മങ്ക്സ് ഹെർമിറ്റേജ് ഇൻ എ കേവ്
ഫ്ളമിഷ് ലാൻഡ്സ്കേപ്പിസ്റ്റ് ജൂസ് ഡി മോമ്പർ വരച്ച പാനലിലെ ഒരു ഓയിൽ പെയിന്റിംഗ് ആണ് മങ്ക്സ് ഹെർമിറ്റേജ് ഇൻ എ കേവ്(French: Ermitage de moines dans une grotte). ഈ ചിത്രം പൂർത്തീകരിച്ച തീയതി അജ്ഞാതമാണ്. ഈ പെയിന്റിംഗ് ഒരിക്കൽ പോൾ ബ്രിൽ വരച്ചതാണെന്ന് ആരോപിച്ചിരുന്നു. [1] പാരീസിലെ ലൂവ്രെയിലെ സ്ഥിരമായ ശേഖരത്തിന്റെ ഭാഗമാണീ ചിത്രം. [2][3][1]
Monk's Hermitage in a Cave | |
---|---|
കലാകാരൻ | Joos de Momper |
വർഷം | 1579–1635 |
Catalogue | INV 1116 |
Medium | Oil on panel |
അളവുകൾ | 46 cm × 75 cm (18.1 in × 29.5 in) |
സ്ഥാനം | Louvre, Paris |
ചിതരചന
തിരുത്തുകഈ പെയിന്റിംഗ് 16, 17 നൂറ്റാണ്ടുകളിലെ ഫ്ലെമിഷ് ചിത്രകാരന്മാരായ കോർണെലിസ് വാൻ ദലെം, പീറ്റർ ബ്രൂഗൽ ദി എൽഡർ, ലൂക്കാസ് വാൻ വാൽക്കൻബോർച്ച് എന്നിവർ സ്ഥിരം വരച്ചിരുന്ന പതിവ് പ്രമേയത്തെ ചിത്രീകരിക്കുന്നു. [2]
എബർഹാർഡ് ജബാച്ചിന്റെ ശേഖരത്തിലായിരുന്ന പെയിന്റിങ്ങ് 1671 ൽ ലൂയി പതിനാലാമൻ രാജാവ് സ്വന്തമാക്കി.[2] പിന്നീട് രാജാവിന്റെ ശേഖരത്തിൽ നിന്ന് ഫ്രഞ്ച് ഭരണകൂടംചിത്രം ഏറ്റെടുത്തു.1824-ൽ പോൾ ബ്രിൽ ഈ ചിത്രം വരച്ചതാണെന്ന് ആരോപിച്ചിരുന്നു. എന്നാൽ ഇപ്പോൾ ഇത് ഡി മോമ്പറിന്റെ സൃഷ്ടിയായി കണക്കാക്കപ്പെടുന്നു. [2]
അവലംബം
തിരുത്തുക- ↑ 1.0 1.1 "Un ermitage". Ministère de la Culture. Retrieved 25 September 2020.
- ↑ 2.0 2.1 2.2 2.3 "Ermitage de moines dans une grotte". Louvre. Retrieved 24 September 2020.
- ↑ "Monk's Hermitage in a Cave". Web Gallery of Art. Retrieved 25 September 2020.