മജ്ദൌലിൻ ഇദ്രിസ്സി
ഒരു മൊറോക്കൻ അഭിനേത്രിയും ഹാസ്യനടിയുമാണ് മജ്‌ദൗലിൻ ഇദ്രിസി (ജനനം 10 മാർച്ച് 1977).
Majdouline Idrissi | |
---|---|
ജനനം | |
ദേശീയത | Moroccan |
തൊഴിൽ | Actress, comedian |
സജീവ കാലം | 2002-present |
ജീവചരിത്രം
തിരുത്തുക1977-ൽ റാബത്തിലാണ് ഇദ്രിസി ജനിച്ചത്. അവരുടെ മാതാപിതാക്കൾ ബെർബർ വംശജരാണ്. [1] നാലാമത്തെ വയസ്സിൽ ബാലെ പാഠങ്ങളിൽ ചേർന്ന് ഒരു ബാലെരിനയാകണമെന്ന് ഇദ്രിസി സ്വപ്നം കണ്ടു. 16-ആം വയസ്സിൽ, ബിസിനസ് മാനേജ്‌മെന്റ് പഠിക്കാൻ മോൺട്രിയലിലേക്ക് താമസം മാറി. ഒരു സുഹൃത്തിനൊപ്പം ഒരു നാടക മത്സരത്തിന് പോയതിന് ശേഷമാണ് സിനിമയോടുള്ള അവരുടെ അഭിനിവേശം കണ്ടെത്തിയത്. 2003-ൽ, യുവ പ്രേക്ഷകർക്കിടയിൽ പ്രചാരം നേടിയ എൽ ബാൻഡിയ എന്ന ചിത്രത്തിലൂടെ അവർ തന്റെ ആദ്യ സിനിമ ചെയ്തു. 2006-ൽ കമൽ കമൽ സംവിധാനം ചെയ്ത ലാ സിംഫണി മറോകെയ്ൻ എന്ന സിനിമയിൽ ഹബീബയായി അഭിനയിച്ചു. സൗദ് ഹമീദൂവിന്റെ 2009-ൽ പുറത്തിറങ്ങിയ കാമിൽ ആൻഡ് ജമീല എന്ന സിനിമയിൽ ജമീലയായി ഇദ്രിസി അഭിനയിച്ചു. 2010-ൽ പെഗാസിൽ മാനസിക അഭയകേന്ദ്രത്തിലെ രോഗിയായ റിഹാന എന്ന പെൺകുട്ടിയെ അവർ അവതരിപ്പിച്ചു, അവരുടെ പ്രകടനത്തിന് ഒന്നാം സമ്മാനം ലഭിച്ചു. 2016-ൽ ഹൂദ ബെന്യാമിന സംവിധാനം ചെയ്ത ഡിവൈൻസ് എന്ന ചിത്രത്തിലെ പ്രധാന സ്ത്രീ കഥാപാത്രങ്ങളിലൊന്നായ മിറിയത്തെ ഇദ്രിസി അവതരിപ്പിച്ചു. ഈ ചിത്രം കാൻ ഫിലിം ഫെസ്റ്റിവലിൽ ക്യാമറ ഡി ഓർ നേടി. [1]ഇദ്രിസി തിയറ്റർ പ്രൊഡക്ഷനുകളിലും അഭിനയിച്ചിട്ടുണ്ട്. കൂടാതെ ഒരു അഭിനേത്രി എന്ന നിലയിൽ അവരുടെ വൈദഗ്ധ്യത്തിന് പ്രശംസ പിടിച്ചുപറ്റിയിട്ടുണ്ട്.[2]
2019 ലെ ഒരു അഭിമുഖത്തിൽ, തന്റെ പ്രശസ്തി കാരണം ഫോട്ടോഗ്രാഫർമാരിൽ നിന്നുള്ള പരസ്യമായ ഉപദ്രവം ഭയന്ന് ബീച്ചിൽ കുളിക്കാനുള്ള സ്യൂട്ട് ധരിക്കാൻ കഴിയില്ലെന്ന് അവർ പറഞ്ഞു. [3]
അവലംബം
തിരുത്തുക- ↑ 1.0 1.1 "Majdouline Idrissi". Africultures (in French). Retrieved 22 October 2020.
{{cite web}}
: CS1 maint: unrecognized language (link) - ↑ "Majdouline Idrissi". The Narrow Frame of Midnight. Retrieved 22 October 2020.
- ↑ "Majdouline Idrissi: " Je ne peux pas porter de maillot de bain de peur d'être photographiée "". H24 (in French). 25 December 2019. Retrieved 22 October 2020.
{{cite news}}
: CS1 maint: unrecognized language (link)