മഖാൻലാൽ ചതുർവേദി

ഇന്ത്യന്‍ രചയിതാവ്

ഇന്ത്യൻ സ്വാതന്ത്ര്യത്തിനായി ദേശീയ പോരാട്ടത്തിൽ പങ്കുവഹിച്ച പത്രപ്രവർത്തകനായിരുന്നു പണ്ഡിറ്റ് ജി എന്ന് അറിയപ്പെടുന്ന പണ്ഡിറ്റ് മഖാൻലാൽ ചതുർവേദി (ജീവിതകാലം: 1889 ഏപ്രിൽ 4 - 1968 ജനുവരി 30). കവി, എഴുത്തുകാരൻ, നാടകകൃത്ത് എന്നി മേഖലകളിലും അദ്ദേഹം അറിയപ്പെടുന്നു. 1955 ൽ ഹിം തറിംഗിനി എന്ന കൃതിക്ക് ഹിന്ദിയിൽ അദ്ദേഹത്തിന് ആദ്യത്തെ സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചു.[1] 1963 ൽ സിവിലിയൻ ബഹുമതിയായി അദ്ദേഹത്തിന് പത്മഭൂഷൺ ഭാരത സർക്കാർ നൽകി ആദരിച്ചു.[2]

പണ്ഡിറ്റ് മഖാൻലാൽ ചതുർവേദി
Pandit Makhanlal Chaturvedi
മഖൻലാൽ ചതുർവേദി 1977 ഇന്ത്യയുടെ സ്റ്റാമ്പ്
ജനനം(1889-04-04)4 ഏപ്രിൽ 1889
Babai, Central Provinces, ബ്രിട്ടീഷ് രാജ്
മരണം30 ജനുവരി 1968(1968-01-30) (പ്രായം 78)
ഭോപ്പാൽ, മധ്യപ്രദേശ്‌, ഇന്ത്യ
Occupationകവി, എഴുത്തുകാരൻ, നാടകകൃത്ത്, പത്രപ്രവർത്തകൻ
Nationalityഇന്ത്യൻ
PeriodChhayavaad
Subjectഹിന്ദി
Notable awards1955: സാഹിത്യ അക്കാദമി

ആദ്യകാലജീവിതം തിരുത്തുക

മധ്യപ്രദേശിലെ ഖന്ധ്വ ജില്ലയിൽ ഖണ്ട്വ ഗ്രാമത്തിലാണ് ചതുർവേദി 1889 ഏപ്രിൽ 4 ന് ജനിച്ചത്. 16 വയസ്സുള്ളപ്പോൾ സ്കൂൾ അധ്യാപകനായി.[3][4] പിന്നീട്, പ്രഭ, പ്രതാപ്, കർമ്മവീ എന്നി പ്രസിദ്ധീകരണങ്ങളിൽ പത്രാധിപരായിരുന്നു. ബ്രിട്ടീഷ് രാജ് കാലഘട്ടത്തിൽ ഇദ്ദേഹം പലതവണ തടവിലായിരുന്നു.

കൃതികൾ തിരുത്തുക

അദ്ദേഹത്തിന്റെ ശ്രദ്ധേയമായ രചനകളാണ് "വേണു ലോ ഗുഞ്ഞേ ധരാ",ഹിം കിർതിനി , ഹിം തറിംഗിനി (ഹിന്ദി: हिम तरंगिणी), കാലഘട്ടം (ഹിന്ദി: युग चरण), സാഹിത്യ ദേവത (ഹിന്ദി: साहित्य देवता). അദ്ദേഹത്തിന്റെ ഏറ്റവും ശ്രദ്ധേയമായ കവിതകളാണ് ദീപ് സെ ദീപ് ജലെ (ഹിന്ദി: दीप से दीप जले), കൈസ ഛാന്ധ് ബനാ ദേറ്റി ഹയ് (ഹിന്ദി: कैसा छन्द बना देती है), പുഷ്പ് കി അഭിലാഷ് (ഹിന്ദി: पुष्प की अभिलाषा).[5]

ഓർമ തിരുത്തുക

പണ്ഡിറ്റ് ജിയുടെ ഓർമ്മയിൽ 1987 മുതൽ മധ്യപ്രദേശ് സാഹിത്യ അക്കാദമി (മധ്യപ്രദേശ് കൾച്ചറൽ കൌൺസിൽ) വാർഷിക 'മഖാൻലാൽ ചതുർവേദി സമാറോഹ്' സംഘടിപ്പിക്കുന്നു.[6]

1992ൽ മധ്യപ്രദേശ്‌ നിയമസഭ സ്ഥാപിച്ച  ഭോപ്പാലിലെ മഖാൻലാൽ ചതുർവേദി രാഷ്ട്രീയ പത്രകരിത വിശ്വവിദ്യാലയ എന്ന ഒരു പൊതു സർവകലാശാലകി അദ്ദേഹത്തിന്റെ ബഹുമാനാർത്ഥം നാമകരണം ചെയ്യപ്പെട്ടു.[7][8]

അവലംബം തിരുത്തുക

  1. "Sahitya Akademi Awards 1955-2007". Archived from the original on 2018-08-01. ശേഖരിച്ചത് 2018-08-27.{{cite web}}: CS1 maint: bot: original URL status unknown (link)
  2. "Padma Awards" (PDF). Ministry of Home Affairs, Government of India. 2015. മൂലതാളിൽ (PDF) നിന്നും 15 November 2014-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 21 July 2015.
  3. Personalities Of District PANDIT MAKHANLAL CHATURVEDI at Official website of Khandwa district.
  4. Profile Archived 2007-10-15 at the Wayback Machine. www.shayeri.net.
  5. "Poems by Makhanlal". മൂലതാളിൽ നിന്നും 2010-07-02-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2018-08-27.
  6. Madhya Pradesh Sahitya Academi Archived 2007-10-16 at the Wayback Machine. ആർക്കൈവ് കോപ്പി വേ ബാക്ക് യന്ത്രത്തിൽ നിന്നും
  7. About Pt. Makhanlal Chaturvedi Archived 2007-10-11 at the Wayback Machine. ആർക്കൈവ് കോപ്പി വേ ബാക്ക് യന്ത്രത്തിൽ നിന്നും
  8. Foundation day speech Archived 2016-03-04 at the Wayback Machine. G.N. Ray, Official website of Press Council of India.

ബാഹ്യ ലിങ്കുകൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=മഖാൻലാൽ_ചതുർവേദി&oldid=3925214" എന്ന താളിൽനിന്ന് ശേഖരിച്ചത്