നൈജീരിയയിലെ ലാഗോസ് സംസ്ഥാനത്തിലെ ഒരു ചേരി പ്രദേശമാണ് മകോക്കോ(Makoko). ജലോപരിതലത്തിൽ കുത്തി നിർത്തിയ കാലുകളിൽ പലകയും മറ്റു വസ്തുക്കളും ചേർത്ത് നിർമ്മിച്ച ചെറിയ കുടിലുകളിൽ വസിക്കുന്ന ഒരു സമൂഹമാണ് മകോക്കോ ചേരി നിവാസികൾ. ലോകത്തിലെ ഏറ്റവും വലിയ ജലോപരിതലത്തിലെ ചേരി (Floating slum) എന്നാണ് മകോക്കോ അറിയപ്പെടുന്നത്.[1]

മകോക്കോ Makoko
Informal Settlement
Skyline of മകോക്കോ Makoko
Nickname(s): 
ആഫ്രിക്കയുടെ വെനീസ്
മകോക്കോ Makoko is located in Nigeria
മകോക്കോ Makoko
മകോക്കോ Makoko
Coordinates: 6°29′44″N 3°23′39″E / 6.49556°N 3.39417°E / 6.49556; 3.39417
CountryNigeria
StateLagos State
CityLagos
LGALagos Mainland
Settled19th century
ജനസംഖ്യ
 (2012)
 • ആകെ85,840
സമയമേഖലUTC+1

ആഫ്രിക്കയുടെ വെനീസ്

തിരുത്തുക

സാമൂഹിക രാഷ്ട്രീയ സാംസ്കാരിക പ്രാധാന്യമുള്ള ഒരു ചേരി പ്രദേശമാണ് മാകോകോ. ലോകത്തിലെ ഏറ്റവും വലിയ ഫ്ലോട്ടിംഗ് ചേരി എന്ന് വിശേഷിപ്പിക്കുന്ന ഇതിനെ ആഫ്രിക്കയുടെ വെനീസ് എന്നാണ് അറിയപ്പെടുന്നത്. പശ്ചിമാഫ്രിക്കൻ രാജ്യങ്ങളിൽ നിന്നുള്ള ഒരു ലക്ഷത്തിലധികം കുടിയേറ്റക്കാർ ഇവിടെയുണ്ട് എന്നാണ് കണക്കെങ്കിലും ഒരു ദശലക്ഷത്തിലധികം ആളുകൾ താമസിക്കുന്നുണ്ട് എന്നാണ് അനൗദ്യോഗിക കണക്കുകൾ സൂചിപ്പിക്കുന്നത്. ഔദ്യോഗിക സെൻസസ് നടന്നിട്ടില്ലാത്തതിനാൽ എത്രപേർ മക്കോകോയിൽ താമസിക്കുന്നുവെന്ന് പറയാൻ പ്രയാസമാണ്.[2]

അഞ്ച് അടിയിൽ കൂടുതൽ വെള്ളമുള്ള ലാഗോസ് ലഗൂണുകളിൽ മരക്കാലുകളിൽ കുത്തി നിർത്തിയ അസ്ഥിവാരങ്ങളിലും, പൊള്ളയായ വസ്തുക്കൾ അടുക്കിക്കൂട്ടി നിർമ്മിച്ച ജലോപരിതലങ്ങളിലും മരപ്പലകകകളും പ്ലാസ്റ്റിക് ഷീറ്റുകളും വലിച്ച് കെട്ടിയുണ്ടാക്കിയ കുടിലുകളാണ് ചേരികളിലധികവും.

പൊളിഞ്ഞ പ്ളാസ്റ്റിക് ടാങ്കുകളും കൊതുമ്പു വള്ളങ്ങളും തോണികളും വലിയപാത്രങ്ങളും വരെ സഞ്ചാരാവശ്യത്തിനുപയോഗിക്കുന്ന ചേരിനിവാസികൾ മുഴുവനും മത്സ്യബന്ധനവുമായി ബന്ധപ്പെട്ട ജോലികളിൽ ഉപജീവനം നടത്തുന്നവരാണ്.

