ടി ആർ. ഗജലക്ഷ്മി
മലയാളസിനിമയിലേ ആദ്യകാല ഗായികയാണ് ടി.ആർ. ഗജലക്ഷ്മി. തമിഴ് നാടകരംഗത്തും ഭക്തിഗാനരംഗത്തും അവർ പ്രശസ്തയായിരുന്നു. 1939 ആഗസ്റ്റ് 19ന് മധുരയിലാണ് ഗജലക്ഷ്മി ജനിച്ചത്. പിതാവ് രംഗരാജു സിനിമയിലും നാടകത്തിലും അഭിനയിക്കുകയും അതുപോലെതന്നെ പാടുകയും ചെയ്തിരുന്നു. കോയമ്പത്തൂരിൽ താമസമാക്കിയ ഗജലക്ഷ്മിയും അവരുടെ അർദ്ധസഹോദരി ലീലയും (പിന്നീട് കെ.വി മഹാദേവന്റെ സഹധർമ്മിണി) ബാല്യകാലം തൊട്ടേ നാടകങ്ങളിൽ പാടി അഭിനയിച്ചുതുടങ്ങിയിരുന്നു. "ആയിരം തലൈവാങ്കി അപൂർവ്വചിന്താമണി" എന്നതായിരുന്നു അവരുടെ ആദ്യത്തെ പ്രശസ്ത ഗാനം. മലയാളത്തിൽ 1954ൽ പുറത്തിറങ്ങിയ മനസാക്ഷി എന്ന സിനിമയിൽ അഭയദേവിന്റെ വരികളും എസ്.ജി.കെ. പിള്ളയുടെ ഈണവുമായി 6 ഗാനങ്ങളും പാടിയിട്ടുണ്ട്[1]. 'എന്തിനായ് വിരിഞ്ഞിത്ഥം' എന്ന പാട്ട് അക്കാലത്ത് വളരെ പ്രശസ്തമായിരുന്നു.[2] പിന്നീട് അരുൾപാ എന്ന ഭക്തകവിയുടെ ഗാനങ്ങൾ പാടിയതോടെ 'അരുൾപാ ശെൽവി' എന്ന പേരിൽ തമിഴിലും അവർ പ്രശസ്തയായി.[3]