ആഹാരമായി ഉപയോഗിക്കുന്ന ഒരു കിഴങ്ങുവർഗ്ഗ വിളയാണ്‌ മധുരക്കിഴങ്ങ്. പ്രോട്ടീൻ, വിറ്റമിൻ എ, പഞ്ചസാര എന്നിവയും ഈ കിഴങ്ങിൽ അടങ്ങിയിരിക്കുന്നുണ്ട്. മധുരക്കിഴങ്ങ് അഥവാ ചക്കരക്കിഴങ്ങ് ഉപയോഗിച്ച് അച്ചാർ നിർമ്മിച്ച് പ്രധാനഭക്ഷണത്തോടൊപ്പം ഉപയോഗിക്കാവുന്നതാണ്.

ആവശ്യമായ സാധനങ്ങൾ
തിരുത്തുക
തയ്യാറാക്കുന്ന വിധം
തിരുത്തുക

മധുരക്കിഴങ്ങ് നന്നായി കഴുകി തൊലികളഞ്ഞ് വൃത്തിയാക്കി ചെറുകഷണങ്ങളായി അരിയുക. ഇത് വിനാഗിരിയിലിടുക.ഇഞ്ചിയും വെളുത്തുള്ളിയും കൂടി അരച്ച് കുഴമ്പുപരുവത്തിലാക്കുക. പിന്നീട് കടുക്,ജീരകം,കായപ്പൊടി ചെറുതായി വറുത്തെടുക്കുക.മഞ്ഞൾപ്പൊടിയും മുളകുപൊടിയും ഇതിലേക്ക് ചേർത്ത് നന്നായി ഇളക്കുക. നല്ലെണ്ണ ചൂടാക്കിയശേഷം ഉപ്പ് ചേർത്തിളക്കുക. അല്പനേരം വറുത്തശേഷം ഈ കൂട്ടിലേയ്ക്ക് നേരത്തേ തയ്യാറാക്കി വച്ചിരിയ്ക്കുന്ന കിഴങ്ങ്കഷണങ്ങൾ വിനാഗിരിയോടൊപ്പം ചേർത്ത് നന്നായി ഇളക്കുക.പിന്നീട് വായുസഞ്ചാരമില്ലാത്ത കുപ്പികളിലേയ്ക്കോ ടിന്നുകളിലേയ്ക്കോ പകർന്ന് ഒന്നു രണ്ടുദിവസം അനക്കാതെ സൂക്ഷിച്ചുവയ്ക്കുക. പിന്നീട് ആവശ്യാനുസരണം ഉപയോഗിയ്ക്കാവുന്നതാണ്.[1]

  1. മണ്ണിലെ നിധി. തിരുവനന്തപുരം: കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്. 2011. p. 91.
"https://ml.wikipedia.org/w/index.php?title=മധുരക്കിഴങ്ങ്_അച്ചാർ&oldid=2718637" എന്ന താളിൽനിന്ന് ശേഖരിച്ചത്