സാമൂഹിക ഘടന

തിരുത്തുക

പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാനത്തിൽ എഗൂൺ വംശീയ വിഭാഗത്തിൽ നിന്നുള്ള കുടിയേറ്റക്കാർ ഇവിടേയ്ക്ക് കുടിയേറുകയും ഒരു മത്സ്യബന്ധന ഗ്രാമമാക്കി നിലനിർത്തുകയുമായിരുന്നു. ക്രമേണ ജനസംഖ്യ വർദ്ധിക്കുകയും കര ഭൂമി തീരുകയും ചെയ്തതോടെ അവർ വെള്ളത്തിലേക്ക് നീങ്ങി, ജലോപരിതലത്തിൽ കുടിലുകൾ സ്ഥാപിക്കുകയും ചെയ്തു. ഇന്ന് നൈജീരിയയുടെ തീരത്തുള്ള വിവിധതരം നദീതട സമുദായങ്ങളിൽ നിന്നുള്ളവരുടെയും അയൽരാജ്യങ്ങളിലെ മൽസ്യബന്ധന സമുദായങ്ങളിൽ നിന്നുള്ളവരുടെയും ഒരു ചേരിയായി മക്കോക്കോ മാറി. കരയിലും വെള്ളത്തിലും പരന്നുകിടക്കുന്ന ആറ് വ്യത്യസ്ത ഗ്രാമങ്ങളാണ് ഇപ്പോൾ നിലവിലുള്ളത്. ഫ്രഞ്ച്, ഇംഗ്ലീഷ്, യൊറുബ, എഗുൻ എന്നീ ഭാഷകൾ സംസാരിക്കുന്നു.

ഫ്‌ളോട്ടിംഗ് നഴ്‌സറികൾ സ്ക്കൂളുകൾ പള്ളികൾ തുടങ്ങിയവ എല്ലാം ജലോപരിതലത്തിൽ പ്രാകൃതമായ രീതിയിലെങ്കിലും സജ്ജീകരിച്ച ചേരി നിവാസികൾ സാമൂഹികവും സംസ്ക്കാരപരവുമായ തനതു ശൈലികൾ നിലനിർത്തി വരുന്നു. ചേരിയുടെ വിവിധ ഭാഗങ്ങളിൽ അദ്ധ്യക്ഷത വഹിക്കുന്നത് പ്രാദേശിക തലവന്മാരാണ്, അവർ ബാലെസ് എന്നറിയപ്പെടുന്നു.

ചേരിനിർമ്മാർജ്ജനത്തിനായുള്ള സർക്കാർ ഇടപെടൽ

തിരുത്തുക

ലാഗോസിന്റെ തീരത്ത് സ്ഥിതിചെയ്യുന്ന മൂന്നാമത്തെ മെയിൻ‌ലാൻ‌ഡ് പാലത്തിന് കുറുകെയുള്ള ചേരി പ്രദേശം ലാഗോസ് ഗവണ്മെന്റിൻറെ സൗന്ദര്യ സങ്കല്പങ്ങൾക്കേറ്റ നീറുന്ന പ്രശ്നമാണ്. അതുകൊണ്ട് തന്നെ ഏതു വിധേനയും ഒഴിപ്പിച്ചെടുക്കാനുള്ള സർക്കാർ ശ്രമങ്ങൾ ഇത് വരെ ഫലാം കണ്ടിട്ടില്ല.

2012 ജൂലൈ 16 ന്, ലാഗോസ് സംസ്ഥാന വാട്ടർഫ്രണ്ട് ഇൻഫ്രാസ്ട്രക്ചർ ഡെവലപ്‌മെന്റ് മന്ത്രാലയം താമസക്കാർക്ക് കുടിയൊഴിക്കൽ നോട്ടീസ് നൽകി, മൂന്ന് ദിവസത്തിനകം പൊളിച്ച് നീക്കാനുള്ള നടപടികൾ ആരംഭിച്ചു. സായുധമായ സർക്കാർ നടപടികളിൽ ഒരാൾ മരിക്കുകയും മൂവായിരത്തോളം പേർക്ക് വീട് നഷ്ടപ്പെടുകയും ചെയ്തു. സന്നദ്ധസംഘടനകളും മനുഷ്യാവകാശ സംഘടനകളും ഇടപെടുകയും ചേരിനിർമ്മാർജ്ജനം നിർത്തിവയ്ക്കുകയും മക്കോക്കോയ്ക്കായി പുനരുജ്ജീവന പദ്ധതികൾ ആവിഷ്കരിക്കുകയും ലാഗോസ് സംസ്ഥാന നഗര, ഭൗതിക ആസൂത്രണ മന്ത്രാലയത്തിന് സമർപ്പിക്കുകയും ചെയ്തു.[3]

ചിത്രശാല

തിരുത്തുക
 
  1. https://www.theguardian.com/cities/2016/feb/23/makoko-lagos-danger-ingenuity-floating-slum
  2. https://edition.cnn.com/2014/12/24/world/africa/nigeria-makoko-photograph-sulayman-afose/
  3. https://edition.cnn.com/2020/02/26/africa/nigeria-makoko-mapping-intl/index.html
"https://ml.wikipedia.org/w/index.php?title=മകോക്കോ&oldid=3343185" എന്ന താളിൽനിന്ന് ശേഖരിച്ചത്