മരിയ തെരേസ ലാൻഡി
ഒരു ഇറ്റാലിയൻ എപ്പിഡെമിയോളജിസ്റ്റും ഓങ്കോളജിസ്റ്റുമാണ് മരിയ തെരേസ ലാൻഡി. അവർ ശ്വാസകോശാർബുദത്തിന്റെയും മെലനോമയുടെയും ജനിതകവും പാരിസ്ഥിതികവുമായ നിർണ്ണായക ഘടകങ്ങളെക്കുറിച്ച് ഗവേഷണം ചെയ്യുന്നു. നാഷണൽ കാൻസർ ഇൻസ്റ്റിറ്റ്യൂട്ടിൽ, ഇന്റഗ്രേറ്റീവ് ട്യൂമർ എപ്പിഡെമിയോളജി ബ്രാഞ്ചിലെ സീനിയർ ഇൻവെസ്റ്റിഗേറ്ററും ജീനോമിക് എപ്പിഡെമിയോളജിയുടെ മുതിർന്ന ഉപദേശകയുമാണ് അവർ. ജോൺസ് ഹോപ്കിൻസ് ബ്ലൂംബെർഗ് സ്കൂൾ ഓഫ് പബ്ലിക് ഹെൽത്തിലെ എപ്പിഡെമിയോളജിയുടെ അസോസിയേറ്റ് പ്രൊഫസറാണ് ലാൻഡി.
മരിയ തെരേസ ലാൻഡി | |
---|---|
കലാലയം | മിലാൻ യൂണിവേഴ്സിറ്റി ഇറ്റാലിയൻ യൂണിവേഴ്സിറ്റി കൺസോർഷ്യം |
ശാസ്ത്രീയ ജീവിതം | |
പ്രവർത്തനതലം | കാൻസർ എപ്പിഡെമിയോളജി, ജനിതകശാസ്ത്രം, പരിസ്ഥിതി ആരോഗ്യം |
സ്ഥാപനങ്ങൾ | നാഷണൽ കാൻസർ ഇൻസ്റ്റിറ്റ്യൂട്ട് ജോൺസ് ഹോപ്കിൻസ് ബ്ലൂംബെർഗ് സ്കൂൾ ഓഫ് പബ്ലിക് ഹെൽത്ത് |
ജീവിതം
തിരുത്തുകമിലാൻ സർവ്വകലാശാലയിൽ നിന്ന് എം.ഡി. സമ്മ കം ലൗഡ് പൂർത്തിയാക്കിയ ലാൻഡി, സാൻ റാഫേൽ ഹോസ്പിറ്റലിൽനിന്ന് ഓങ്കോളജിയിലും ജനറൽ മെഡിസിനിലും പരിശീലനം നേടി.[1] 1993-ൽ ഇറ്റാലിയൻ യൂണിവേഴ്സിറ്റി കൺസോർഷ്യത്തിൽ നിന്ന് മോളിക്യുലാർ എപ്പിഡെമിയോളജിയുടെ ഒരു ഉപഗ്രൂപ്പായ ഒക്യുപേഷണൽ മെഡിസിൻ ആന്റ് ഇൻഡസ്ട്രിയൽ ഹൈജീനിൽ അവർ പി.എച്ച്.ഡി നേടി. 1998-ൽ ഇറ്റാലിയൻ യൂണിവേഴ്‌സിറ്റികളിലെ ഒക്യുപേഷണൽ മെഡിസിൻ ആന്റ് ഇൻഡസ്ട്രിയൽ ഹൈജീനിലെ അസോസിയേറ്റ് പ്രൊഫസർഷിപ്പിന് ലാൻഡി യോഗ്യത നേടി.[1]
അവലംബം
തിരുത്തുക- ↑ 1.0 1.1 "Principal Investigators". NIH Intramural Research Program (in ഇംഗ്ലീഷ്). Retrieved 2022-10-14. This article incorporates text from this source, which is in the public domain.