ന്യൂസിലന്റിൽ മാത്രം കാണപ്പെടുന്ന ഒരിനം പെൻഗ്വിനാണ് മഞ്ഞക്കണ്ണൻ പെൻഗ്വിൻ (ശാസ്ത്രീയനാമം: Megadyptes antipodes). ന്യൂസിലൻഡിലെ മാവോറി ഭാഷയിൽ ഹൊയ്ഹൊ എന്നാണിവ അറിയപ്പെടുന്നത്. ന്യൂസിലന്റിന്റെ തെക്കു ഭാഗത്തുള്ള സ്റ്റിവർട്ട്, ഓക്ക്ലൻഡ്, കാംപ്ബെൽ എന്നീ ദ്വീപുകളിലായി ഏതാണ്ട് 4000 മഞ്ഞക്കണ്ണൻ പെൻഗ്വിനുകൾ മാത്രമാണ് ഇനി അവശേഷിക്കുന്നത്[2]. കണ്ണിന്റെ മഞ്ഞ നിറം മൂലമാണ് ഇവയ്ക്ക് ഈ പേരു ലഭിച്ചത്.

മഞ്ഞക്കണ്ണൻ പെൻ‌ഗ്വിൻ
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Species:
M. antipodes
Binomial name
Megadyptes antipodes
(Hombron & Jacquinot, 1841)
Distribution of the Yellow-eyed Penguin

79 സെന്റീമീറ്റർ വരെ ഉയരവും 8 കിലോഗ്രാമോളം ഭാരവുമാണ് ഇവയ്ക്കുള്ളത്. മറ്റു പെൻഗ്വിനുകളെപ്പോലെ കടലിൽ നിന്നും ഇരപിടിക്കുകയും എന്നാൽ അവയിൽ നിന്നും വിഭിന്നമായി കാട്ടിൽ കൂടൊരുക്കി മുട്ടയിടുകയുമാണ് ഇവ ചെയ്യുന്നത്. മങ്ങിയ മഞ്ഞ നിറത്തിലുള്ള തല, പിങ്ക് നിറത്തിലുള്ള കാലുകൾ, കറുത്ത ചിറകുകൾ, മഞ്ഞ നിറത്തിലുള്ള കണ്ണുകൾ എന്നിവയാണ് ഇവയുടെ പ്രത്യേകതകൾ. കടലിൽ 60 മീറ്റർ ആഴത്തിൽ വരെ ഇവ സഞ്ചരിക്കുന്നു. മത്സ്യങ്ങളും സ്ക്വിഡുകളുമാണ് ഇവയുടെ പ്രധാന ഭക്ഷണം. ഓഗസ്റ്റ് മാസമാകുമ്പോൾ മുട്ടയിടാനായി കാട്ടിലേക്കു സഞ്ചരിക്കുന്നു. ആൺപക്ഷിയും പെൺപക്ഷിയും മാറി മാറി അടയിരിക്കുന്നു. ഏകദേശം 51 ദിവസമാകുമ്പോൾ മുട്ടകൾ വിരിയുന്നു. കുഞ്ഞുങ്ങൾക്ക് പൊതുവെ ചാരനിറമാണ്. 24 വയസ്സു വരെയാണ് പെൻഗ്വിനുകളുടെ ആയുസ്സ്.

  1. "Megadyptes antipodes". IUCN Red List of Threatened Species. Version 2012.1. International Union for Conservation of Nature. 2012. Retrieved 16 July 2012. {{cite web}}: Cite has empty unknown parameter: |last-author-amp= (help); Invalid |ref=harv (help); Unknown parameter |authors= ignored (help)
  2. "മഞ്ഞക്കണ്ണൻ പെൻഗ്വിൻ". Archived from the original on 2012-10-17. Retrieved 2012-10-17.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=മഞ്ഞക്കണ്ണൻ_പെൻ‌ഗ്വിൻ&oldid=3970970" എന്ന താളിൽനിന്ന് ശേഖരിച്ചത്