മരിയൻ ഫിലിപ്സ്
ഒരു ലേബർ പാർട്ടി രാഷ്ട്രീയക്കാരിയും ഇംഗ്ലണ്ടിലെ പാർലമെന്റ് അംഗവുമായിരുന്നു മരിയൻ ഫിലിപ്സ് (ജീവിതകാലം, 29 ഒക്ടോബർ 1881 - 23 ജനുവരി 1932).
മാരിയൻ ഫിലിപ്സ് | |
---|---|
Member of Parliament for Sunderland | |
ഓഫീസിൽ 30 May 1929 – 26 October 1931 | |
പ്രധാനമന്ത്രി | സ്റ്റാൻലി ബാൾഡ്വിൻ റാംസെ മക്ഡോണാൾഡ് |
മുൻഗാമി | ല്യൂക്ക് തോംപ്സൺ, വാൾട്ടർ റെയ്ൻ |
പിൻഗാമി | ല്യൂക്ക് തോംപ്സൺ സാമുവൽ സ്റ്റോറി |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | Melbourne, Colony of Victoria (now in Australia) | 29 ഒക്ടോബർ 1881
മരണം | 23 ജനുവരി 1932 | (പ്രായം 50)
രാഷ്ട്രീയ കക്ഷി | ലേബർ പാർട്ടി |
ആദ്യകാല ജീവിതവും വിദ്യാഭ്യാസവും
തിരുത്തുക1881 ഒക്ടോബർ 29 ന് ഓസ്‌ട്രേലിയയിലെ മെൽബണിൽ മരിയൻ ഫിലിപ്സ് ജനിച്ചു. അഭിഭാഷകനായ ഫിലിപ്പ് ഫിലിപ്സ്, ന്യൂസിലാന്റിൽ നിന്നുള്ള റോസ് ആഷർ എന്നിവരായിരുന്നു അവരുടെ മാതാപിതാക്കൾ. [1] 1903 ൽ മെൽബണിലെ പ്രെസ്ബൈറ്റീരിയൻ ലേഡീസ് കോളേജ്, മെൽബൺ സർവകലാശാല എന്നിവിടങ്ങളിൽനിന്ന് ബിരുദം നേടി. 1904 ൽ ലണ്ടൻ സ്‌കൂൾ ഓഫ് ഇക്കണോമിക്‌സിൽ ഗവേഷണ സ്‌കോളർഷിപ്പ് ആരംഭിച്ചു. ന്യൂ സൗത്ത് വെയിൽസിന്റെ വികസനത്തെക്കുറിച്ചുള്ള ഒരു പ്രബന്ധം അവതരിപ്പിച്ചതിന് 1907 ൽ ഡോക്ടർ ഓഫ് സയൻസ് ആയി ബിരുദം നേടി. 1906 നും 1910 നും ഇടയിൽ പൂവർ ലാസ് അന്വേഷിക്കുന്ന ഒരു കമ്മീഷനിൽ ബിയാട്രിസ് വെബിന്റെ നിർദേശപ്രകാരം അവർ പ്രവർത്തിച്ചു.[2]
കരിയർ
തിരുത്തുക1908 മുതൽ വിമൻസ് ലേബർ ലീഗിൽ അംഗമായ അവർ 1912-ൽ അതിന്റെ സെക്രട്ടറിയായി. 1913-ൽ ലേബർ വുമണായി മാറിയ ലീഗിന്റെ ലഘുലേഖ എഡിറ്റ് ചെയ്യുകയും ചെയ്തു. ഒന്നാം ലോകമഹായുദ്ധം പൊട്ടിപ്പുറപ്പെട്ടപ്പോൾ അവർ യുദ്ധ എമർജൻസി വർക്കേഴ്സ് നാഷണൽ കമ്മിറ്റിയിൽ അംഗമായി. 1916-ൽ, വ്യാവസായിക വനിതാ സംഘടനകളുടെ സ്റ്റാൻഡിംഗ് ജോയിന്റ് കമ്മിറ്റിയുടെ രൂപീകരണത്തിൽ ഫിലിപ്സ് പങ്കെടുത്തു. 1917 നും 1932 നും ഇടയിൽ ഫിലിപ്പ് അതിന്റെ സെക്രട്ടറിയായിരുന്നു.
