ബൃഹന്മുംബൈ ഇലക്ട്രിക് സപ്ലൈ ആൻഡ് ട്രാൻസ്പോർട്ട്
മുംബൈ നഗരത്തിലെ പൊതുഗതാഗതം, വൈദ്യുതി വിതരണം എന്നിവയുടെ ചുമതലയുള്ള പൊതുമേഖലാ സ്ഥാപനമാണ് ബൃഹന്മുംബൈ ഇലക്ട്രിക് സപ്ലൈ ആൻഡ് ട്രാൻസ്പോർട്ട്. ബെസ്റ്റ് (BEST) എന്ന ചുരുക്കപ്പേരിലാണ് കൂടുതലും അറിയപ്പെടുന്നത്[1].
പ്രമാണം:BEST Undertaking logo.png | |
Formerly | 1873-ബോംബേ ട്രാംവേ കമ്പനി ലിമിറ്റഡ് ---- 1905- ബോംബേ ഇലക്ട്രിക് സപ്ലൈ & ട്രാംവേയ്സ് കമ്പനി ലിമിറ്റഡ് ---- 1947- ബോംബേ ഇലക്ട്രിക് സപ്ലൈ ആൻഡ് ട്രാൻസ്പോർട്ട് br />---- 1995-ബൃഹന്മുംബൈ ഇലക്ട്രിക് സപ്ലൈ ആൻഡ് ട്രാൻസ്പോർട്ട് |
---|---|
ആട്ടോണോമസ്, പൊതുമേഖല | |
വ്യവസായം | പൊതുഗതാഗതം - ട്രാം (1873 - 1964), ബസ് (1926 - present) ---- വൈദ്യുതി (1905 - present) |
സ്ഥാപിതം | മുംബൈ (1873) |
ആസ്ഥാനം | ഇലക്ട്രിക് ഹൗസ്, കൊളാബ, മുംബൈ, മഹാരാഷ്ട്ര, ഇന്ത്യ |
പ്രധാന വ്യക്തി | സുരേന്ദ്ര കുമാർ ബാഗ്ഡേ , ജനറൽ മാനേജർ |
വരുമാനം | Rs. 2,353.4 million ($538.7m USD) (2004) |
ജീവനക്കാരുടെ എണ്ണം | 44,000 (2005) |
വെബ്സൈറ്റ് | www.bestundertaking.com |
ചരിത്രം
തിരുത്തുക1873-ൽ ബോംബേ ട്രാംവേ കമ്പനി ലിമിറ്റഡ് എന്ന പേരിൽ നഗരത്തിലെ ട്രാം ഗതാഗതത്തിന്റെ ചുമതലയുമായാണ് ഈ സ്ഥാപനത്തിന്റെ തുടക്കം. 1905 നവംബറിൽ വാഡി ബന്ദറിൽ ഒരു താപവൈദ്യുതനിലയം സ്ഥാപിക്കപ്പെട്ടു. ഇതിൽ നിന്നുള്ള വൈദ്യുതിയായിരുന്ന് ട്രാം ഗതാഗതത്തിന് ഉപയോഗിച്ചത്. അതോടെ ബോംബേ ഇലക്ട്രിക് സപ്ലൈ & ട്രാംവേയ്സ് കമ്പനി ലിമിറ്റഡ് എന്ന പേര് സ്വീകരിച്ചു. 1926-ലാണ് കമ്പനി മോട്ടോർ ബസുകൾ ഓറ്റിച്ചു തുടങ്ങിയത്[2]. ഇതേത്തുടർന്ന് 1947 മുതൽ ബോംബേ ഇലക്ട്രിക് സപ്ലൈ ആൻഡ് ട്രാൻസ്പോർട്ട് എന്ന പേരിലായി പ്രവർത്തനം. 1995-ൽ ബോംബേ നഗരത്തിന്റെ പേര് മുംബൈ എന്നാക്കിയതോടെ ഈ സ്ഥാപനവും ബൃഹന്മുംബൈ ഇലക്ട്രിക് സപ്ലൈ ആൻഡ് ട്രാൻസ്പോർട്ട് എന്ന് പുനർനാമകരണം ചെയ്യപ്പെട്ടു.
ചിത്രശാല
തിരുത്തുക-
നഗരത്തിലെ ആദ്യത്തെ ഇലക്ട്രിക്ക് ട്രാം 1907
-
20-ആം നൂറ്റാണ്ടിന്റെ തുടക്കത്തിലെ ഗ്യാസ് വിളക്കുകൾ
-
നഗരത്തിലെ ആദ്യത്തെ മോട്ടോർ ബസ്, 1926.
-
നഗരത്തിലെ ആദ്യത്തെ ഇരുനില ട്രാം, 1920
-
ടാറ്റാ സ്റ്റാർ ബസ്
-
ഇരുനില ബസ്
-
പ്രകൃതിവാതകം ഉപയോഗിക്കുന്ന ബസ്
-
സെറീറ്റ ബസ്
-
മനോരി കടത്ത്
-
വെസ്റ്റിബ്യൂൾ ബസ് (ഇപ്പോൾ ഉപയോഗത്തിലില്ല)