ഭാരത് മാതാ അസോസിയേഷൻ
തിരുവിതാംകൂറിന്റെ ഭാഗമായിരുന്ന ചെങ്കോട്ടയിൽ രൂപം കൊണ്ട തീവ്രവാദികളുടെ സംഘടന. സായുധസമരം നടത്തി സ്വാതന്ത്ര്യം നേടണം എന്ന ആശയത്തോടെ അന്നത്തെ കേരളത്തിൽ പ്രവർത്തിച്ചിരുന്ന സംഘടനയുടെ മുഖ്യവക്താവ് തിരുനെൽവേലിക്കാരനായ ചിദംബരംപിള്ളയായിരുന്നു.[1] കേരളത്തിലെ വിവിധ ഭാഗങ്ങളിൽ സംഘടനയ്ക്ക് ശാഖകൾ രൂപപ്പെട്ടതിന്റെ ഫലമായി നീലകണ്ഠൻ ബ്രഹ്മചാരി എന്ന ആൾ ചിദംബരംപിള്ളയുടെ പ്രസംഗത്തിൽ ആകൃഷ്ടനാവുകയും പുനലൂർ, കൊല്ലം, ചെങ്കോട്ട എന്നിവിടങ്ങളിൽ ശാഖ രൂപീകരിക്കുകയും ചെയ്തു. പുനലൂർ ഫോറസ്റ്റ് ഓഫീസിലെ ക്ലാർക്കായിരുന്ന വാഞ്ചി അയ്യർ ഈ സംഘടനയ്ക്കുവേണ്ടി ബ്രിട്ടീഷ് കളക്ടറായിരുന്ന ആഷിനെ 1911 ജൂൺ 17 ന് മണിയാച്ചി റെയിൽവേ സ്റ്റേഷനിൽ വച്ച് വെടിവച്ചുകൊന്നു, തുടർന്ന് വാഞ്ചി അയ്യർ വെടിവച്ച് ആത്മഹത്യചെയ്തു. ബ്രിട്ടീഷ് സർക്കാർ നീലകണ്ഠൻ ആചാരിയേയും സംഘടനയുടെ മറ്റ് പ്രവർത്തകരേയും പിടിച്ച് മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവിന് വിധേയമായി തടവുശിക്ഷയ്ക്ക് വിധേയരാക്കുകയും ചെയ്തു. വിധികർത്താക്കളായവരിൽ ഒരാളായിരുന്നു ചേറ്റൂർ ശങ്കരൻനായർ.
അവലംബം
തിരുത്തുക- ↑ മലയാള സംസ്കാരം കാഴ്ചയും കാഴ്ചപ്പാടും. തിരുനവന്തപുരം: കേരള ഭാഷാ ഇൻസ്റ്റിട്യൂട്ട്, തിരുവനന്തപുരം. 2017. p. 221. ISBN 978-81-200-4208-7.
{{cite book}}
:|first=
missing|last=
(help)