മണമ്പൂർ രാജൻബാബു
ഒരു പ്രമുഖ മലയാള എഴുത്തുകാരനും മുപ്പതാം വർഷത്തിലെത്തിയ ഇന്ന് ഇൻലൻഡ് മാസികയുടെ പത്രാധിപരുമാണ് മണമ്പൂർ രാജൻബാബു (ജനനം:ഒക്ടോബർ 1948)
ജീവിതരേഖ
തിരുത്തുക1948 ഒക്‌ടോബർ 10ന് തിരുവനന്തപുരം ജില്ലയിലെ മണമ്പൂരിൽ ജനിച്ചു. അദ്ധ്യാപകനായിരുന്നു. 1976 മുതൽ മലപ്പുറത്ത് കേരളാപോലീസിലെ മിനിസ്റ്റീരിയൽ ജീവനക്കാരനായിരുന്നു. കഥ മാസികയിൽ 'ഡിസിപ്ലിൻ' എന്ന കഥ എഴുതിയതിന്റെ പേരിൽ ഒന്നരവർഷം സർവീസിൽനിന്നു പുറത്തു നില്‌ക്കേണ്ടിവന്നു. മേലുദ്യോഗസ്ഥരെ വിമർശിക്കുന്ന 'ലേഖനം' ആണെന്ന് കണ്ടെത്തി വകുപ്പ് മെമ്മോ കൊടുത്തു. രചന ഭാവനാസൃഷ്ടിയായ കഥയാണെന്നും ആരെയും വിമർശിക്കുന്ന ലേഖനമല്ലെന്നുമുള്ള മറുപടി 'തൃപ്തികരമല്ലാത്തതിനാൽ' കഥാകൃത്തിനെ സസ്‌പെൻഡ്‌ചെയ്തു. പ്രമുഖരായ എഴുത്തുകാർ പൗരാവകാശം, ആവിഷ്‌കാരസ്വാതന്ത്ര്യം തുടങ്ങിയ ജനാധിപത്യമൂല്യങ്ങളുടെ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് കഥാകൃത്തിന് അനുകൂലമായി രംഗത്തുവന്നു. ഒന്നരക്കൊല്ലം സസ്‌പെൻഷനിൽ കഴിഞ്ഞിട്ടാണ് അദ്ദേഹത്തെ സർവീസിൽ തിരിച്ചെടുത്തത്.[1]
മലപ്പുറം ജില്ലാ പോലീസ് സൂപ്രണ്ടാഫീസിൽ അക്കൗണ്ട്‌സ് ഓഫീസർ ആയിരിക്കെ സർവീസിൽ നിന്നു വിരമിച്ചു. കേരള സർക്കാരിന്റെ സാംസ്‌കാരിക പ്രസിദ്ധീകരണ ഉപദേശകസമിതിയിലും ‘സംസ്‌കാര കേരളം’ പത്രാധിപസമിതിയിലും അംഗം.[2]
- കുടുംബം
പിതാവ് എം. ശിവശങ്കരൻ മാതാവ്:ജി ഭാർഗവി. ഭാര്യ സുമ.[3]
കൃതികൾ
തിരുത്തുക- ഇരുട്ടറക്കവിതകൾ
- പാണന്റെ പാട്ട്
- സ്വാതന്ത്ര്യത്തിന്റെ ചിഹ്‌നം
- വെറുമൊരു മോഷ്‌ടാവായ ഞാൻ
- നേരിന്റെ നിറം
- കവിതയുടെ പെട്ടകം
- സ്വാതന്ത്ര്യത്തിന്റെ ചിഹ്‌നം
- അവൾ
- പോലീസ് ക്യാംപിലെ എഴുത്തു ജീവിതം
പുരസ്കാരങ്ങൾ
തിരുത്തുക- 2018 - ലെ കേരള സാഹിത്യ അക്കാദമിയുടെ സമഗ്ര സംഭാവനക്കുള്ള പുരസ്കാരം ലഭിച്ചു. [4]
- മഹാകവി കുട്ടമത്ത് അവാർഡ്
- അബുദാബി ശക്തി അവാർഡ്
- ചെറുകാട് അവാർഡ്
- അച്ചടിക്കും രൂപകല്‌പനയ്‌ക്കുമുളള സർക്കാർ അവാർഡ് രണ്ടുവട്ടം ലഭിച്ചു.
അവലംബം
തിരുത്തുക- ↑ എം.എൻ. കാരശ്ശേരി (14 മെയ് 2013). "കാക്കിക്കുള്ളിലെ കവിഹൃദയം". മാതൃഭൂമി. Retrieved 21 മെയ് 2013.
{{cite news}}
: Check date values in:|accessdate=
and|date=
(help)[പ്രവർത്തിക്കാത്ത കണ്ണി] - ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2012-06-03. Retrieved 2012-02-28.
- ↑ ഭാഷാപോഷിണി വാർഷിക പതിപ്പ് 2012-"പൊലീസ് ക്യാംപിൽ ഒരെഴുത്തുകാരൻ"
- ↑ http://keralasahityaakademi.org/pdf/Award_2018.pdf