മഡോണ ഓഫ് ദി റോസറി (കാരവാജിയോ)

1607-ൽ ഇറ്റാലിയൻ ബറോക്ക് ചിത്രകാരനായ കാരവാജിയോ പൂർത്തിയാക്കിയ പെയിന്റിംഗാണ് മഡോണ ഓഫ് ദി റോസറി. ഇപ്പോൾ വിയന്നയിലെ കുൻസ്റ്റിസ്റ്റോറിസ് മ്യൂസിയത്തിൽ ഈ ചിത്രം സംരക്ഷിച്ചിരിക്കുന്നു. ഗുണനിലവാരമുള്ള ബറോക്ക് അൾത്താരചിത്രമെന്ന് വിളിക്കാവുന്ന കാരവാജിയോ ചിത്രീകരിച്ച ഒരേയൊരു പെയിന്റിംഗാണ് ഇത്.[1]

Madonna of the Rosary
Italian: Madonna del Rosario
കലാകാരൻCaravaggio
വർഷം1607
MediumOil on canvas
അളവുകൾ364.5 cm × 249.5 cm (143.5 ഇഞ്ച് × 98.2 ഇഞ്ച്)
സ്ഥാനംKunsthistorisches Museum, Vienna

ചിത്രീകരണത്തിന് നിയോഗിച്ച വ്യക്തിയെക്കുറിച്ചുള്ള വിവരങ്ങൾ അനിശ്ചിതത്വത്തിലാണ്. വിശുദ്ധ ഡൊമിനിക്, വെറോണയിലെ വിശുദ്ധ പീറ്റർ രക്തസാക്ഷി എന്നിവരുടെ സാന്നിധ്യം കണക്കിലെടുത്ത് അൾത്താരചിത്രമെന്ന നിലയിൽ ഒരു ഡൊമിനിക്കൻ പള്ളിക്ക് ഇത് നിയോഗിക്കപ്പെടുകയായിരുന്നു.[1]പെയിന്റിംഗിൽ ദാതാവിനെ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇടതുവശത്ത്, കറുത്ത വസ്ത്രം ധരിച്ച്, സെന്റ് ഡൊമിനിക്കിന്റെ മേലങ്കിക്ക് കീഴിൽ സംരക്ഷണം തേടുകയും കാഴ്ചക്കാരനെ നോക്കുകയും ചെയ്യുന്നു.[2]

ചിലരുടെ അഭിപ്രായത്തിൽ, രാഗുസയുടെ (ഇപ്പോൾ ക്രൊയേഷ്യയിലെ ഡുബ്രോവ്‌നിക്) സമ്പന്നനായ വ്യാപാരിയായ നിക്കോളാസ് റഡുലോവിക് ആയിരുന്നു ദാതാവ്. ഈ രചനയ്ക്കുള്ള ആദ്യ ആശയം മഡോണ എൻത്രോൺഡ് വിത് സെയിന്റ്സ് നിക്കോളാസ് ആന്റ് വീറ്റോ ആയിരുന്നു. തുടർന്ന് ഡൊമിനിക്കക്കാരുടെ ആഗ്രഹങ്ങൾ പ്രതിഫലിപ്പിക്കുന്നതിനായി വിഷയം മാറ്റി. മറ്റുള്ളവർ പറയുന്നതനുസരിച്ച്, ഒരുപക്ഷേ, ഈ ചിത്രം സാൻ ഡൊമെനിക്കോ മഗിയൂരിലെ നിയപൊളിറ്റൻ പള്ളിയിലെ കുടുംബ ചാപ്പൽ അലങ്കരിക്കാൻ നിർമ്മിക്കപ്പെട്ടു. റോമിൽ നിന്ന് രക്ഷപ്പെട്ട ശേഷം ചിത്രകാരൻ അഭയം പ്രാപിച്ച പാലസ്ട്രീന, സാഗരോളോ, പാലിയാനോ എന്നിവയുടെ സമ്രാട്ട്‌ ആയ മാർട്ടിനോ കൊളോണയുടെ ബന്ധുവായ ലുയിഗി കാരഫ-കൊളോണ ആണ് ഈ ചിത്രം ചിത്രീകരണത്തിനായി നിയോഗിച്ചത്. ഇടതുവശത്തുള്ള വലിയ നിര കൊളോണ കുടുംബത്തെ പരാമർശിക്കുന്നതായിരിക്കാം; വലിയ ചുവന്ന തിരശ്ശീലയ്ക്കു താഴെ ചിത്രീകരിച്ചിരിക്കുന്നു. അത് ഒരു കപ്പൽയാത്ര പോലെ രംഗത്തെ സ്വാധീനിക്കുന്നു. 1571-ൽ ലെപാന്റോ യുദ്ധത്തിനുശേഷം ജപമാലയുടെ തിരുനാൾ സ്ഥാപിക്കപ്പെട്ടു, യുദ്ധത്തിലെ ഒരു പ്രധാന അഡ്മിറൽ മാർക്കന്റോണിയോ കൊളോണയുടെ ബന്ധുവായിരുന്നു ലുയിഗി കാരഫ-കൊളോണ. മൊഡെന ഡ്യൂക്ക് സിസേർ ഡി എസ്റ്റെ ആണ് മറ്റൊരു സാധ്യത.[2]

