സയ്യിദ് സനാഉല്ലാ മക്തി തങ്ങൾ

(മക്തി തങ്ങൾ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

പത്തൊമ്പതാം നൂറ്റാണ്ടിലെ കേരളത്തിലെ ഒരു മുസ്‌ലിം സാമൂഹിക പരിഷ്കർത്താവായിരുന്നു മക്തി തങ്ങൾ.[1][2][3][4] പൂർണനാമം സയ്യിദ് സനാഉല്ലാ മക്തി തങ്ങൾ.(ജനനം:1847 മരണം:1912) മത പരിഷ്കരണം[5], വിദ്യാഭ്യാസ പരിഷ്കരണം[6], ഗ്രന്ഥ രചന, മതാന്തര സംവാദം, സ്ത്രീ വിദ്യാഭ്യാസം, പത്രപ്രവർത്തനം, മലയാള ഭാഷക്ക് വേണ്ടിയുള്ള പ്രവർത്തനങ്ങൾ[7][8] തുടങ്ങിയ വ്യത്യസ്ത മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ചിരുന്ന സാഹിത്യകാരനും നവോത്ഥാന നായകനുമായിരുന്നു മക്തി തങ്ങൾ. 'മാതൃഭാഷയുടെ പോരാളി' എന്നറിയപ്പെട്ടു[9] [10].

സയ്യിദ് സനാഉല്ലാ മക്തി തങ്ങൾ
ജനനം1847
മരണം1912 സെപ്റ്റംബർ 18
തൊഴിൽസാമൂഹ്യ പരിഷ്കർത്താവ് , ഗ്രന്ഥ കർത്താവ്

ജീവിതരേഖ

തിരുത്തുക

പൊന്നാനിക്കടുത്തുള്ള വെളിയങ്കോട്[11] സയ്യിദ് അഹമദ് തങ്ങളുടെയും പത്നി ഹമദാനി വംശജയായ ശരീഫ ബീവിയുടെയും മകനായി 1847ൽ ജനിച്ചു.[11][12] പിതാവിന്റെ കീഴിൽ പ്രാഥമിക അറബിഭാഷാപഠനം നടത്തി. പിന്നീട് ചാവക്കാട് ഹയർ എലമെൻററി സ്കൂളിൽ പഠിച്ചു. വെളിയങ്കോട്, പൊന്നാനി, മാറഞ്ചേരി പള്ളി ദർസുകളിൽ മത വിഷയങ്ങളിൽ ഉപരിപഠനം നടത്തി. മലയാളം, അറബി, ഹിന്ദുസ്ഥാനി, പേർഷ്യൻ, തമിഴ് ഭാഷകളിൽ പ്രാവീണ്യം നേടിയ മക്തി തങ്ങൾ ബ്രിട്ടീഷ് ഗവണ്മെൻറിനു കീഴിൽ എക്സൈസ് ഇൻസ്പെക്ടറായി ഏതാനും വർഷം ജോലി ചെയ്തു.

മലയാള സാഹിത്യം

തിരുത്തുക

പത്തൊമ്പതാം നൂറ്റാണ്ടിൻറെ അവസാനത്തിലും ഇരുപതാം നൂറ്റാണ്ടിൻറെ ആദ്യ ദശകത്തിലെ മലയാള ഭാഷക്ക് വലിയ സംഭാവനകൾ അർപ്പിച്ച വ്യക്തിയാണ് മക്തി തങ്ങൾ. മുസ്‌ലിംസമുദായത്തിൽനിന്ന് മാതൃഭാഷയ്ക്കുവേണ്ടി 19-ാം നൂറ്റാണ്ടിൽ മുഴങ്ങിയ ശബ്ദം സയ്യിദ് സനാഉല്ലാഹ് മക്തി തങ്ങളുടേതായിരുന്നു. തങ്ങളെ മാതൃഭാഷയുടെ പോരാളി എന്നും വിളിക്കുന്നു. കേരളീയ മുസ്‌ലിംകളുടെ മാതൃഭാഷ മലയാളമായിരുന്നെങ്കിലും എഴുതാനുപയോഗിച്ചിരുന്നത് അറബി-മലയാളം എന്ന അറബി ലിപിയാണ്. ഇതിൽനിന്ന് വ്യത്യസ്തമായി മലയാളലിപിയിൽ[13] ആദ്യമായി പുസ്തകമിറക്കിയ മുസ്‌ലിം എഴുത്തുകാരനാണദ്ദേഹം(കഠോര കുഠോരം' (1884)). ഇസ്‌ലാമെന്നാൽ അറബി എന്ന സമീപനത്തെയും അദ്ദേഹം എതിർക്കുന്നു.

