Bello Biography (1967-)". FilmReference.com. ശേഖരിച്ചത് December 2, 2013.
 3. "Supporting, Encouraging and Challenging the WWME Community". eMatrimony. മൂലതാളിൽ നിന്നും സെപ്റ്റംബർ 26, 2013-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് ഡിസംബർ 2, 2013.
 4. "All'attrice Maria Bello l'Ischia Humanitarian Award / Actress Maria Bello: Ischia Humanitarian Award". Napoli.repubblica.it. ശേഖരിച്ചത് December 2, 2013. Il nonni paterni di Maria Bello, 45 anni, erano originari di Montella, in provincia di Avellino / The paternal grandparents of Maria Bello, 45, were from Montella, Avellino (in Italian)
 5. "Maria Bello, 'Getting Better and Better'". Washingtonpost.com. August 11, 2006. ശേഖരിച്ചത് December 2, 2013.
 6. "Maria Bello". Yahoo! Movies. ശേഖരിച്ചത് June 24, 2010.
 7. "Maria Bello". AskMen.com. ശേഖരിച്ചത് June 24, 2010.
 8. "Maria Bello", NYTimes.com
"https://ml.wikipedia.org/w/index.php?title=മരിയ_ബെല്ലോ&oldid=3463216" എന്ന താളിൽനിന്ന് ശേഖരിച്ചത്