മനസ്സാക്ഷി (ചലച്ചിത്രം)
മലയാള ചലച്ചിത്രം
1954-ൽ പുറത്തിറങ്ങിയ മലയാള ചലച്ചിത്രമാണ് മനസാക്ഷി. കോയമ്പത്തൂർ ഈശ്വർ പിക്ചേഴ്സ് അവരുടെ തന്നെ കഥയെ ആസ്പദമാക്കി സെൻട്രൽ സ്റ്റുഡിയോയിൽ നിർമിച്ചതാണ് ഈ ചിത്രം. പി.എസ്. നായരും വാണക്കുറ്റിയും ചേർന്ന് സംഭാഷണം എഴുതി. അഭയദേവ് രചിച്ച പാട്ടുകൾക്ക് എസ്.ജി.കെ. പിള്ള ഈണം നൽകി. ചെല്ലപ്പനും തങ്കരാജും ചേർന്ന് നൃത്തസംവിധാനവും, കെ. ഗോപാൽ ഛായാഗ്രഹണവും, രാമസ്വാമി ശബ്ദലേഖനവും, ജി. വിശ്വനാഥ ചിത്രസംയോജനവും, സംവിധാനവും നിർവഹിച്ചു. 1954 നവംബർ 12 ന് ഈ ചിത്രം പ്രദർശനം ആരംഭിച്ചു.[2]
മനസാക്ഷി | |
---|---|
സംവിധാനം | ജി. വിശ്വനാഥ് |
നിർമ്മാണം | അഖിലേശ്വരയ്യർ കെ.എസ്. |
രചന | പി.എസ്. നായർ |
അഭിനേതാക്കൾ | പ്രേം നസീർ പി.എ. തോമസ് വാണക്കുറ്റി കൊട്ടാരക്കര ശ്രീധരൻ നായർ ജോസ് പ്രകാശ് പി. ഭാസ്കരൻ ഹേമലത ടി.ആർ. ഓമന |
സംഗീതം | എസ്.ജി.കെ. പിള്ള |
ഛായാഗ്രഹണം | ജി. വിശ്വനാഥ് |
സ്റ്റുഡിയോ | സെൻട്രൽ സ്റ്റുഡിയോ |
വിതരണം | ജിയോ പിക്ചേഴ്സ് |
റിലീസിങ് തീയതി | 20/08/1954[1] |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
അഭിനേതാക്കൾ
തിരുത്തുകപ്രേം നസീർ
പി.എ. തോമസ്
വാണക്കുറ്റി
കൊട്ടാരക്കര ശ്രീധരൻ നായർ
ജോസ് പ്രകാശ്
പി. ഭാസ്കരൻ
ഹേമലത
ടി.ആർ. ഓമന
പിന്നണിഗായകർ
തിരുത്തുകഎൽ.പി.ആർ. വർമ്മ
എസ്.എം. വേണുഗാനം
ജോസ് പ്രകാശ്
ടി ആർ. ഗജലക്ഷ്മി
ഗുരുവായൂർ പൊന്നമ്മ
ഗാനങ്ങൾ
തിരുത്തുക- ഗാനരചന - എസ്.ജി.കെ പിള്ള,
- സംഗീതം - അഭയദേവ്
ഗാനം | ആലാപനം |
---|---|
ആശാദീപമേ | എസ് എം വേണുഗാനം |
എന്നോമൽ തങ്കമേ | ഗുരുവായൂർ പൊന്നമ്മ, പുഷ്പവല്ലി |
എന്തിനായ് വിരിഞ്ഞിത്ഥം | ടി ആർ. ഗജലക്ഷ്മി |
കടമിഴിയാളെ | ടി ആർ. ഗജലക്ഷ്മി |
കണ്ടോരുണ്ടോ എന്റെ | ടി ആർ. ഗജലക്ഷ്മി |
മാലകോർക്കൂ രാധേ | എൽ.പി.ആർ. വർമ്മടി ആർ. ഗജലക്ഷ്മി |
നീലിപ്പെണ്ണേ | ജോസ് പ്രകാശ്തോമസ് പള്ളം |
പൂജചെയ് വൂ ഞാൻ | എൽ.പി.ആർ. വർമ്മടി ആർ. ഗജലക്ഷ്മി |
പൂവൽ മെയ്യഴകേ | എൽ.പി.ആർ. വർമ്മടി ആർ. ഗജലക്ഷ്മി |
പ്രതീക്ഷകൾ നാളെ | എൽ.പി.ആർ. വർമ്മ[3] |