ഭൂമിയുടെ ട്രോജൻ ലഘുഗ്രഹം
ഭൂമിയുടെ ട്രോജൻ ലഘുഗ്രഹത്തെ നാസയുടെ വൈൾഡ് ഫീൽഡ് ഇൻഫ്രാറെഡ് എക്സ് പ്ലോറർ (WISE) കണ്ടെത്തി. 300 മീറ്റർ മാത്രമേ ഇതിന് വലിപ്പമുള്ളു. ഭൂമിയിൽ നിന്ന് 80 ദശലക്ഷം കിലോമീറ്റർ ദൂരെയാണ് ഇത് സ്ഥിതിചെയ്യുന്നത്. ട്രോജൻ 365.389 ദിവസം കൊണ്ട് സൂര്യനെ ചുറ്റുന്നു. ഭൂമി 365.256 ദിവസം കൊണ്ട് സൂര്യനെ ചുറ്റുന്നു. ഇതിന് സൂര്യനിൽ നിന്നുള്ള കൂടിയ ദൂരം 1.19 ആസ്ട്രോണമിക്കൽ യൂണിറ്റും. കുറഞ്ഞ ദൂരം 0.81 ആസ്ട്രോണമിക്കൽ യൂണിറ്റുമാണ്.