ദാന്തെയും ലൂഥറും മുതലുള്ളവർ ലോകനവോത്ഥാനത്തിന്റെയും മതനവീകരണത്തിന്റെയും ഭാഗമായി ഉന്നയിച്ച കാര്യങ്ങൾതന്നെയാണ് കേരളീയപരിസരത്ത് തങ്ങൾ മുന്നോട്ടുവെച്ചത്. ഭക്തി, ഹൃദയത്തോടടുക്കണമെങ്കിൽ അത് മാതൃഭാഷയിലാകണം എന്ന് അദ്ദേഹം സമർഥിച്ചു.

മലയാളം മാതൃഭാഷ മാത്രമല്ല, ഗുരുഭാഷ കൂടിയാണ്.

.

സംസ്‌കൃതവിഭക്തിയല്ല, മലയാളഭക്തിയാണ് പ്രധാനമെന്ന് പറഞ്ഞ പൂന്താനത്തിന്റെ തുടർച്ച തന്നെയാണ് അറബി വിഭക്തിയേക്കാൾ പ്രധാനം മലയാളഭക്തിയാണെന്ന് പറയുന്ന മക്തി തങ്ങളിലും കാണുന്നത്. ഖുർ‌ആൻ മലയാളത്തിൽ വിവർത്തനം ചെയ്യണമെന്ന് ആദ്യം ആവശ്യപ്പെട്ടവരിൽ ഒരാൾ മക്തി തങ്ങളായിരുന്നു. മക്തി തങ്ങൾ എഴുതുന്നു.

നാട്ടുഭാഷയായ സ്വന്തംഭാഷ പഠിക്കാതെ വിദ്വാനെന്ന് നടിക്കുന്നു. വേദഭാഷയായ അറബിഭാഷയെ ഭാഷപ്പെടുത്താൻ ഒരുങ്ങുന്നു. നാട്ടുഭാഷയും സ്വന്തം ഭാഷയുമായ മലയാളം, വായിപ്പാനും എഴുതാനും അറിയാത്തവരെ ഗുരുക്കന്മാരാക്കി വായിപ്പാനും എഴുതാനും അറിയാത്ത കുട്ടികളെ ഏല്പിക്കുന്നു. വേദപ്രമാണങ്ങൾ ഭാഷപ്പെടുത്താൻ നിയമിക്കുന്നു [14].തമിഴുരാജ്യം മുതൽ മലയാളരാജ്യ നിവാസികളായ മുസ്ലിം ജനവും വിദ്യാഭ്യാസവും എന്ന ലേഖനത്തിൽ കേരള മുസ്ലിങ്ങൾ മലയാളം പഠിക്കേണ്ടതിന്റെ ആവശ്യകത അദ്ദേഹം ഊന്നി പറയുന്നു.

മതസാമൂഹിക രംഗം

തിരുത്തുക

വിദ്യാഭ്യാസരംഗം

തിരുത്തുക

അന്നത്തെ മുസ്‌ലിം സമൂഹത്തിലെ വിദ്യാഭ്യാസ പിന്നോക്കാവസ്ഥ മാറ്റാൻ മക്തി തങ്ങൾ പരിശ്രമിച്ചു. മാതൃഭാഷ എഴുതാനറിയാത്ത സമുദായത്തെ അദ്ദേഹം ബോധവത്കരിക്കാൻ ശ്രമിച്ചു. മലയാളലിപിയിൽ അദ്ദേഹം പുസ്തകങ്ങൾ എഴുതുകയും, ഇംഗ്ലീഷ്-മലയാള ഭാഷാപഠനത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു.[15] മത-ഭൗതിക വിഷയങ്ങൾ സമന്വയിപ്പിച്ചുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ അദ്ദേഹം ആരംഭിച്ചു.[16]