രാജ്യത്തെ പാർലമെന്റിലേക്ക് ഒരു സ്ത്രീ തിരഞ്ഞെടുക്കപ്പെടുന്നതിന് മുമ്പ് ഫിലിപ്സ് നിരവധി സർക്കാർ കമ്മിറ്റികളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഭക്ഷ്യ മന്ത്രാലയത്തിന്റെ ഉപഭോക്തൃ കൗൺസിൽ, പുനർനിർമ്മാണ മന്ത്രാലയത്തിന്റെ വനിതാ ഉപദേശക സമിതി എന്നിവയായിരുന്നു ഏറ്റവും പ്രധാനപ്പെട്ടത്.
പ്രമുഖ വോട്ടർമാരിൽ നിന്ന് വ്യത്യസ്തമായി, ഫ്രാഞ്ചൈസി വിപുലീകരിക്കുന്നതിൽ അവളുടെ കാഴ്ചപ്പാട് കേന്ദ്രീകരിച്ചിരുന്നില്ല, സ്വതന്ത്ര വിപണിയിലെ ഭരണകൂട ഇടപെടലുകൾ ജോലിസ്ഥലത്തിന് പുറത്തുള്ള ജീവിതത്തെ കുറിച്ച് നന്നായി അറിയാൻ അവൾ ആഗ്രഹിച്ചു. വിമൻസ് ലേബർ ലീഗിന്റെ നേതാവ് എന്ന നിലയിൽ, "സ്ത്രീകളുടെ ആവശ്യങ്ങളെക്കുറിച്ച് ലേബർ പാർട്ടിയെ നന്നായി അറിയിക്കുകയും സ്ത്രീകൾക്ക് രാഷ്ട്രീയ കാര്യങ്ങളിൽ വിദ്യാഭ്യാസം നേടുന്നതിനുള്ള മാർഗങ്ങൾ നൽകുകയും ചെയ്യുക" എന്നതിന്റെ പങ്ക് അവർ വിവരിച്ചു. ഈ ഉദ്യമത്തിൽ അവർ കാൽലക്ഷത്തോളം വീട്ടമ്മമാരെ തൊഴിലാളി പ്രസ്ഥാനത്തിൽ പങ്കാളികളാക്കാൻ പ്രേരിപ്പിച്ചു, ജോലിസ്ഥലത്ത് സ്ത്രീകൾക്ക് തുല്യത, സ്കൂൾ ഭക്ഷണം, ക്ലിനിക്കുകൾ, കുട്ടികൾക്കുള്ള കളിസ്ഥലങ്ങൾ, മാതൃത്വത്തിന്റെ അടിസ്ഥാന മൂല്യം, കൂടുതൽ മാനുഷികത തുടങ്ങിയ വിഷയങ്ങൾ ജനകീയമാക്കാൻ അവർ സഹായിച്ചു.
അവലംബം
തിരുത്തുക- ↑ "Phillips, Marion (1881–1932), first Labour Party woman organizer". Oxford Dictionary of National Biography (in ഇംഗ്ലീഷ്) (online ed.). Oxford University Press. 2004. doi:10.1093/ref:odnb/37852. Retrieved 8 March 2020. (Subscription or UK public library membership required.)
- ↑ Uglow, Jennifer S. (1985). "Phillips, Marion". The International Dictionary of Women's Biography. New York: Continuum. p. 371. ISBN 0-8264-0192-9.
പുറംകണ്ണികൾ
തിരുത്തുക- Hansard 1803–2005: contributions in Parliament by
- https://web.archive.org/web/20050130200035/http://www.ialhi.org/gender/lhasc-phillips.doc
- Phillips, Marion (1881–1932) Archived 2021-11-04 at the Wayback Machine. in The Encyclopedia of Women and Leadership in Twentieth-Century Australia