മഡോണ ആന്റ് ചൈൽഡ് വിത്ത് ആൻ ഏഞ്ചൽ (ബോട്ടിസെല്ലി)

1465-1467 നും ഇടയിൽ ഇറ്റാലിയൻ നവോത്ഥാന മാസ്റ്റർ സാന്ദ്രോ ബോട്ടിസെല്ലി ചിത്രീകരിച്ച ഒരു എണ്ണഛായാചിത്രമാണ് മഡോണ ആന്റ് ചൈൽഡ് വിത്ത് ആൻ ഏഞ്ചൽ. ഫ്ലോറൻസിലെ സ്‌പെഡേൽ ഡെഗ്ലി ഇന്നസെന്റിയിലാണ് ഈ ചിത്രം സൂക്ഷിച്ചിരിക്കുന്നത്.

Madonna and Child with an Angel
കലാകാരൻSandro Botticelli
വർഷം1465–1467
MediumTempera on panel
അളവുകൾ87 cm × 60 cm (34 ഇഞ്ച് × 24 ഇഞ്ച്)
സ്ഥാനംSpedale degli Innocenti, Florence

ബോട്ടിസെല്ലിയുടെ ആദ്യകാലങ്ങളിലൊന്നായ ഈ ചിത്രം, അധ്യാപകനായ ഫിലിപ്പോ ലിപ്പിയുമായുള്ള ബോട്ടിസെല്ലിയുടെ അടുത്ത കലാപരമായ ബന്ധം വെളിപ്പെടുത്തുന്നു. ഈ ചിത്രം പിന്നീട് ചിത്രീകരിച്ച ബോട്ടിസെല്ലിയുടെ മഡോണ ആന്റ് ചൈൽഡ് വിത്ത് റ്റു ഏഞ്ചൽസിനെ മാതൃകയാക്കിയിരുന്നു[1]. അദ്ദേഹത്തിന്റെ തൻമയത്വമായ ശിശു മാതൃകകളുടെ യഥാർത്ഥ ചിത്രീകരണത്തോടെ, ബോട്ടിസെല്ലിയുടെ മഡോണ ഒരുപക്ഷേ ന്യൂറോളജിക്കൽ ബാബിൻസ്കി റിഫ്ലെക്‌സിന്റെ ആദ്യകാല ചിത്രീകരണമായിരിക്കാം.[2]

ചിത്രകാരനെക്കുറിച്ച്

തിരുത്തുക
 
സാന്ദ്രോ ബോട്ടിസെല്ലി

ആദ്യകാല ഇറ്റാലിയൻ നവോത്ഥാന ചിത്രകാരനായിരുന്നു സാന്ദ്രോ ബോട്ടിസെല്ലി. ലോറൻസോ ഡി മെഡിസിയുടെ രക്ഷാകർതൃത്വത്തിലുള്ള ഫ്ലോറൻ‌ടൈൻ‌ സ്കൂളിൽ‌ അദ്ദേഹം അംഗമായിരുന്നു. നൂറുവർഷത്തിനുശേഷം ജോർജിയോ വസാരി തന്റെ വീറ്റ ഓഫ് ബോട്ടിസെല്ലിയിൽ ബോട്ടിസെല്ലിയുടെ കാലഘട്ടത്തെ "സുവർണ്ണകാലം" എന്ന് വിശേഷിപ്പിക്കുന്നു. അക്കാലത്ത് പുരാണവിഷയങ്ങളുടെ എണ്ണം വളരെ കുറവായതിനാൽ അദ്ദേഹത്തിന്റെ ഏറ്റവും അറിയപ്പെടുന്ന ചിത്രങ്ങളിൽ നിരവധി മതവിഷയങ്ങളും ചില ഛായാചിത്രങ്ങളും ചിത്രീകരിച്ചിരുന്നു. അദ്ദേഹവും ചിത്രശാലയും മഡോണയുടേയും കുട്ടിയുടേയും ചിത്രീകരണത്തിന് പേരുകേട്ടിരുന്നു പലചിത്രങ്ങളും വൃത്താകൃതിയിലുള്ള ടോണ്ടോ കലയെ ആശ്രയിച്ചുള്ളതായിരുന്നു.

  1. Deimling, Barbara (2007). Sandro Botticelli 1444/5 - 1510. Cologne, Germany: Taschen. p. 12. ISBN 978-3-8228-5992-6.
  2. Massey, E. W.; Sanders, L. (1 January 1989). "Babinski's Sign in Medieval, Renaissance, and Baroque Art". Archives of Neurology. 46 (1): 85–88. doi:10.1001/archneur.1989.00520370087025.