മദർ ആൻഡ് സൺ (റഷ്യൻചലച്ചിത്രം)
അലക്സാണ്ടർ സക്കുറോവ് സംവിധാനം ചെയ്ത 1997-ലെ റഷ്യൻ ചലച്ചിത്രമാണ് മദർ ആൻഡ് സൺ (Russian: Мать и сын, Mat i syn).[1] അമ്മയും മകനും തമ്മിലുള്ള ബന്ധം വിശകലനം ചെയ്യുന്ന ഈ ചിത്രത്തിലൂടെയാണ് സുഖറോവ് അന്തർദേശീയ ശ്രദ്ധയാകർഷിക്കുന്നത്. മാനുഷിക ബന്ധങ്ങളിലെ അർഥതലങ്ങൾ തേടുന്ന ചലച്ചിത്ര ത്രയത്തിലെ ആദ്യ ചിത്രമാണിത്. ഈ ത്രയത്തിലെ രണ്ടാമത് ചിത്രം ഫാദർ ആൻഡ് സൺ 2003-ൽ പുറത്തിറങ്ങുകയും മൂന്നാമത് ചിത്രം ടു ബ്രദേർഴ്സ് ആൻഡ് എ സിസ്റ്റർ നിർമ്മാണ ഘട്ടത്തിലുമാണ്.
മദർ ആൻഡ് സൺ | |
---|---|
സംവിധാനം | അലക്സാണ്ടർ സക്കുറോവ് |
രചന | Yuri Arabov |
തിരക്കഥ | Yury Arabov |
അഭിനേതാക്കൾ | Aleksei Ananishnov Gudrun Geyer |
സംഗീതം | Mikhail Ivanovich |
ഛായാഗ്രഹണം | Aleksey Fedorov |
ചിത്രസംയോജനം | Leda Semyonova |
വിതരണം | zero film (Germany) Lenfilm |
റിലീസിങ് തീയതി | 1997 |
രാജ്യം | റഷ്യ |
ഭാഷ | റഷ്യൻ |
സമയദൈർഘ്യം | 73 മിനിറ്റ് |
കഥാപശ്ചാത്തലം
തിരുത്തുകരോഗശയ്യയിലായ അമ്മയും അമ്മയെ പരിചരിക്കുന്ന മകനും തമ്മിലുള്ള ഗാഢബന്ധമാണ് ചിത്രത്തിന്റെ ഇതിവൂത്തം. ഒരു റഷ്യൻ ഭൂപ്രദേശത്ത് ഒറ്റപ്പെട്ട വീട്ടിൽ വസിക്കുന്ന അമ്മയും മകനും മാത്രമാണ് ചിത്രത്തിലെ കഥാപാത്രങ്ങൾ. റഷ്യൻ ഗ്രാമപ്രദേശങ്ങൾ മനോഹരമായി ചിത്രീകരിച്ചിരിക്കുന്ന ഈ ചിത്രത്തിൽ പ്രകൃതിയും ഒരു പ്രധാന കഥാപാത്രമാണ്.
ഛായാഗ്രഹണം
തിരുത്തുകഏറെ പ്രത്യേകതകൾ നിറഞ്ഞതാണ് ചിത്രത്തിലെ ഛായാഗ്രഹണം. വിവിധതരം ലെൻസുകൾ, പെയ്ന്റ് ചെയ്ത് ഗ്ലാസുകൾ, കണ്ണാടികൾ, എന്നിവ ഉപയോഗിച്ച് പ്രകൃതിയുടെ തനതായ ശബ്ദങ്ങൾ സമന്വയിപ്പിച്ച് അവിസ്മരണീയമായ ദൃശ്യങ്ങൾ ഒരിക്കിയിരിക്കുന്നു. [2]
പുരസ്കാരങ്ങൾ
തിരുത്തുക- 1997. 47-മത് ബെർലിൻ അന്താരാഷ്ട്ര ചലച്ചിത്രോൽസവം (റഷ്യ)
- പ്രതേക ജൂറി പുരസ്ക്കാരം
- FIPRESSI പുരസ്ക്കാരം
- 1997 Camerimage
- Golden Frog - Aleksei Fyodorov
- 1997 മോസ്ക്കോ അന്താരാഷ്ട്ര ചലച്ചിത്രോൽസവം
- Andrei Tarkovsky Award - അലക്സാണ്ടർ സക്കുറോവ്
- Russian Film Critics Award - അലക്സാണ്ടർ സക്കുറോവ്
- Special Jury Prize - അലക്സാണ്ടർ സക്കുറോവ്
- Golden St. George - അലക്സാണ്ടർ സക്കുറോവ്
- 1997 Nika Awards
- Best Cinematographer - Aleksei Fyodorov
- Best Sound - Vladimir Persov
- KODAK award for Best Debut to the director of photography Alexei Fedorov (twice)
- 1998. Bronze Horseman Award (Lenfilm Studio)
Best Directing - Best Photography - A. Fedorov Best Design - V. Zelinskaya Best Sound Design - V. Persov
- 1998. First Prize of the II Bodrum International Environmental Film Festival.
അവലംബം
തിരുത്തുക- ↑ http://www.sokurov.spb.ru/isle_en/feature_films.html?num=68
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2013-06-21. Retrieved 2011-08-15.
പുറമെ നിന്നുള്ള കണ്ണികൾ
തിരുത്തുക- മദർ ആൻഡ് സൺ ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ
- റോട്ടൻ ടൊമാറ്റോസിൽ നിന്ന് Mother and Son
- മരണത്തിന്റെ തണുപ്പ്
- Mat i syn, 1997 Archived 2011-09-06 at the Wayback Machine.
- [http://www.slantmagazine.com/film/review/mother-and-son/2093 Mother and Son - slantmagazine}