മുസ്‌ലിം സമൂഹത്തിനകത്തെ യാഥാസ്ഥിതികതയെ തിരുത്താൻ ശ്രമിച്ച അദ്ദേഹം യാഥാസ്ഥിതികതയുടെ അടിസ്ഥാനങ്ങളിലൊന്നായി കരുതിയത് മാതൃഭാഷാപഠനത്തോട് സമുദായം കാണിക്കുന്ന അവഗണനയാണ്. വിദ്യാഭ്യാസപരമായും സാമൂഹികമായും ബഹുദൂരം പിന്തള്ളപ്പെട്ടുപോയ മുസ്‌ലിംസമുദായത്തിൽ പുരോഗമന ചിന്തയും ആധുനിക വിദ്യാഭ്യാസത്തോടുള്ള ആഭിമുഖ്യവും വളർത്താൻ പ്രയത്നിച്ചു.[17] മുസ്‌ലിം സമുദായത്തിലെ അനാചാരങ്ങൾക്കും അന്ധവിശ്വാസങ്ങൾക്കുമെതിരെയുള്ള പ്രചാരണവും മക്തി തങ്ങൾ ഏറ്റെടുത്തു.[18][19][13]

ഭരണാധികാരികൾക്കെതിരെ നിരന്തര കലാപത്തിനിറങ്ങിയ മാപ്പിളമാരെ അതിൽ നിന്ന്‌ പിന്തിരിപ്പിച്ചു ഭരണകൂടങ്ങളിൽ നിന്നും പരമാവധി ആനുകൂല്യങ്ങൾ നേടിയെടുത്ത്‌ സ്വന്തം ഭാവി ഭാസുരമാക്കാൻ പ്രേരിപ്പിച്ചു.[20]

സ്ത്രീ വിദ്യാഭ്യാസം

തിരുത്തുക

ആദ്യഘട്ടത്തിൽ സ്ത്രീ വിദ്യാഭ്യാസത്തെ നിരുത്സാഹപ്പെടുത്തിയ മക്തി തങ്ങൾ, പിന്നീട് പ്രോത്സാഹിപ്പിക്കുകയും, ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം സ്കൂളുകൾ വേണമെന്ന വാദത്തെ എതിർക്കുകയും ചെയ്തു.[21]

മതപ്രബോധനം

തിരുത്തുക

ക്രൈസ്തവപുരോഹിതർ ഇസ്‌ലാമിനെ വിമർശിക്കുകയും വികൃതമായി ചിത്രീകരിക്കുകയും ചെയ്യുന്നതിനെ ശക്തിയുക്തം എതിർത്ത് കൊണ്ട് മക്തി തങ്ങൾ തന്റെ പ്രവർത്തനങ്ങൾ ആരംഭിച്ചു. സ്ത്രീ വിദ്യാഭ്യാസത്തിന് വേണ്ടിയും മതയാഥാസ്ഥികത്തിനെതിരെയും രംഗത്ത് വന്നു.[22] അതിനായി നിരവധി ഗ്രന്ഥങ്ങൾ രചിച്ചു.

1911 ൽ അനാരോഗ്യം മൂലം അദ്ദേഹം ഫോർട്ട് കൊച്ചിയിൽ സ്ഥിരതാമസമാക്കി. നിരന്തരമായ പ്രഭാഷണവും വാദപ്രതിവാദവും കാരണം അദ്ദേഹത്തിൻറെ ആരോഗ്യം നാൾക്കുനാൾ ക്ഷയിച്ചു വന്നു ആസ്തമയും ജ്വരവും വിട്ടുമാറിയില്ല.1912 സെപ്റ്റംബർ 18ന് മക്തി തങ്ങൾ അന്തരിച്ചു.[11]

