ഭീമൻ ഓട്ടർ അഥവാ ഭീമൻ നദി ഓട്ടർ[1] (ടെറോന്യൂറ ബ്രസീലിയൻസിസ്) ഒരു തെക്കേ അമേരിക്കൻ മാംസഭോജിയായ സസ്തനിയാണ്. മസ്റ്റിലീഡെ അഥവാ വീസൽ കുടുംബത്തിലെ ഏറ്റവും നീളമുള്ള അംഗമായ ഇവയ്ക്ക് 1.7 മീറ്റർ (5.6 അടി) വരെ നീളമുണ്ട്‌. മറ്റു മസ്റ്റിലീഡെ അംഗങ്ങളിൽ നിന്ന് വ്യത്യസ്തമായി ഇവ ഒരു സാമൂഹിക ഇനം ആണ്. ഓരോ കുടുംബ സംഘങ്ങളിലും സാധാരണ മൂന്നു മുതൽ എട്ട് അംഗങ്ങൾ ഉണ്ട്. പൊതുവെ സമാധാന പ്രിയരെങ്കിലും വിവിധ സംഘങ്ങൾക്കിടയിൽ സംഘർഷം ഉടലെടുക്കാറുണ്ട്. ഭീമൻ ഓട്ടർ പകൽ നേരത്തുണർന്നു പ്രവർത്തിക്കുന്ന (ഡൈയൂറിനൽ) ജീവിയാണ്. ഓട്ടർ ഗണത്തിൽ ഏറ്റവുമധികം ശബ്ദമുണ്ടാക്കുന്ന ഇനമാണ് ഇവ. മുന്നറിയിപ്പ്, ആക്രമണം, ഉറപ്പ് എന്നിവ സൂചിപ്പിക്കുന്ന അനേകം ശബ്ദങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്.  

ഭീമൻ ഓട്ടർ
Giantotter.jpg
Scientific classification
Kingdom:
Phylum:
Subphylum:
Class:
Order:
Family:
Subfamily:
Genus:
Pteronura

Fleming, 1828
Species:
P. brasiliensis
Binomial name
Pteronura brasiliensis
(Gmelin, 1788)
Giant Otter area.png
Giant otter range

ആമസോൺ നദി, പന്തനാൽ എന്നിവിടങ്ങളിൽ ഉൾപ്പെടെ ദക്ഷിണ അമേരിക്കയുടെ വടക്ക്-മദ്ധ്യ ഭാഗങ്ങളിൽ ഉടനീളം ഭീമൻ ഓട്ടർ കണ്ടുവരുന്നു. അതിന്റെ വെൽവെറ്റ് തൊലിന് വേണ്ടിയുള്ള വേട്ടയാടൽ മൂലം ഭീമൻ ഓട്ടറുകളുടെ എണ്ണം ഗണ്യമായി കുറഞ്ഞു. 1999-ൽ വംശനാശഭീഷണി നേരിടുന്ന ഈ ജീവിവർഗങ്ങളുടെ പട്ടികയിൽ ഉൾപെടുത്തിയ അവയുടെ എണ്ണം 5000 ൽ താഴെ മാത്രമാണ്. ഗിനി, പെറുവിയൻ ആമസോണിയൻ നദീതടം എന്നിവയാണ് ഇവയുടെ അവസാന ശക്തികേന്ദ്രങ്ങൾ. ആവാസകേന്ദ്രത്തിന്റെ നശീകരണമാണ് ഇവ നേരിടുന്ന മുഖ്യ ഭീഷണി.  

സാന്ദ്രമായ രോമങ്ങൾ, ചിറക് പോലുള്ള വാൽ, തോൽക്കാലുകൾ എന്നിങ്ങനെ ഉഭയ ജീവിതത്തിന് അനുയോജ്യമായ പലതരം അനുകരണങ്ങളും ഭീമൻ ഓട്ടർ ഉപയോഗിക്കുന്നു. ശുദ്ധജല നദികളും അരുവികളുമാണ് ഈ ഇനം തിരഞ്ഞെടുക്കുന്നത്. മുഖ്യമായും മത്സ്യങ്ങളെയാണ് ഭക്ഷണപദാർത്ഥങ്ങളായി ഉപയോഗിക്കുന്നത് എന്നാൽ ഞണ്ടുകൾ, കടലാമകൾ, പാമ്പുകൾ, ചെറിയ കെയ്മാൻ മുതലായവ തിന്നുകയും ചെയ്യും.[2] മനുഷ്യരെ കൂടാതെ മറ്റ് ഗുരുതരമായ സ്വാഭാവികശത്രുക്കൾ ഒന്നുമില്ല. എന്നിരുന്നാലും കെയ്മാൻ അടക്കമുള്ള മറ്റു വർഗ്ഗങ്ങളുമായി ഭക്ഷ്യവിഭവങ്ങൾക്കായി മത്സരിക്കേണ്ടതാണ്. 

Giant otter head from the Museu Paraense Emílio Goeldi research institute

അവലംബംതിരുത്തുക

  1. "Giant river otter". National Geographic Society. ശേഖരിച്ചത് 6 August 2016.
  2. Groenendijk, J., Hajek, F. & Schenck, C. 2004. Pteronura brasiliensis. In: IUCN 2006. 2006 IUCN Red List of Threatened Species. (http://www.iucnredlist.org/search/details.php/18711/all)

ബാഹ്യ കണ്ണികൾതിരുത്തുക

"https://ml.wikipedia.org/w/index.php?title=ഭീമൻ_നീർനായ്&oldid=3639734" എന്ന താളിൽനിന്ന് ശേഖരിച്ചത്