മടുക്ക ഗ്രാമം
കേരളത്തിലെ കോട്ടയം ജില്ലയിൽ കാഞ്ഞിരപ്പള്ളി ബ്ലോക്കിൽ വനത്താൽ ചുറ്റപ്പെട്ട ഒരു ചെറിയ ഗ്രാമമാണ് മടുക്ക. ഇത് മുണ്ടക്കയം പഞ്ചായത്തിനു കീഴിലുള്ള പ്രദേശമാണ്. കോട്ടയം ജില്ലാ ആസ്ഥാനത്ത് നിന്ന് 48 കിലോമീറ്റർ കിഴക്കായി ഇത് സ്ഥിതി ചെയ്യുന്നു. കാഞ്ഞിരപ്പള്ളിയിൽ നിന്ന് ഇവിടേയ്ക്കുള്ള ദൂരം 5 കിലോമീറ്റർ ആണ്.
മടുക്ക | |
---|---|
ഗ്രാമം | |
ഗ്രാമത്തിൻ്റെ ജീവനാഡിയാണ് റബ്ബർ കൃഷി. | |
Coordinates: 9°29′0″N 76°56′0″E / 9.48333°N 76.93333°E | |
Country | ഇന്ത്യ |
State | കേരളം |
District | കോട്ടയം |
• ഭരണസമിതി | കോരുത്തോട് ഗ്രാമപഞ്ചായത്ത് |
• Official | മലയാളം, ഇംഗ്ലീഷ് |
സമയമേഖല | UTC+5:30 (IST) |
PIN | 686 513 |
വാഹന റെജിസ്ട്രേഷൻ | KL-34 |
Nearest city | മുണ്ടക്കയം |
Civic agency | കോരുത്തോട് ഗ്രാമപഞ്ചായത്ത് |
ഭൂമിശാസ്ത്രം
തിരുത്തുകഇടതൂർന്ന വനത്താൽ ചുറ്റപ്പെട്ടതും മലമ്പ്രദേശങ്ങളുള്ളതുമായ ഒരു ചെറിയ ഗ്രാമമാണ് മടുക്ക.
ഗതാഗതം
തിരുത്തുകഈ ഗ്രാമത്തിലേക്ക് റോഡ് ഗതാഗതവും കോട്ടയം, ചങ്ങനാശേരി തുടങ്ങിയ പ്രധാന നഗരങ്ങളിലേക്ക് പൊതുഗതാഗത സൗകര്യങ്ങളും ലഭ്യമാണ്. ഗ്രാമത്തിന് ഏറ്റവും അടുത്തുള്ള റെയിൽവേ സ്റ്റേഷൻ കോട്ടയം റെയിൽവേ സ്റ്റേഷൻ ആണ്. ഏറ്റവും അടുത്തുള്ള വിമാനത്താവളം കൊച്ചി അന്താരാഷ്ര്ര വിമാനത്താവളമാണ്..
- കോട്ടയത്തുനിന്ന്: കോട്ടയം-പാമ്പാടി-പൊൻകുന്നം-കാഞ്ഞിരപ്പള്ളി-മുണ്ടക്കയം-മടുക്ക
- ചങ്ങനാശേരിയിൽ നിന്ന്: ചങ്ങനാശേരി-കറുകച്ചാൽ-പൊൻകുന്നം-കാഞ്ഞിരപ്പള്ളി-മുണ്ടക്കയം-മടുക്ക
സാമ്പത്തികം
തിരുത്തുകഗ്രാമത്തിലെ സമ്പദ്‌വ്യവസ്ഥയുടെ പ്രധാന ഉറവിടം കാർഷികവൃത്തിയാണ്. റബ്ബർ, കുരുമുളക്, വാഴ പോലുള്ള പഴങ്ങൾ എന്നിവയാണ് ഈ പ്രദേശത്തെ പ്രധാന വിളകൾ.
ആരാധനാലയങ്ങൾ
തിരുത്തുകപുത്തൻപള്ളി ജുമാമസ്ജിദ്, മഹാവിഷ്ണു മഹാദേവ ക്ഷേത്രം, സെൻ്റ് മാത്യൂസ് ദേവാലയം എന്നിവയാണ് മടുക്കയിലെ പ്രധാന ആരാധനാലയങ്ങൾ. ജനസംഖ്യയിൽ പ്രധാനമായും ക്രിസ്ത്യൻ, ഹിന്ദു, മുസ്ലീം, മലയരയൻ വിഭാഗങ്ങളാണ്.