മണൽശിൽപങ്ങൾ
മണൽ ഉപയോഗിച്ച് സൃഷ്ടിക്കുന്ന കലാരൂപങ്ങളാണ് മണൽശിൽപങ്ങൾ. മണൽ പെയിന്റിംഗ് , മണൽ കൊട്ടാരം എന്നിവ ഇതിൽപ്പെടുന്നു.
കടൽത്തീരങ്ങൾ കേന്ദ്രീകരിച്ചാണ് പൊതുവേ മണൽശിൽപ നിർമ്മാണം നടക്കുക. ശിൽപ നിർമ്മാണത്തിനാവശ്യമായ മണലും ജലവും ലഭ്യമാവുന്നു എന്നതും വിശാലമായ ഇടം ലഭിക്കുന്നു എന്നതും ഇതിന് കാരണങ്ങളാണ്. കടൽത്തീരങ്ങളെക്കൂടാത്ത മണൽപ്പെട്ടികളിലും ശിൽപ നിർമ്മാണം നടത്താറുണ്ട്.
നിർമ്മാണം
തിരുത്തുകനനഞ്ഞ മണലാണ് മണൽശിൽപ നിർമ്മാണത്തിന് ഉപയോഗിക്കുന്നത്. നനയുമ്പോൾ മണൽത്തരികൾ തമ്മിൽ ഒട്ടിപ്പിടിക്കാനുള്ള പ്രവണത കൂടുന്നു. ജലം മണൽത്തരികൾക്കിടയിൽ പ്രതലബലം വർദ്ധിപ്പിക്കുന്നതാണ് ഇങ്ങനെ മണൽത്തരികൾ ഒട്ടിനിൽക്കുന്നതിന് കാരണം[1],[2].
നിർമ്മാണ ഉപകരണങ്ങൾ
തിരുത്തുകപലരും സ്വന്തം കൈകൾ മാത്രം ഉപയോഗിച്ചാണ് മണൽശിൽപങ്ങൾ തയ്യാറാക്കുന്നത്. എന്നാൽ, കൈക്കോട്ട് (Shovel) ചെറിയ കത്തി, ബക്കറ്റ് എന്നിവയും ഉപയോഗിക്കാറുണ്ട്.
മണൽക്കൂമ്പാരം ഉണ്ടാക്കുന്നതിനാണ് കൈക്കോട്ട് (കോരി ) ഉപയോഗിക്കുന്നത്. നനഞ്ഞ മണൽ ബക്കറ്റിൽ കത്തി നിറച്ച ശേഷം കമഴ്ത്തിയും മണൽക്കൂമ്പാരം സൃഷ്ടിക്കാം. ഇങ്ങനെ നിർമ്മിക്കപ്പെട്ട മണൽക്കൂമ്പാരത്തിൽ നിന്നും കത്തിയോ കൈവിരലുകളോ ഉപയോഗിച്ച് മണൽ നീക്കം ചെയ്താണ് രൂപം സൃഷ്ടിക്കുന്നത്[3].
ഉദ്ദേശ്യം
തിരുത്തുകഒരു വിനോദമായിട്ടാണ് മണൽ ശിൽപങ്ങൾ പൊതുവേ നിർമ്മിക്കപെടുന്നത്. എന്നാൽ, ബോധവൽക്കരണപ്രവർത്തനത്തിന്റെ ഭാഗമായും പ്രതിഷേധപ്രകടനമായും ഇത്തരം ശിൽപനിർമ്മാണം നടത്താറുണ്ട്.
നിർമ്മിക്കപ്പെടുന്ന രൂപങ്ങൾ
തിരുത്തുകവൈവിധ്യമുള്ള ശിൽപങ്ങൾ മണൽ ഉപയോഗിച്ച് നിർമ്മിക്കാറുണ്ട്.
മണൽക്കൊട്ടാരം
തിരുത്തുകശിൽപ്പികൾ ഇഷ്ടപ്പെടുന്ന ഒരു മേഖലയാണ് മണൽക്കൊട്ടാര നിർമ്മാണം. പല പ്രശസ്ത നിർമ്മിതികളുടെയും മാതൃകയിൽ മണൽ ശിൽപങ്ങൾ നിർമ്മിക്കപ്പെടാറുണ്ട്
മനുഷ്യരൂപങ്ങൾ
തിരുത്തുകമനുഷ്യമുഖമാണ് ശിൽപങ്ങൾക്ക് ആധാരമാക്കുന്ന മറ്റൊരു മേഖല. പല ലോകനേതാക്കളുടേയും കഥാപാത്രങ്ങളുടേയും മണൽശിൽപങ്ങൾ മത്സരയിടങ്ങളിൽ കാണാറുണ്ട്.
ജന്തുക്കൾ
തിരുത്തുകആന, മുയൽ, ഒട്ടകം തുടങ്ങി പല മൃഗങ്ങളും കഥാപാത്രങ്ങളായി വരാറുണ്ട്. പക്ഷികൾ പൊതുവേ അപൂർവ്വമായി മാത്രമാണ് കഥാപാത്രങ്ങളാവുന്നത്.
ശിൽപ നിർമ്മാണ മത്സരം
തിരുത്തുകമണൽശിൽപ നിർമ്മാണ മത്സരങ്ങൾ ലോകത്തിന്റെ പല ഭാഗങ്ങളിലും നടക്കാറുണ്ട്[4]. 1989 മുതൽ 2009 വരെ മണൽശിൽപ നിർമ്മാണത്തിൽ കാനഡയിലെ ഹാരിസൺ ഹോട്ട് സ്പ്രിങ്ങ്സിൽ നടന്നിരുന്നു. ഹാരിസാന്റ് എന്ന പേരിലാണ് ഇത് അറിയപ്പെട്ടിരുന്നത്.
ചിത്രശാല
തിരുത്തുക
ഇതുകൂടി കാണുക
തിരുത്തുകഅവലംബം
തിരുത്തുക- ↑ Barry, Patrick (6 January 2001). "The Science of Sandcastles". FirstScience.com. FirstScience.com. Archived from the original on 2009-05-03. Retrieved 2 August 2009.
- ↑ Dr. Dietmar Meier. "Dr. Dietmar Meier - Kleines Sand- und Kies-Lexikon - interessand". Sand-abc.de. Retrieved 2014-03-01.
- ↑ [1] Archived 2017-12-08 at the Wayback Machine.|sandstormevents.com
- ↑ http://www.sandworld.co.uk/