ആദിപരാശക്തിയാണ് ഭൈരവി. ദക്ഷിണാമൂർത്തിയുടെ (ശിവൻ) പത്നിയായ ഭൈരവി ദശമഹാവിദ്യയുമായി ബന്ധപ്പെട്ട ഒരു ഹൈന്ദവ ഭഗവതിയാണ്. ത്രിപുര ഭൈരവി രൗദ്രയായ മഹാകാളി തന്നെയാണ് എന്നാണ് വിശ്വാസം.[1][2]

Tripura Bhairavi
Fierce form of Parvati (Kali)
An image of Goddess Bhairavi, Lithograph Print, circa 1880s of Bengal
പദവിപാർവതി, മഹാവിദ്യ, പരാശക്തി, കാളി
നിവാസംKailash
മന്ത്രംOm Hasaim Hasakarim Hasaim Bhairavi Namo Namah
ജീവിത പങ്കാളിShiva
വാഹനംസിംഹം, താമരപ്പൂവ്

സിംബോളിസം

തിരുത്തുക
 
Bhairava with his consort, Bhairavi.

ഭൈരവി എന്ന പേര് "ഭീകരത" അല്ലെങ്കിൽ "അതിശയോക്തി" എന്നാണ് അർത്ഥമാക്കുന്നത്. ത്രിപുര ഭൈരവി എന്നും അറിയപ്പെടുന്നു. " ത്രി" എന്നാൽ മൂന്ന്, "പുര" എന്നത് കോട്ട, പട്ടണം, നഗരം, ടൗൺ തുടങ്ങിയവയെ സൂചിപ്പിക്കുന്നു. ത്രിപുരയിൽ ബോധപൂർവ്വം മൂന്ന് വ്യത്യസ്ത ഘട്ടങ്ങളുണ്ട്: സജീവവും, സ്വപ്നവും, ഉറക്കവും. എല്ലാ തൃതീയതകളുടെയും രൂപത്തിലാണ്, ത്രിത്വത്തിൽ നിന്ന് ബ്രഹ്മത്തിൽ എത്തുകയാണ്. മറ്റൊരർഥത്തിൽ പറഞ്ഞാൽ, ഭൈരവിയുടെ കൃപയുണ്ടെങ്കിൽ ശിവബോധം മനസ്സിലാക്കാം. അതുകൊണ്ട് ഭൈരവി ത്രിപുര ഭൈരവി എന്നും അറിയപ്പെടുന്നു.[3]

ദേവി മഹാത്മ്യയ ധ്യാന ശ്ലോകത്തിൽ നിന്നും ഭൈരവിയുടെ രൂപത്തെ വിവരിക്കുന്നു. ഒരു താമരയിൽ ഇരിക്കുന്ന ഭൈരവിയുടെ നാല് കൈകളിലോരോന്നിലായി ഒരു പുസ്തകവും, മുത്തുകൊണ്ടുള്ള ജപമാലയും, അഭയ മുദ്രയും, വരദ മുദ്രയും കാണപ്പെടുന്നു. മറ്റൊരു രൂപത്തിൽ ചുവന്ന വസ്ത്രങ്ങൾ ധരിച്ച് കഴുത്തിൽ തലകൾ കൊണ്ടുള്ള മാലയും അണിഞ്ഞിരിക്കുന്നു. അവൾക്ക് മൂന്ന് കണ്ണുകളുണ്ട്. അവളുടെ ശിരസ്സ് ചന്ദ്രക്കല ചൂടിയിരിക്കുന്നു. മറ്റൊരു രൂപത്തിൽ അവൾ വാൾ, പാനപാത്രം കൂടാതെ മറ്റ് രണ്ടു കൈകളിൽ അഭയ മുദ്രയും, വരദ മുദ്രയും കാണിക്കുന്നു. താന്ത്രിക ആരാധനയിൽ മുമ്പിൽ നിൽക്കുന്ന ശിവന്റെ അരികിലായി ചിത്രീകരിക്കുന്നു. രാജരാജേശ്വരിയോട് സാദൃശ്യമുള്ള രാജ്ഞിയായി ചിത്രീകരിച്ചിരിക്കുന്നു. [4]

 
കൊൽക്കത്തയിലെ കാളിപൂജ പന്തലിൽ ഭൈരവിയെ മറ്റു മഹാവീദ്യരോടൊപ്പം പൂജിക്കുന്നു.

