മരിച് ഝാംപി ദ്വീപ്
മരിച്ഝാംപി (ben: মরিচঝাঁপি ) ഇന്ത്യയിൽ ഉൾപെടുന്ന സുന്ദർബൻ അഴിമുഖത്ത് സ്ഥിതി ചെയ്യുന്ന അസംഖ്യം കൊച്ചു ദ്വീപുകളിലൊന്നാണ്. ഈ ദ്വീപ് പശ്ചിമബംഗാളിലെ ദക്ഷിണ 24 പർഗാനജില്ലയുടെ ഭാഗമാണ്. 1978- 79 കാലത്ത് മരിച്ഝാംപി ജനശ്രദ്ധ പിടിച്ചു പറ്റി. പലപ്പോഴായി കിഴക്കൻ പാകിസ്താനിൽ നിന്ന് ഇന്ത്യയിലെത്തിയ ബംഗാളി ശരണാർഥികൾ പാർപ്പിക്കപ്പെട്ടത് മധ്യേന്ത്യയിലെ ദണ്ഡകാരണ്യ അഭയാർഥി കാംപിൽ ആയിരുന്നു[1]. എന്നാൽ അനേകായിരം അഭയാർഥികൾ അവിടം വിട്ട്, സുന്ദർബന്നിലെ ഇന്ത്യൻ റിസർവ് ഫോറസ്റ്റിന്റെ അധികാരപരിധിയിൽപെട്ട ഈ ദ്വീപിൽ വാസമുറപ്പിക്കുകയുണ്ടായി. അന്നത്തെ പശ്ചിമ ബംഗാൾ സർക്കാർ അഭയാർഥികളെ ബലം പ്രയോഗിച്ച് ദ്വീപിൽനിന്ന് കുടിയൊഴിപ്പിക്കാൻ ശ്രമിച്ചു. മരുന്നും ആഹാരവുമടക്കം ദ്വീപിലേക്കുള്ള അവശ്യസാധനങ്ങൾ നിറുത്തലാക്കപ്പെട്ടു. തുടർന്നുണ്ടായ പോലീസ് നടപടിയിൽ ഒരുപാടു പേർ കൊല്ലപ്പെട്ടു. ഈ ദുരന്തം മരിച്ഝാംപി സംഭവമെന്നും മരിച്ഝാംപി ദുരന്തമെന്നും അറിയപ്പെടുന്നു[2][3]. സുന്ദർബൻ പശ്ചാത്തലമാക്കി അമിതാവ് ഘോഷ് രചിച്ച ദി ഹങ്ഗ്രി ടൈഡ് എന്ന നോവലിൽ ഇതേപ്പറ്റി പരാമർശമുണ്ട്.
ഭൂമിശാസ്ത്രം
തിരുത്തുകഇന്ത്യ- ബംഗ്ലാദേശ് അതിർത്തിയിൽ നിന്ന് അധികം ദൂരെയല്ലാതെ റായ് മംഗൾ നദിക്കരയിലാണ് മരിച് ഝാംപിയുടെ കിടപ്പ്. ഇപ്പോൾ ആൾതാമസമില്ലാത്ത ഈ ദ്വീപ് ആർകിയോളജിക്കൽ വിഭാഗത്തിന്റെ കീഴിലാണ്. ഇവിടേക്ക് സന്ദർശകർക്കു പ്രവേശനമില്ല.
അവലംബം
തിരുത്തുക- ↑ Gupta, S K (1965-02-01). "Dandakaranya: A survey of Rehabilitation" (PDF). epw.in. Retrieved 2020-01-09.
- ↑ Chowdhury, Debdatta (2011-05-04). "Space,identity, territory: Marichjhapi Massacre". The International Journal of Human Rights. doi:10.1080/13642987.2011.569333. Retrieved 2020-01-05.
- ↑ Sengupta, Debjani (2018-10-03). "The Forgotten Massacre of Dalit Refugees in West Bengal's Marichjhapi". thewire.in. The Wire. Retrieved 2020-01-06.