മമ്മിയൂർ കൃഷ്ണൻകുട്ടി നായർ

കേരളത്തിലെ ചുവർചിത്ര കലാരംഗത്തെ പ്രധാനിയായിരുന്നു മമ്മിയൂർ കൃഷ്ണൻകുട്ടി നായർ (23 മേയ് 1917 - 19 ജൂലൈ 1994). ചുവർ ചിത്ര കലയുടെ കേരളത്തനിമയും ശൈലിയും പിന്തുടർന്ന മമ്മിയൂർ പ്രകൃതി ദത്ത നിറങ്ങളുപയോഗിച്ച് പാരമ്പര്യ രീതിയിൽ നിരവധി ക്ഷേത്രങ്ങളിൽ ചുവർ ചിത്ര രചന നടത്തിയിട്ടുണ്ട്. ശ്രീ ചിത്രാ എൻക്ലേവിൽ മമ്മിയൂരിന്റെ നേതൃത്ത്വത്തിൽ ശ്രീ ചിത്തിര തിരുന്നാളിന്റെ എഴുന്നള്ളത്ത് എന്ന ചിത്രവും വരച്ചു. ഗുരുവായൂർ ദേവസ്വം മ്യൂറൽ പെയിന്റിംഗ് ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപകനാണ്.[1]

മമ്മിയൂർ കൃഷ്ണൻകുട്ടി നായർ
ജനനം(1917-05-23)മേയ് 23, 1917
മരണംജൂലൈ 19, 1994(1994-07-19) (പ്രായം 77)
ദേശീയതഭാരതീയൻ
തൊഴിൽചുവർചിത്ര കല ചിത്രകാരൻ, ഗുരുവായൂർ ദേവസ്വം മ്യൂറൽ പെയിന്റിംഗ് ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപകൻ.]]

ജീവിതരേഖ

തിരുത്തുക

1917-ൽ ക്ഷേത്രനഗരമായ ഗുരുവായൂരിനടുത്ത മമ്മിയൂരിൽ ജനിച്ച ഇദ്ദേഹത്തിന്റെ മേൽനോട്ടത്തിൽ ഗുരുവായൂർ ദേവസ്വംബോർഡ് സ്ഥാപിച്ച ചുവർ ചിത്രപഠനകേന്ദ്രം നിരവധി പേർക്ക് ചുവർ ചിത്രരചനയിൽ പരിശീലനം നൽകി. അഗ്നിബാധയിൽ ഏതാണ്ട് നശിച്ച ഗുരുവായൂരിലെ അനന്തശയനം ചുവർചിത്രം മമ്മിയൂർ കൃഷ്ണൻകുട്ടി നായരുടെ ശിഷ്യന്മാർ ചേർന്നാണ് പുനരുദ്ധരിച്ചത്. പുനർനിർമ്മാണം നടന്ന വേളയിൽ മമ്മിയൂർ ശിവക്ഷേത്രത്തിലും കൃഷ്ണൻ കുട്ടി നായരും ശിഷ്യന്മാരും ചിത്രങ്ങൾ വരച്ചിരുന്നു. 1994 ജൂലൈ 19-ന് 77-ആം വയസ്സിൽ ഹൃദയാഘാതം മൂലം അദ്ദേഹം അന്തരിച്ചു.

ശ്രദ്ധേയ രചനകൾ കാണുന്ന ക്ഷേത്രങ്ങൾ

തിരുത്തുക
  • അങ്ങാടിപ്പുറം തിരുമാന്ധാംകുന്ന് ക്ഷേത്രം
  • ഗുരുവായൂർ ക്ഷേത്രം
  • തിരുമിറ്റക്കോട് അഞ്ചുമൂർത്തി ക്ഷേത്രം
  • കണ്ണമ്പ്രനായർ സ്വരൂപം ക്ഷേത്രം
  • ശ്രീ പത്മനാഭ സ്വാമി ക്ഷേത്രം
  • വടകര ലോകനാർക്കാവ്

പുരസ്കാരങ്ങൾ

തിരുത്തുക
  • കേന്ദ്ര സാംസ്കാരിക വകുപ്പിന്റെ ഫെല്ലോഷിപ്പ് (1981)
  1. സംസ്കാരകേരളം. 8 (3): 94. 1994. {{cite journal}}: |access-date= requires |url= (help); Check date values in: |accessdate= (help); Missing or empty |title= (help); Unknown parameter |month= ignored (help)

പുറം കണ്ണികൾ

തിരുത്തുക