മണ്ഡപത്തും വാതിൽ
തിരുവിതാംകൂറിൽ താലൂക്ക് ഓഫീസുകളെ മുൻകാലങ്ങളിൽ മണ്ഡപത്തും വാതിൽ എന്നാണ് വിളിച്ചിരുന്നത്. ദിവാൻ രാമയ്യങ്കാർ ആണ് ഈ പേരു മാറ്റി താലൂക്ക് ഓഫീസ് എന്നാക്കിയത്.അന്നത്തെ തഹസ്സെദാർ പോലീസ് ഓഫീസ്സറും സമ്പ്രതിപ്പിള്ള സബ് ഓഫീസറും ആയിരുന്നു. ഡാണാ നായ്ക്കൻ, ശിപായിമാർ, പ്രവർത്ത്യാർ, പിള്ള എന്നിവർക്കും പോലീസ് അധികാരമുണ്ടായിരുന്നു. പോലീസ് മേലധികാരം ദിവാൻഞ്ഞിക്കായിരുന്നു. അതിനായി ഹജൂർകച്ചേരിയിൽ പോലീസ് ശിരസ്ത എന്നൊരു തസ്തിക ഉണ്ടായിരുന്നു. തഹസീൽദാർക്ക് ഏറെ അധികാരമുണ്ടായിരുന്നതിനാൽ ജനങ്ങൾ അയാളെ ഏറെ ഭയപ്പെട്ടിരുന്നു. എഴുത്തുകുത്തുകൾ ഓലയിലായിരുന്നു. അതിൽ വൈദഗ്ദ്ധ്യം ഉള്ള വെള്ളാളപിള്ള്മാരെ എല്ല മണ്ഡപത്തും വാതുക്കലും നിയമിച്ചിരുന്നു. മണ്ഡപത്തും വാതിലിനു സമീപം ഒരു വെള്ളാള വീട്` നിശ്ചയമായും കണ്ടിരുന്നു.
പോലീസ് കാര്യങ്ങൾക്കു ഒരു സമ്പ്രതിയും മുതൽപ്പിടിയും കിഴക്കൂട്ടം പിള്ളമാരും ഉണ്ടായിരുന്നു.റവന്യൂകാര്യങ്ങൾക്ക് ഒരു രായസം പിള്ളയും ഡപ്യൂട്ടി രായസമ്പിള്ളയും ഒരെഴുത്തുകാരനും ഉണ്ടായിരുന്നു. മേലാവിലേക്ക് എഴുതുന്ന സാധനങ്ങൾ (എഴുത്തുകുത്തുകൾ) ഇവിടുത്ത് എചെയ്തിയാവിത് എന്നു തമിഴിൽ ആണു തുടങ്ങ്യിരുന്നത്. അവസാനം ഇയ്ച്ചെയ്തിയെല്ലാം രായസം പിള്ള വായിച്ച് ...(ഇന്നയാളെ),, കേൾപ്പിച്ചു വയ്ക്കയും വേണം എന്നെഴുതിയിരുന്നു.കിഴക്കൂടം കണക്കെല്ലാം തമിഴിലാണ് എഴുതിയിരുന്നത്. മണ്ഡപത്തും വാതുക്കൽ കൊടുക്കുന്ന ഹർജികൾ, സങ്കടങ്ങൾ എന്നിവയിലെ ആദ്യ വാചകം ഇന്ന മണ്ഡപത്തും വാതുക്കൽ ശ്രീപാരകാര്യം ചെയ്‌വാർകൾ മുൻപാകെ എന്നായിരുന്നു.
എല്ലാ കച്ചേരിക്കും ഒരു വിളക്കുവയ്പ്പുകാരനും വിളക്കിന് എണ്ണയും ഏതാനും ഇരുമ്പ് മാടമ്പിവിളക്കുകളും ഉണ്ടായിരുന്നു.
ഇതും കാണുക
തിരുത്തുകഅവലംബം
തിരുത്തുക- പി.നാരായണൻ നായർ ,അരനൂറ്റാണ്ട് എൻ.ബി.എസ്സ് 1972