മണ്ണേങ്ങോട്
പാലക്കാട് ജില്ലയിലെ ഒരു ഗ്രാമം
പാലക്കാട് ജില്ലയിലെ പട്ടാമ്പിത്താലൂക്കിൽ സ്ഥിതി ചെയ്യുന്ന ഗ്രാമ പ്രദേശമാണ് മണ്ണേങ്ങോട്. മണ്ണേങ്ങോട് കൊപ്പം ഗ്രാമ പഞ്ചായത്തിന്റെ ഭാഗമാണ്.
ചരിത്രം
തിരുത്തുകപ്രാചീന നെടുങ്ങനാടിൻറെ[1] ഭാഗമാണ് മണ്ണെങ്ങോട്. കല്ലടിക്കോടൻ മലനിരകൾ തൊട്ട് പൊന്നാനി-പുറങ്ങ് വരെയുള്ള പ്രദേശത്തെ നെടുങ്ങനാട് എന്നാണ് എ.ഡി.ഒൻപതാം നൂററാണ്ടു മുതൽക്കെങ്കിലും പറഞ്ഞു വന്നിരുന്നത്. നെടുങ്ങേതിരിപ്പാട് ആയിരുന്നു നെടുങ്ങനാട്ടിലെ ഭരണാധികാരി. ആദ്യകാലത്തു നെടുങ്ങാടിമാരിൽ നിന്നായിരുന്നു നെടുങ്ങേതിരിസ്ഥാനി എന്നും പിത്കാലത്ത് ചേരൻറെ മക്കളെന്ന് അവകാശപ്പെട്ട തിരുമുൽപ്പാടന്മാർ ഭരണമേററെടുത്തു എന്നും പറഞ്ഞുവരുന്നു. ചെമ്പുലങ്ങാട് മാക്കോവിലകം ആയിരുന്നു ആസ്ഥാനം. കൊടിക്കുന്ന് ഭഗവതി നെടുങ്ങാനാടിൻറെ പരദേവതയാകുന്നു.
പ്രധാന സ്ഥാപനങ്ങൾ
തിരുത്തുക- എ.യു.പി.എസ് മണ്ണേങ്ങോട്
അവലംബം
തിരുത്തുക- ↑ എസ്. രാജേന്ദു (2012). നെടുങ്ങനാട് ചരിത്രം പ്രാചീന കാലം മുതൽ 1860 വരെ. പെരിന്തൽമണ്ണ.
{{cite book}}
: CS1 maint: location missing publisher (link)