ഭരണി തിരുനാൾ പാർവ്വതി ബായി

റാണി ഭരണി തിരുനാൾ പാർവ്വതി ബായി ജനനം:1850, മരണം:1893[1]. ആറ്റിങ്ങൽ ഇളയറാണി.[2] കേരള വർമ്മ വലിയ കോയിത്തമ്പുരാന്റെ പത്നി ആറ്റിങ്ങൽ മഹാറാണി ഭരണി തിരുനാൾ ലക്ഷ്മി ബായിയുടെ സഹോദരിയാണ്.

ഭരണി തിരുനാൾ പാർവ്വതി ബായി - രവിവർമ്മ ചിത്രം

ജനനം, ബാല്യം, ദത്തെടുക്കൽതിരുത്തുക

മാവേലിക്കര ഉത്സവ മഠം കൊട്ടാരത്തിലെ ഭരണി തിരുനാളിന്റെ രണ്ടാമത്തെ മകളായി 1850-ൽ മാവേലിക്കരയിൽ ജനിച്ചു. സ്വാതി തിരുനാളിന്റെ അനിന്തരവളായിരുന്ന പൂരാടം തിരുനാൾ ലക്ഷ്മി ബായി (1829-1857) തന്റെ രണ്ടാമത്തെ പുത്രനായ മൂലം തിരുനാളിനു ജന്മം നൽകുകയും ഏതാനും ദിവസങ്ങൾക്കുശേഷം (1857) മരണപ്പെടുകയും ചെയ്തു.[3] ലക്ഷ്മി ബായിയുടെ മൂത്ത പുത്രനാണ് അത്തം തിരുനാൾ (ഹസ്തം തിരുനാൾ). മരുമക്കത്തായം പിന്തുടർച്ചയാക്കിയ വേണാടിനും ലക്ഷ്മി ബായിക്കും പിന്തുടർച്ചക്കാരില്ലാതെ വന്നപ്പോൾ മാവേലിക്കര ഉത്സവമഠം കൊട്ടാരത്തിൽ നിന്നും ഭരണി തിരുനാൾ അമ്മത്തമ്പുരാന്റെ രണ്ടു രാജകുമാരിമാരെ ദത്തെടുക്കാൻ തീരുമാനിച്ചു. ഭരണി തിരുനാൾ ലക്ഷ്മി ബായിയും (ജനനം:1948) അനുജത്തി ഭരണി തിരുനാൾ പാർവ്വതി ബായിയും. സ്വാതി തിരുനാളിന്റെ അനുജൻ ഉത്രം തിരുനാളിന്റെ കാലത്ത് ഈ ദത്തെടുക്കൽ നടന്നത്.[4]

അവലംബംതിരുത്തുക

  1. http://2mil-indianews.blogspot.com/2010/01/life-and-times-of-rani-lakshmi-bayi.html
  2. http://2mil-indianews.blogspot.ae/2010/01/life-and-times-of-rani-lakshmi-bayi.html
  3. http://books.google.ae/books?id=E6ryshLSwm0C&printsec=frontcover#v=onepage&q&f=false
  4. Travancore State Manual Vol II (1906) by V. Nagam Aiya