ഭാസനാൽ രചിയ്ക്കപ്പെട്ട പ്രതിജ്ഞായൗഗന്ധരായണം നാടകത്തിലെ മൂന്നാമത്തെ അങ്കമാണ് മന്ത്രാങ്കം.[1]

കഥാപശ്ചാത്തലം

തിരുത്തുക

ഉജ്ജയിനിയിലെ രാജാവായ മഹാസേനൻ തന്റെ പുത്രിയായ വാസവദത്തയ്ക്ക് അനുരൂപനായവൻ വൽസരാജാവായ ഉദയനെന്ന് കരുതി അദ്ദേഹത്തെ സമീപിച്ചെങ്കിലും മറുപടി അനുകൂലമായില്ല. മഹാസേനരാജാവാകട്ടെ ഉദയനെത്തന്നെ ജാമാതാവാക്കൻ നിശ്ചയിച്ചു. ഒരിയ്ക്കൽ പുരായണപാരായണം കേട്ടുകൊണ്ടിരിയ്ക്കെ മോഹാലസ്യപ്പെട്ട ഉദയനൻ ഉണർന്നെഴുന്നേറ്റപ്പോൾ യഥാസമയം പരിചരണം ലഭിയ്ക്കാതെ തന്റെ ആന ഓടിപ്പോയെന്ന് മനസ്സിലാക്കുകയും രാജ്യഭാരം തൽക്കാലം പ്രധാനസചിവനായ യൗഗന്ധരായണനെ ഏല്പ്പിച്ച് ആനയെ അന്വേഷിച്ച് പുറപ്പെടുകയും ചെയ്തു.ഈ സമയം ഉദയനെ ബന്ധിയ്ക്കാനായി മഹാസേനൻ നഷ്ടപ്പെട്ട ആനയുടെ രൂപത്തിൽ പകരം ഒന്നിനെ നിർമ്മിച്ചെന്നും അങ്ങനെ ഉദയനനെ ബന്ധിച്ചെന്നും ആണ് കഥ.വിവരമറിഞ്ഞ ഉദയനന്റെ മന്ത്രിമാർ അദ്ദേഹത്തെ ബന്ധനത്തിൽനിന്നും മോചിപ്പിയ്ക്കുവാനായി നടത്തിയ മന്ത്രാലോചനകളെ(കാര്യാലോചന) ആധാരപ്പെടുത്തിയാണ് ഈ അങ്കത്തിന് മന്ത്രാങ്കം എന്ന് പേര് നൽകിയിരിയ്ക്കുന്നത്.

പ്രാധാന്യം

തിരുത്തുക

കൂടിയാട്ടക്കലയിൽ ഏറ്റവും പുരാതനവും പ്രധാനവുമായ ഒരു സ്ഥാനം മന്ത്രാങ്കത്തിനുണ്ട്. എന്നാലിത് കൂത്തുരൂപത്തിലും പറഞ്ഞ് വരുന്നു. ഗ്രാമക്ഷേത്രങ്ങളിൽ ഗ്രാമത്തിന്റെ അഭിവൃദ്ധിയും ഐശ്വര്യവും വർദ്ധിപ്പിയ്ക്കാനായാണ് നടത്തി വരുന്നത് എന്നാണ് സങ്കല്പം. ഒരു മണ്ഡലക്കാലം ആണത്രേ ഇത് നടത്തുവാനായി ചിട്ടപ്പെടുത്തിയിരിയ്ക്കുന്നത്. പുറപ്പാടിന്റെ ചടങ്ങുകൾ 3 ദിവസങ്ങൾ കൊണ്ടും ശേഷം ശിഖ, രണ്ടുവഴി, ആറുവഴി, രാക്ഷസോല്പത്തി, രാമായണം, ചെട്ടിച്ച്യാരുടെ കഥ, അനംഗലേഖയുടെ കഥ, ഉണ്ണിനാരായണന്റെ കഥ, ഇട്ടിനാരായണന്റെ കഥ എന്നിത്രയും ഭാഗവും, ചെറിയ കൂടിയാട്ടം, ക്രിയ, വെണ്ണീറാട്ടം, വലിയ കൂടിയാട്ടം ഇങ്ങനെയുള്ള ചടങ്ങുകളും കൂടി ആകെ 41 ദിവസങ്ങൾ കൊണ്ടാണ് ഈ അങ്കം നിർ‌വഹിയ്ക്കപ്പെടുന്നത്.

  1. "'മന്ത്രാങ്കം' കൂടിയാട്ടം വീണ്ടും അരങ്ങിലേക്ക്". മലയാള മനോരമ. 05 നവംബർ 2015. Archived from the original on 2015-11-05. Retrieved 2015-11-05. {{cite web}}: Check date values in: |date= (help); Cite has empty unknown parameter: |9= (help)
"https://ml.wikipedia.org/w/index.php?title=മന്ത്രാങ്കം&oldid=3640229" എന്ന താളിൽനിന്ന് ശേഖരിച്ചത്