ത്രിപുര ഭൈരവി മൂലാധാര ചക്രത്തിലാണ് താമസിക്കുന്നത്. അവളുടെ മന്ത്രത്തിൽ മൂന്ന് അക്ഷരങ്ങൾ ഉൾക്കൊള്ളുന്നു. മൂലാധാര ചക്രത്തിന്റെ മദ്ധ്യത്തിൽ ഇവയെല്ലാം വിപരീത ത്രികോണമായി മാറുന്നു. മുലാധര ചക്രത്തിൽ കാമരൂപത്തിൽ രൂപകല്പന ചെയ്തിരിക്കുന്നു. വിപരീതദിശയിലുള്ള ത്രികോണത്തിന്റെ മൂന്ന് ഭാഗങ്ങൾ ഉൾക്കൊള്ളുന്ന ഇതിൽ എല്ലാം ത്രിത്വത്തിൽ ജനിക്കുകയും, ആത്യന്തികമായി പ്രപഞ്ച സൃഷ്ടിക്ക് കാരണമാകുകയും ചെയ്യുന്നു. മുലാധര ചക്രത്തിലെ ഏറ്റവും ഉള്ളിലുള്ള ത്രികോണം കാമരൂപ എന്നറിയപ്പെടുന്നു. ത്രികോണത്തിന്റെ മൂന്ന് പോയിൻറുകൾ മൂന്ന് ബീജാക്ഷരങ്ങളാണ് (പവിത്രമായ അക്ഷരങ്ങളാണുള്ളത്), മൂന്ന് ബീജാക്ഷരങ്ങൾ പരസ്പരം ബന്ധിപ്പിച്ചിരിക്കുന്നു. ത്രികോണത്തിന്റെ വശങ്ങളിൽ ഇവയുടെ ഓരോ വശങ്ങളും ഐക്യ ശക്തി, ജ്ഞാന ശക്തി, ക്രിയാ ശക്തി, അല്ലെങ്കിൽ ദിവ്യ ശക്തി, ദിവ്യ അറിവ്, ദിവ്യ പ്രവൃത്തി എന്നിങ്ങനെ പ്രതിനിധീകരിക്കുന്നു. ത്രിപുര സുന്ദരി, ത്രിപുര ഭൈരവി എന്നിവയുമായി വളരെ ബന്ധപ്പെട്ടു കിടക്കുന്നു. എന്നാൽ രണ്ടും വ്യത്യസ്തമാണ്. ത്രിപുര ഭൈരവി ആനുപാതികമായ ഊർജ്ജം നൽകുകയും ത്രിപുര സുന്ദരി ഈ ഊർജ്ജത്തെ പുതുക്കി ചക്രങ്ങളിൽ നിന്ന് ഊർജ്ജം സഹസ്രാര ചക്രം വരെ എത്തിക്കുന്നു.

ഉത്പത്തി

തിരുത്തുക

പ്രപഞ്ചത്തിൽ നടക്കുന്ന മാറ്റങ്ങളെ ഭൈരവി നിയന്ത്രിക്കുന്നു. നാരദ പഞ്ചരത്രത്തിൽ ത്രിപുര സുന്ദരിയുടെ നിഴലിൽ നിന്ന് ഉയർന്നുവന്നതായി പറയപ്പടുന്നു. മഹാവിദ്യ ലോകത്തെ പ്രതിനിധാനം ചെയ്യുന്നു. കാളി നശീകരണത്തെ പ്രതിനിധീകരിക്കുന്നു. ത്രിപുര സുന്ദരി സൃഷ്ടിയെ പ്രതിനിധീകരിക്കുന്നു. ഭുവനേശ്വരി ഭൌതിക പ്രപഞ്ചത്തെ പ്രതീകപ്പെടുത്തുന്നു. കമല സമൃദ്ധിയും പരിണാമവും പ്രതിനിധാനം ചെയ്യുന്നു. പ്രപഞ്ച കാലത്ത് നടക്കുന്ന വിവിധ പ്രക്രിയകൾ മഹാവിദ്യകൾ കാണിക്കുന്നു. സൃഷ്ടിയുടെയും നാശത്തിന്റെയും ഈ പരിക്രമണത്തിൽ ഭൈരവി അറിവും നാഗരികതയും പ്രതിനിധീകരിക്കുന്നു. പ്രപഞ്ചത്തിൽ മാനവികത, മനുഷ്യന്റെ പുരോഗതി, വിശദമായ പഠനങ്ങൾ എന്നിവയെ സൂചിപ്പിക്കുന്നു. മനുഷ്യരുടെ പുരോഗതിയും വിശദമായ പഠനവും. ത്രിപുര സുന്ദരിയുടെ തേരാളിയായി ഭൈരവിയെ വിളിക്കുന്നു.

ഐതിഹ്യങ്ങൾ

തിരുത്തുക

കുണ്ഡലിനി തന്ത്രത്തിലെ സ്ത്രീയുടെ പേരാണ് ഭൈരവി. ഒരു യോഗിനി ഒരു തന്ത്ര വിദ്യാർത്ഥിനിയാണ്. ഭൈരവി ഒരു വിജയിയായി കാണപ്പെടുന്നു. അതിനാൽ, ഭൈരവിയുടെ സ്ഥാനം കൈവരിച്ചയാൾ മരണഭയത്തിൽ നിന്ന് സ്വയംരക്ഷ ലഭിക്കുന്നു.[5]

പുരാണങ്ങൾ, തന്ത്രങ്ങൾ പ്രകാരം ഭൈരവി ദക്ഷിണാമൂർത്തിയുടെ പത്നിയാണ്.

ഇവയും കാണുക

തിരുത്തുക
  • ദേവി
  • മഹാകാളി
  • മഹാവിദ്യ
  1. Johnson, W. J (2009). "A Dictionary of Hinduism". Oxford Reference. Oxford: Oxford University Press. doi:10.1093/acref/9780198610250.001.0001. {{cite encyclopedia}}: Unknown parameter |subscription= ignored (|url-access= suggested) (help) (subscription or UK public library membership required)
  2. Visuvalingam, Elizabeth Chalier (2013). "Bhairava". Oxford Reference. Oxford: Oxford University Press. doi:10.1093/OBO/9780195399318-0019. {{cite encyclopedia}}: Unknown parameter |subscription= ignored (|url-access= suggested) (help) (subscription or UK public library membership required)
  3. Sukul, Kubernath. Vārānasī Vaibhava. Patna, India: Bihar Rastrabhasa Parisad, 1977
  4. Johnson W. J (2009). A Dictionary of Hinduism. Oxford: Oxford University Press. ISBN 9780198610250.
  5. Kundalini Aghora II by Robert E. Svoboda Chapter, Eight Immortals, Page 212
"https://ml.wikipedia.org/w/index.php?title=ഭൈരവി_(ദേവത)&oldid=3778273" എന്ന താളിൽനിന്ന് ശേഖരിച്ചത്