പ്രധാന കൃതികൾ

തിരുത്തുക

മക്തിതങ്ങൾ അറബി-മലയാളത്തിലും മലയാളത്തിലും നിരവധി ഗ്രന്ഥങ്ങൾ എഴുതിയിട്ടുണ്ട്[11]. കൊച്ചിയിൽ നിന്നു അദ്ദേഹം 'ഇസ്‌ലാമിക് ട്രാക്റ്റ്' എന്ന പേരിൽ കുറേ ലഘുലേഖകൾ പ്രസിദ്ധീകരിച്ചിരുന്നു. ക്രിസ്തു മത ഖണ്ഡനത്തിനു പ്രധാനമായും അവലംബിച്ചിരുന്നത് റഹിമത്തുല്ലാഹിൽ ഹിന്ദിയുടെ 'ഇള്ഹാറുൽ ഹഖ്' എന്ന ഗ്രന്ഥമായിരുന്നു. സ്വദേശിഭിമാനി, സനാതന ധർമം, മലയാളരാജ്യം, കേരളസഞ്ചാരി, സ്വലാഹുൽ ഇഖ്വാൻ മുതലായ അക്കാലത്തെ പത്രങ്ങളിൽ തങ്ങൾ നിരവധി ലേഖനങ്ങളെഴുതിയിട്ടുണ്ട്. ലേഖനങ്ങളിൽ ഭൂരിഭാഗവും ക്രിസ്തുമത ഖണ്ഡനങ്ങളായിരുന്നു. അറബി മലയാളത്തിൽ തങ്ങൾ മൂന്നു പുസ്തകങ്ങളാണ് രചിച്ചത്.

അറബി-മലയാളം കൃതികൾ

തിരുത്തുക
  1. . തഅ്‌ലീമുൽ ഇഖ്‌വാൻ
  2. . മുഅല്ലിമുൽ ഇഖ്‌വാൻ[23]
  3. . മരുമക്കത്തായം.

മലയാളം കൃതികൾ

തിരുത്തുക
 
ഈ ലേഖനത്തിലെ വിഷയത്തെ സംബന്ധിക്കുന്ന കൃതി വിക്കിഗ്രന്ഥശാലയിലെ വർഗ്ഗം:മക്തി തങ്ങളുടെ കൃതികൾ എന്ന താളിലുണ്ട്.
  1. കഠോരകുഠാരം[11]
  2. ക്രിസ്തീയ അജ്ഞേയ വിജയം പാർക്കലീത്താ പോർക്കളം
  3. സത്യദർശിനി
  4. ക്രിസ്തീയ വായടപ്പ്
  5. തണ്ടാൻ കണ്ഠമാല
  6. തണ്ടാൻ കൊണ്ടാട്ടച്ചെണ്ട
  7. ക്രിസ്തീയ മതമതിപ്പ്
  8. മുഹമ്മദ് നബി അവകാശപോഷണം ക്രിസ്തീയ മനഃപൂർവ മോഷണം
  9. കുഠോര വജ്രം
  10. ജയാനന്ദാഘോഷം
  11. മക്തി സംവാദജയം
  12. ത്രിയേക നാശം മഹാനാശം
  13. മദ്യപാനം മശീഹാ മതാഭിമാനം
  14. ഞാൻ ഞാൻതന്നെ
  15. നബി നാണയം (ചരിത്രം)
  16. മുസ്‌ലിംകളും രാജഭക്തിയും
  17. പാദവാദം പാതകപാദകം
  18. മുസ്‌ലിംകളും വിദ്യാഭ്യാസവും[11]
  19. ഖുർആൻ വേദ വിലാപം
  20. ഒരു വിവാദം
  21. മക്തി തങ്ങൾ ആഘോഷം
  22. തങ്ങളാഘോഷം മാഹാഘോഷം
  23. അഹങ്കാരാഘോഷം
  24. പ്രാവ് ശോധന
  25. ഡംഭാചാര വിചാരി
  26. ഇസ്‌ലാം വാൾ ദൈവവാൾ
  27. ഓർക്കാതാർക്കുന്നതിന്നൊരാർപ്പ്
  28. പാലില്ലാ പായസം
  29. നാരീ നരാഭിചാരി[11]
  30. മൂഢഅഹങ്കാരം മഹാന്ധകാരം
  31. മൌഢ്യാഢംഭര നാശം
  32. പരോപദ്രവ പരിഹാരി (1896 ലെ മാപ്പിള ലഹളക്കെതിരെ)
  33. ലാ മൌജൂദിൻ ലാ പോയിന്റ്
  34. മക്തി മന:ക്ളേശം
  35. മൂസക്കുട്ടിക്കുത്തരം
  36. മൂസക്കുട്ടിയുടെ മൂക്ക് കുത്തി
  37. ദൈവം
  38. സ്വർഗത്തിലേക്ക് വഴികാട്ടി ക്രിസ്തുവോ പൌലോസോ?
  39. വൈഭവക്കുറവ്

