ഭൗമകേന്ദ്ര മാതൃക
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
ആദ്യകാലങ്ങളിൽ ഉരുത്തിരിഞ്ഞു വന്ന സൗരയൂഥത്തിന്റെ ഒരു മാതൃകയാണ് ഭൗമകേന്ദ്ര മാതൃക. ഈ മാതൃക പ്രകാരം പ്രപഞ്ചത്തിന്റെ കേന്ദ്രം ഭൂമിയാണെന്നും നിശ്ചലമായി നിൽക്കുന്ന ഭൂമിയെ പ്രപഞ്ചത്തിലെ മറ്റെല്ലാ വസ്തുക്കളും വലം വയ്ക്കുന്നു എന്നും കരുതിയിരുന്നു. പുരാതന ഗ്രീക്ക് സംസ്കാരം പോലെ പല പുരാതന സംസ്കാരങ്ങളുടെയും പ്രാപഞ്ചിക വീക്ഷണങ്ങളിലെ ആദ്യ മതൃകയായി ഇതു നിലകൊണ്ടു. ഗ്രീക്ക് തത്ത്വ ചിന്തകരായിരുന്ന അരിസ്റ്റോട്ടിൽ ടോളമി മുതലായവർ സൂര്യനും ചന്ദ്രനും മറ്റ് നഗ്നനേത്രങ്ങൾ കൊണ്ട് കാണാൻ സാധിക്കുന്ന ഗ്രഹങ്ങളും ഭൂമിക്കു ചുറ്റും വലം വയ്ക്കുന്നു എന്നു കരുതിയിരുന്നു.