ചിത്രകാരനെക്കുറിച്ച്

തിരുത്തുക
 

1590 കളുടെ ആരംഭം മുതൽ 1610 വരെ റോം, നേപ്പിൾസ്, മാൾട്ട, സിസിലി എന്നിവിടങ്ങളിൽ സജീവമായ ഒരു ഇറ്റാലിയൻ ചിത്രകാരനായിരുന്നു കാരവാജിയോ. അദ്ദേഹത്തിന്റെ ചിത്രങ്ങൾ ഭൗതികവും വൈകാരികവുമായ മനുഷ്യാവസ്ഥയെക്കുറിച്ചുള്ള ഒരു യാഥാർത്ഥ്യ നിരീക്ഷണത്തെ സമന്വയിപ്പിച്ച് ലഘുവായ നാടകീയമായ ഉപയോഗത്തിലൂടെ ബറോക്ക് പെയിന്റിംഗിനെ സ്വാധീനിച്ചു.[3][4][5] കാരവാജിയോ ചിയറോസ്ക്യൂറോയുടെ നാടകീയമായ ഉപയോഗത്തിലൂടെ ഭൗതികമായ നിരീക്ഷണം നടത്തി. അത് ടെനെബ്രിസം എന്നറിയപ്പെട്ടു. അദ്ദേഹം ഈ വിദ്യയെ ഒരു പ്രധാന സ്റ്റൈലിസ്റ്റിക് ഘടകമാക്കി, ഇരുണ്ട നിഴലുകൾ, പ്രകാശത്തിന്റെ തിളക്കമുള്ള ഷാഫ്റ്റുകളിൽ വിഷയങ്ങൾ എന്നിവയെ രൂപാന്തരപ്പെടുത്തി. കാരവാജിയോ നിർണായക നിമിഷങ്ങളും രംഗങ്ങളും ചിത്രീകരിച്ചു. അതിൽ പലപ്പോഴും അക്രമ പോരാട്ടങ്ങൾ, പീഡനങ്ങൾ, മരണം എന്നിവയും ഉൾപ്പെടുന്നു. തത്സമയ മാതൃകകളുമായി അദ്ദേഹം അതിവേഗം ചിത്രീകരിച്ചു. ഡ്രോയിംഗുകൾ ഉപേക്ഷിക്കാനും ക്യാൻവാസിലേക്ക് നേരിട്ട് ചിത്രീകരിക്കാനും അദ്ദേഹം താൽപ്പര്യപ്പെട്ടിരുന്നു. മാനെറിസത്തിൽ നിന്ന് ഉയർന്നുവന്ന പുതിയ ബറോക്ക് ശൈലിയിലുള്ള അദ്ദേഹത്തിന്റെ സ്വാധീനം അഗാധമായിരുന്നു. പീറ്റർ പോൾ റൂബൻസ്, ജുസെപ് ഡി റിബെറ, ജിയാൻ ലോറെൻസോ ബെർനിനി, റെംബ്രാന്റ് എന്നിവരുടെ ചിത്രങ്ങളിൽ ഇത് നേരിട്ടോ അല്ലാതെയോ കാണാൻ കഴിയും. അദ്ദേഹത്തിന്റെ സ്വാധീനത്തിൽ തുടർന്നുള്ള തലമുറയിലെ കലാകാരന്മാരെ "കാരവാഗിസ്റ്റി" അല്ലെങ്കിൽ "കാരവഗെസ്ക്യൂസ്" എന്നും ടെനെബ്രിസ്റ്റുകൾ അല്ലെങ്കിൽ ടെനെബ്രോസി ("ഷാഡോയിസ്റ്റുകൾ") എന്നും വിളിച്ചിരുന്നു.

  1. 1.0 1.1 Hibbard, Howard (1985). Caravaggio. Boulder: Westview Press. pp. 180–184. ISBN 9780064301282.
  2. 2.0 2.1 Denunzio, Antonio Ernesto (2005). "New data and some hypotheses on Caravaggio's stays in Naples" (paperback). In Nicola Spinosa (ed.). Caravaggio: The Final Years. Naples: electa napoli. pp. 48–60. ISBN 8851002649. {{cite book}}: |chapter-format= requires |chapter-url= (help)
  3. Vincenzio Fanti (1767). Descrizzione Completa di Tutto Ciò che Ritrovasi nella Galleria di Sua Altezza Giuseppe Wenceslao del S.R.I. Principe Regnante della Casa di Lichtenstein (in Italian). Trattner. p. 21.{{cite book}}: CS1 maint: unrecognized language (link)
  4. "Italian Painter Michelangelo Amerighi da Caravaggio". Gettyimages.it. Retrieved 2013-07-20.
  5. "Caravaggio, Michelangelo Merisi da (Italian painter, 1571–1610)". Getty.edu. Retrieved 2012-11-18.