മറ്റു രചനകൾ

തിരുത്തുക
  1. . സുവിശേഷ നാശം
  2. . മുഹമ്മദീയ മുദ്രണാലയം
  3. . മക്തി ആഘോഷം ത്രിയേകനാശം
  4. . ഈമാൻ സലാമത്ത് (ലഘുലേഖ)
  5. . തുർക്കി സമാചാരം
  6. . നിത്യജീവൻ (മാസിക)
  7. . പരോപകാരി (മാസിക)
  8. . സത്യപ്രകാശം (വാരിക)

ഉപരിസൂചിതമായ ഗ്രന്ഥങ്ങൾക്ക് പുറമെ അദ്ദേഹം എഴുതിയിരുന്ന പല ഗ്രന്ഥങ്ങളും സാമ്പത്തിക പരാധീനത മൂലം പ്രസിദ്ധപെടുത്താൻ സാധിച്ചില്ല. അവയിൽ ചിലതിന്റെ പേരുകളും ഉള്ളടക്കവും മക്തി മന:ക്ളേശം എന്ന കൃതിയിൽ രേഖപ്പെടുത്തി കാണുന്നു.

  1. . ക്രിസ്തീയ പ്രതാരണ പ്രദർശിനി
  2. . ഇഹലോക പ്രഭു
  3. . തോട്ടത്തിരുപ്പോരാട്ട്
  4. . അബ്രഹാം സന്താന പ്രവേശം
  5. . കുരിശ് സംഭവം സ്വപ്ന സംഭാവനം
  6. . ക്രിസ്തീയ മൂഢപ്രൌഡീദർപ്പണം (മക്തിതങ്ങൾ രചിച്ച അതിബ്രഹത്തായ ഗ്രന്ഥമായിരുന്നു ഇത്. നാനൂറിൽ പരം പേജുകളുണ്ടായിരുന്നു. ആ ഗ്രന്ഥത്തിന്റെ ഒന്നാം ഭാഗം മാത്രം ഗ്രന്ഥകർത്താവിന്റെ മരണാനന്തരം ഇഷ്ടശിഷ്യനായിരുന്ന സി.വി. ഹൈദ്രോസ് സാഹിബ് (മലബാർ ഇസ്‌ലാം പത്രാധിപർ കൊച്ചി) 'മക്തി വിജയം' എന്ന പേരിൽ മുദ്രണം ചെയ്തു. ആ പുസ്തകത്തിലെ ഉപലേഖനം മക്തിതങ്ങൾ നേരത്തെ തന്നെ പ്രസിദ്ധീകരിച്ചിരുന്നു[24].
  1. "Malayalam Vaarika". 2013-04-19. Retrieved 2021-05-18.
  2. "Article". Samakalika Malayalam Weekly. 19 (48): 40. 22 April 2016. Archived from the original on 2020-07-17. Retrieved 27 May 2020.
  3. Abdul Rehman H. Vakkom Moulavi and the Renaissance Movement among the Muslims. Conclusion: University of Kerala-Shodhganga. p. 257. Retrieved 21 മാർച്ച് 2020.
  4. മുഹമ്മദ് റഫീഖ്. Development of Islamic movement in Kerala in modern times (PDF). Islahi Movement. p. 127. Retrieved 23 ഒക്ടോബർ 2019.
  5. Abdul Razack P P. Colonialism and community formation in malabar a study of muslims of malabar. p. 99. Retrieved 4 നവംബർ 2019.
  6. Muhammed Rafeeq, T. Development of Islamic movement in Kerala in modern times (PDF). Abstract. p. 3. Archived from the original (PDF) on 2020-04-07. Retrieved 14 നവംബർ 2019.
  7. Narendar Pani, Anshuman Behera. Reasoning Indian Politics: Philosopher Politicians to Politicians Seeking Philosophy. p. 202. Retrieved 4 നവംബർ 2019.
