റോമൻ കത്തോലിക്കാ സഭയിലെ ഒരു പുണ്യവതിയാണ് വിശുദ്ധ അമാൻഡിന (1872 ഡിസംബർ, 28 - 1900 ജൂലൈ, 9).

വിശുദ്ധ മരിയ അമാൻഡി
Saint Amandina of Schakkebroek
Martyr
ജനനം28 ഡിസംബർ 1872
ഷെക്കെബ്രോക്ക്, Herk-de-Stad, ബെൽജിയം
മരണം9 ജൂലൈ 1900
തായ്‌വാൻ, ചൈന
വണങ്ങുന്നത്റോമൻ കത്തോലിക്കാ സഭ
വാഴ്ത്തപ്പെട്ടത്24 നവംബർ 1946 by പയസ് പന്ത്രണ്ടാമൻ മാർപ്പാപ്പ
നാമകരണംഒക്ടോബർ 1, 2000 by ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പ
ഓർമ്മത്തിരുന്നാൾജൂലൈ 9

ജീവിതരേഖ തിരുത്തുക

1872 ഡിസംബർ 28-ന് ബെൽജിയത്തിൽ കൊർണേലിയൂസ്, ആഗ്നസ് ദമ്പതിമാരുടെ മകളായി ജനിച്ചു. പൗളിൻ ജ്യൂറിസെന്നായിരുന്നു മരിയയുടെ ആദ്യനാമം. ലളിതജീവിതം നയിച്ചിരുന്നവരായിരുന്നു മരിയയുടെ കുടുംബം. മരിയയുടെ ഏഴാം വയസ്സിൽ അമ്മ മരണമടഞ്ഞു. തന്മൂലം മരിയയുടെ കുടുംബം സമീപഗ്രാമത്തിലേക്ക് താമസം മാറ്റി. പുതിയ ഭവനത്തിൽ മരിയയുടെയും സഹോദരിമാരുടെയും സംരക്ഷണം ഒരു സ്ത്രീ ഏറ്റെടുത്തു.

മരിയയുടെ സഹോദരിയായ റൊസാലീയ ആന്റ്‌വെർപ്പിലുള്ള ഫ്രാൻസിസ്‌കൻ മിഷനറീസ്‌ ഓഫ്‌ മേരി സഭയിൽ അംഗമായി ചേർന്നു. തുടർന്ന് സഹോദരിയുടെ പാതയിലൂടെ മരിയയും തന്റെ പതിനഞ്ചാം വയസ്സിൽ ഫ്രാൻസിസ്‌ അസീസിയുടെ മൂന്നാം സഭയിൽ പ്രവേശനം നേടി. പിന്നീട് ഇളയ സഹോദരിയയ മെറ്റിൽഡയും സഭയിൽ അംഗമായി ചേർന്നു. രോഗീപരിചരണത്തിനും മിഷൻ പ്രവർത്തനത്തിനുമായി മരിയ മാഴ്‌സീലസിലേക്ക് യാത്രയായി. ചൈനയിലെ തയ്‌വാൻഫുവിൽ നിർമ്മാണം ആരംഭിക്കുന്ന ആശുപത്രിയിൽ പ്രവേശിക്കുവാനായാണ് മരിയ അയക്കപ്പെട്ടത്. ശ്രീലങ്കയിലെ തുറമുഖംവഴിയാണ് മരിയ സഞ്ചരിച്ചത്. അവിടെ വച്ച് മരിയ, സഹോദരിയായ മേരി ഹോണറിനെ കണ്ടുമുട്ടിയിരുന്നു. മിഷൻപ്രവർത്തന കാലത്ത്‌ മരിയ താൻ സേവനം ചെയ്ത ആശുപത്രിയിൽ മികച്ച പ്രവർത്തനം കാഴ്‌ച വെച്ചിരുന്നു.

തിരിച്ചെത്തി ആതുരസേവനമാരംഭിച്ച മരിയ മികച്ച സേവനമാണ് ചൈനയിലും നടത്തിയത്. ചൈനയിലെ ജനങ്ങൾ മരിയയെ ചിരിക്കുന്ന വിദേശി എന്നു അഭിസംബോധന ചെയ്തു. പിന്നീട് അമാൻഡിനയും രോഗിണിയായി മാറി. സാവധാനം അവളുടെ നില മെച്ചപ്പെടുകയും സേവനം തുടരുകയും ചെയ്തു. നാളുകൾക്കു ശേഷംതായ്‌വാനിലുണ്ടായ ബോക്‌സർ വിപ്ലവകാലത്ത്‌ മരിയ തുറുങ്കിലടക്കപ്പെട്ടു. 1900 ജൂലൈ 9-ന് മരിയയും ഒപ്പമുണ്ടായിരുന്ന ആറു സഹോദരിമാരും രക്തസാക്ഷിത്വം വരിച്ചു. മരിയയുടെ 27ആം വയസിലാണ് അന്ത്യം സംഭവിച്ചത്.

വിശുദ്ധ പദവി തിരുത്തുക

 
Saint Amandina at her mission post in Taiyuan, China. (Painting in the choir of the "Chinese Chapel" in the Amandina museum)

1946 നവംബർ 24-ന് പയസ് പന്ത്രണ്ടാമൻ മാർപ്പാപ്പ മരിയയെ വഴ്ത്തപ്പെട്ടവളായി പ്രഖ്യാപിച്ചു. 2000 ഒക്ടോബർ 1-ന് ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പ മരിയയെയും ഒപ്പമുണ്ടായിരുന്നവരെയും വിശുദ്ധപദവിയിലേക്കുയർത്തി. മരിയയുടെ ഓർമ്മത്തിരുനാൾ സെപ്‌റ്റംബർ 28-ന് ചൈനയിലെ രക്തസാക്ഷികൾക്കൊപ്പവും ജൂലൈ 9-ന് സഭയും ആചരിക്കുന്നു.

അവലംബം തിരുത്തുക

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=മരിയ_അമാൻഡിന&oldid=3899285" എന്ന താളിൽനിന്ന് ശേഖരിച്ചത്