മടക്കിമല
വയനാട് ജില്ലയിലെ ഗ്രാമം
വയനാട്ജില്ലയിലെ വൈത്തിരി താലൂക്കിലെ കമ്പളക്കാടിന് അടുത്ത് മുട്ടിൽ പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമമാണ് മടക്കിമല. മടക്കി മലയിൽ ഒരു പ്രാഥമിക വിദ്യാഭ്യാസ സ്ഥാപനവും (ജി എൽ പി എസ് മടക്കിമല) ഒരു പള്ളിയും ഒരു അമ്പലവും ഒരു ബാങ്കും ഒരു വായന ശാലയും ഉണ്ട്. വയനാട് മെഡിക്കൽ കോളേജിന് വേണ്ടി ആദ്യം തീരുമാനിച്ച സ്ഥലം മടക്കിമല ആണ്, പക്ഷെ പരിസ്ഥിതിലോല മേഖല[1] ആയതിനാൽ ഈ പ്രദേശം മെഡിക്കൽ കോളേജിന് അനുയോജ്യമല്ല എന്ന കാരണത്താൽ ഇപ്പോൾ അത് ചേലോട് എസ്റ്റേറ്റ് ഭൂമിയിലേക്ക് മാറ്റുമെന്ന് പറയുന്നു.[2]
അവലംബംതിരുത്തുക
- ↑ "വയനാട് മെഡിക്കൽ കോളേജ് യാഥാർത്ഥ്യത്തിലേക്ക്; വിവാദവും കൊഴുക്കുന്നു". ശേഖരിച്ചത് 2020-11-01.
- ↑ "വയനാട് മെഡിക്കൽ കോളേജ്: സൗജന്യമായി കിട്ടിയ ഭൂമി ഉപേക്ഷിക്കുന്നത് പഠനംപോലുമില്ലാതെ" (ഭാഷ: ഇംഗ്ലീഷ്). ശേഖരിച്ചത് 2020-11-01.