  8. "അറബിമലയാളം സംരക്ഷിക്കണം, പക്ഷേ പഠിപ്പിക്കരുത് - എം.എൻ. കാരശ്ശേരി". 2024-08-17. Archived from the original on 2024-08-17. Retrieved 2024-08-17.{{cite web}}: CS1 maint: bot: original URL status unknown (link)
  9. മാപ്പിള പഠനങ്ങൾ,പേജ്:52-53, വചനം ബുക്സ്,കോഴിക്കോട്. എം. ഗംഗാധരൻ
  10. "കുലസ്ത്രീയും ചന്തപ്പെണ്ണും ഉണ്ടായതെങ്ങനെ?, ജെ. ദേവിക, പേജ് 72" (PDF). Archived from the original (PDF) on 2020-10-12. Retrieved 2018-04-15.
  11. 11.0 11.1 11.2 11.3 11.4 11.5 11.6 K. PRADEEP (31 October 2014). "The forgotten legacy of Makthi Thangal". The Hindu. The Hindu. Archived from the original on 7 September 2020. Retrieved 7 September 2020.
  12. ഇൻഫോമലപ്പുറം.കോം - പെരുമ്പടപ്പ് എന്ന വിഭാഗം കാണുക[പ്രവർത്തിക്കാത്ത കണ്ണി]
  13. 13.0 13.1 Narendar Pani, Anshuman Behera. Reasoning Indian Politics: Philosopher Politicians to Politicians Seeking Philosophy. p. 209. Retrieved 4 നവംബർ 2019.
  14. http://malayalaaikyavedi.blogspot.in/2013/01/blog-post_6.html
  15. മുഹമ്മദ്, കുട്ടശ്ശേരി. മൗലാന അബുസ്സബാഹ് അഹ്‌മദലി (PDF). ഗ്രേസ് ബുക്സ്. p. 17. Archived from the original (PDF) on 2019-08-19. Retrieved 18 ഓഗസ്റ്റ് 2019.
  16. സികന്ദ്, യോഗീന്ദർ. Bastions of The Believers: Madrasas and Islamic Education in India. Retrieved 28 ഓഗസ്റ്റ് 2019.
  17. "പ്രബോധനം വാരിക, 2012 ഏപ്രിൽ 28". Archived from the original on 2023-09-29. Retrieved 2018-03-18.
  18. മഖ്ദി തങ്ങൾ മാതൃഭാഷയുടെ പോരാളി-പി. പവിത്രൻ-മാതൃഭൂമി ദിനപത്രം ജനുവരി 5,2013[പ്രവർത്തിക്കാത്ത കണ്ണി]
  19. "ആർക്കൈവ് പകർപ്പ്". Archived from the original on 2016-03-13. Retrieved 2015-03-17.
  20. http://www.islamonweb.net/article/2012/05/173
  21. Abdul Razack P P. Colonialism and community formation in malabar a study of muslims of malabar (PDF). p. 111. Archived from the original (PDF) on 2020-04-22. Retrieved 11 നവംബർ 2019.
  22. "ആർക്കൈവ് പകർപ്പ്". Archived from the original on 2023-09-29. Retrieved 2015-03-17.
  23. Sakkeer Hussain P. Development of islamic studies in Kerala during 18th century to 20th century (PDF). p. 25. Archived from the original (PDF) on 2020-07-26. Retrieved 9 ജനുവരി 2020.
  24. http://ponkavanam.com/islam/index.php?title=സയ്യിദ്_സനാഉല്ല_മഖ്ദി_തങ്ങൾ[പ്രവർത്തിക്കാത്ത കണ്ണി]