1982 ഒക്ടോബർ 27-ന് വിജയദശമി ദിനത്തിലാണ് ഭാരതീയ വിചാര കേന്ദ്രം സ്ഥാപിതമായത്. തിരുവനന്തപുരം സംസ്കൃതി ഭവൻ ആസ്ഥാനമാക്കിയാണ് ഭാരതീയ വിചാര കേന്ദ്രം പ്രവർത്തിച്ചു വരുന്നത്. രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ കേരളത്തിലെ പ്രവർത്തനങ്ങൾക്ക് സമാരംഭം കുറിച്ച ദത്തോപാന്ത് ഠേംഗ്ഡി യുടെ നേതൃത്വത്തിൽ ആയിരുന്നു ഭാരതീയ വിചാര കേന്ദ്രത്തിനു തുടക്കം കുറിച്ചത്. ഹിന്ദുത്വ ചിന്തകനും ആദ്യകാല ആർ.എസ്.എസ് പ്രചാരകൻമാരിൽ ഒരാളുമായ പി. പരമേശ്വരൻ ആണ് ഭാരതീയ വിചാര കേന്ദ്രത്തിൻറെ സ്ഥാപകൻ. [1]

ഭാരതീയ വിചാര കേന്ദ്രം
തിരുവനന്തപുരം
Bharatheeya-vichara-kendram.jpg
സംസ്കൃതി ഭവൻ, ഭാരതീയ വിചാര കേന്ദ്രം
തരംവിദ്യാഭ്യാസ ഗവേഷണ സ്ഥാപനം
സ്ഥാപിതം1982
മേധാവിപി. പരമേശ്വരൻ
സ്ഥലംതിരുവനന്തപുരം, കേരളം, ഭാരതം
അഫിലിയേഷനുകൾമഹർഷി ദയാനന്ദ സരസ്വതി സർവകലാശാല, അജ്മീർ, രാജസ്ഥാൻ
വെബ്‌സൈറ്റ്vicharakendram.org

പ്രവർത്തനങ്ങൾതിരുത്തുക

ഇന്ന് സർവ്വകലാശാലാതലത്തിൽ അംഗത്വം ലഭിച്ചിട്ടുള്ള ഒരു പഠന ഗവേഷണ കേന്ദ്രം ആണിത്. [2][3]. ഡോക്ടർ കെ മാധവൻ കുട്ടി വളരെക്കാലം സംസ്ഥാന അധ്യക്ഷനായി പ്രവർത്തിച്ചിട്ടുണ്ട്. വി മഹേഷ്‌ ആണ് കേന്ദ്രത്തിന്റെ സംഘടനാ കാര്യദർശി. ഭഗവദ്ഗീതയുടെ കാലിക പ്രസക്തി മനസ്സിലാക്കി അത് ജനങ്ങളിലേക്ക് എത്തിക്കാനായി കേരള വ്യാപകമായി ഒരു പ്രചാരണ പരിപാടിക്ക് രൂപം കൊടുത്തു. ഗീത സ്വാധ്യായ സമിതി എന്നപേരിൽ സംഘടനാ സ്വഭാവം ഉണ്ടാക്കി പരിപാടികൾ നടത്തുന്നു. പഞ്ചായത്ത് തലത്തിലും മേഖല തലത്തിലും ഗീത സംഗമങ്ങൾ നടത്തി. 2000ൽ തിരുവനന്തപുരത്ത് വെച്ച് അന്താരാഷ്ട്ര ഗീത സമ്മേളനം നടത്തി. ടിബറ്റൻ ആത്മീയ നേതാവ് ദലൈലാമ ആയിരുന്നു മുഖ്യ അതിഥി.

പ്രസിദ്ധീകരണങ്ങൾതിരുത്തുക

പ്രഗതി എന്ന ആനുകാലിക ഗവേഷണ പ്രസിദ്ധീകരണം 1979-ൽ ആരംഭിച്ചു[4].

ക്ര.നം കൃതി വർഷം രചയിതാവ്
1. ദർശന സംവാദം 1993 പി. പരമേശ്വരൻ
2. കേരളവും സ്വാതന്ത്ര്യസമരവും 1986 -
3. ശരീയത്ത് ആധുനിക സമൂഹത്തിൽ 1986 അരുൺ ഷൂറി
4. സർ. സി. വി രാമൻ 1986 ജി . വെങ്കട്ടരാമൻ
5. ദേശീയ വിദ്യാഭ്യാസം 2004 ഡോ: ജയപ്രസാദ്
6. ഗീതാ പ്രഭാവം - ബാലൻ വടശ്ശേരി
7. കേരളത്തിലെ സർവ്വകലാശാല വിദ്യാഭ്യാസം 2002 സി. ഐ. ഐസക് & ഡോ: ജയപ്രസാദ്
8. ആഗോള ഭീകരവാദം 2003 ജി. കെ സുരേഷ് ബാബു
9. വിവേകാനന്ദനും മാർക്സും 2005 പി. പരമേശ്വരൻ
10. സ്വതന്ത്ര ഭാരതം ഗതിയും നിയതിയും 2013 പി.പരമേശ്വരൻ

അവലംബങ്ങൾതിരുത്തുക

  1. http://www.vicharakendram.org/
  2. http://news.justkerala.in/kerala-history-to-study-by-bharatheeya-vichara-kendram.php
  3. http://www.thehindu.com/news/cities/Thiruvananthapuram/essence-of-education-has-to-change-rajput/article4087567.ece
  4. "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2012-03-14-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2013-11-25.
"https://ml.wikipedia.org/w/index.php?title=ഭാരതീയ_വിചാര_കേന്ദ്രം&oldid=3639693" എന്ന താളിൽനിന്ന് ശേഖരിച്ചത്