കേരളകത്തോലിക്കാസഭയിലെ ആദ്യത്തെ[1] സന്യാസിനിയും ഇന്ത്യയിലെ ആദ്യ സന്യാസിനിസഭയുടെ സ്ഥാപകയുമാണ്[2][3][4] ദൈവദാസി മദർ ഏലിശ്വ. വൈപ്പിനിലെ ഓച്ചന്തുരുത്ത് സ്വദേശിയായ മദർ ഏലിശ്വ 2008 മെയ് മാസം 31 ന് ദൈവദാസിയായി പ്രഖ്യാപിക്കപ്പെട്ടു.[1][2][3]

ദൈവദാസി മദർ ഏലീശ്വ
MotherEliswa.jpg
ജനനം(1831-10-15)ഒക്ടോബർ 15, 1831
ഓച്ചന്തുരുത്ത്, വൈപ്പിൻ, എറണാകുളം
മരണംജൂലൈ 18, 1913(1913-07-18) (പ്രായം 81)
വരാപ്പുഴ അതിരൂപത, എറണാകുളം
വണങ്ങുന്നത്റോമൻ കത്തോലിക്കാ സഭ

കുടുംബജീവിതംതിരുത്തുക

ഓച്ചന്തുരുത്ത് വൈപ്പിശേരി തറവാട്ടിലെ ക്യാപ്റ്റൻ തൊമ്മൻ-താണ്ട ദമ്പതികളുടെ എട്ടുമക്കളിൽ ആദ്യസന്താനമായി 1831 ഒക്‌ടോബർ 15-നാണ് മദർ ഏലീശ്വ ജനിച്ചത്.[2][3][5] ചെറിയ കുട്ടിയായിരിക്കുമ്പോൾത്തന്നെ ഭക്തിയും പാവങ്ങളോട് സഹാനുഭൂതിയും ഉള്ളവളായിരുന്നു ഏലിശ്വ. പതിനാറാം വയസിൽ കൂനമ്മാവിലെ വാകയിൽ എന്ന തറവാട്ടിലെ വറീത് എന്നൊരാളുമായി ഏലീശ്വയുടെ വിവാഹം നടന്നു. ഇവർക്ക് ഒരു പെൺകുഞ്ഞ് ജനിച്ചു. കുഞ്ഞിന്‌ അന്ന എന്നു പേരിട്ടു. എന്നാൽ ഒന്നര വർഷത്തിനു ശേഷം വറീത് രോഗം ബാധിച്ച് കിടപ്പിലാവുകയും താമസിയാതെ മരണപ്പെടുകയും ചെയ്തു. ഒരു രണ്ടാം വിവാഹത്തിന്‌ വിസമ്മതിച്ച ഏലിശ്വ, ഏകാന്തതയിലും ദീർഘനേരത്തെ പ്രാർത്ഥനകളിലും വീടിനടുത്തുള്ള പാവങ്ങളെ സഹായിക്കുന്നതിലും ആശ്വാസം കണ്ടെത്തി. ജീവിതം ദൈവത്തിനും ആത്മീയതയ്ക്കുമായി ഉഴിഞ്ഞുവെയ്ക്കാൻ അവൾ ആഗ്രഹിച്ചു. ഇങ്ങനെ പത്തുവർഷം കടന്നുപോയി.[6]

സന്യാസിനീസഭയുടെ ആരംഭംതിരുത്തുക

ഏലിശ്വയുടെ ഭക്തിയിലും സേവനജീവിതത്തിലും ആകൃഷ്ടരായ മകൾ അന്നയും ഏലിശ്വയുടെ സഹോദരി ത്രേസ്യയും ഏലിശ്വയുടെ പാത പിന്തുടർന്ന് ആത്മീയജീവിതം നയിക്കാൻ ആഗ്രഹിച്ചു. ഇറ്റാലിയൻ വൈദികനായ റവ. ഫാ. ലിയോപോൾഡ് ഓ.സി.ഡി. ആയിരുന്നു അക്കാലത്ത് അവിടുത്തെ പള്ളി വികാരി. ഏലിശ്വ ഫാ. ലിയോപോൾഡിനോട് മതാത്മജീവിതം നയിക്കാനുള്ള തന്റെ ആഗ്രഹത്തെപ്പറ്റി വെളിപ്പെടുത്തുകയും അദ്ദേഹം ഈ വിഷയം അന്നത്തെ വരാപ്പുഴ മെത്രാനായിരുന്ന ബെർണ്ണാദിനേ ബാച്ചിനെല്ലിയെ അറിയിക്കുകയും ചെയ്തു. 1862-ലായിരുന്നു ഇത്. മൂന്നുപേരെയും സന്യാസജീവിതത്തിലേയ്ക്ക് സ്വീകരിക്കാൻ സന്തുഷ്ടനായിരുന്ന മെത്രാൻ ഏലിശ്വയുടെ പുരയിടത്തിൽ മുളകൊണ്ട് ഏതാനും മുറികളുള്ള ഒരു ചെറിയ വീട് കെട്ടിക്കാൻ ഫാ. ലിയോപോൾഡിനോട് ആവശ്യപ്പെട്ടു. പുതുതായി രൂപം കൊടുത്ത സന്യാസിനീസഭയ്ക്കായി ഒരു ഭരണഘടന മെത്രാൻതന്നെ ഇറ്റലിയിലെ ജെനോവയിലുള്ള കർമ്മലീത്താ സന്യാസിനിസഭക്കാരിൽ നിന്ന് വരുത്തിക്കുകയും കാലാനുസൃതമായി പരിഷ്കാരങ്ങൾ വരുത്തി പ്രാബല്യത്തിൽ കൊണ്ടുവരികയും ചെയ്തു.[6]

അവലംബങ്ങൾതിരുത്തുക

  1. 1.0 1.1 സിസ്റ്റർ ലിസ സി.ടി.സി (26 April 2013). "കേരളത്തിലെ ആദ്യ സന്യാസിനിയുടെ ജീവിതം". സൺഡേ‌ ശാലോം. മൂലതാളിൽ നിന്നും 31 May 2013-ന് ആർക്കൈവ് ചെയ്തത്.
  2. 2.0 2.1 2.2 http://www.ucanews.com/story-archive/?post_name=/2008/06/03/church-launches-cause-for-local-nuns-canonization&post_id=48639
  3. 3.0 3.1 3.2 "വാർത്ത" (ഭാഷ: ഇംഗ്ലീഷ്). ദ ഹിന്ദു. 2008 മെയ് 31. ശേഖരിച്ചത് 2013 ജൂൺ 23. Check date values in: |accessdate= and |date= (help)
  4. http://www.hindu.com/2008/05/31/stories/2008053159940300.htm
  5. Family Mothereliswasg.com
  6. 6.0 6.1 Mother Eliswa ആലുവാ സെന്റ് സേവ്യേഴ്സ് കോളേജ് ഔദ്യോഗിക വെബ്സൈറ്റ്

പുറം കണ്ണികൾതിരുത്തുക

"https://ml.wikipedia.org/w/index.php?title=മദർ_ഏലീശ്വ&oldid=3178240" എന്ന താളിൽനിന്ന് ശേഖരിച്ചത്