ഭജ ഗുഹകൾ
മഹാരാഷ്ട്രയിലെ ലോണാവാലക്ക് സമീപമുള്ള പുനെ ജില്ലയിൽ സ്ഥിതിചെയ്യുന്ന ബിസി 2-ാംനൂറ്റാണ്ടിൽ പാറയിൽ കൊത്തിയെടുത്ത 22 ഗുഹകളുടെ കൂട്ടമാണ് ഭജ ഗുഹകൾ അഥവാ ഭജെ ഗുഹകൾ [2]. അറബിക്കടലിൽ നിന്നും കിഴക്കോട്ട് ഡെക്കാൻ പീഠഭൂമിയിലേക്കുള്ള ഒരു പ്രധാന വ്യാപാര പാതയിൽ ഭജ എന്ന ഗ്രാമത്തിൽ 400 അടി ഉയരത്തിലാണ് ഈ [3]ഗുഹകൾ.(വടക്കേ ഇന്ത്യയും ദക്ഷിണേന്ത്യയും തമ്മിലുള്ള വിഭജനം)[4]ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യയുടെ നോട്ടിഫിക്കേഷൻ നമ്പർ 2407 എ പ്രകാരം ലിഖിതങ്ങളും ഗുഹാക്ഷേത്രവും ദേശീയ പ്രാധാന്യമുള്ള ഒരു സ്മാരകമായി സംരക്ഷിക്കപ്പെട്ടിട്ടുണ്ട്. [5][6]ഇതെല്ലാം മഹാരാഷ്ട്രയിലെ ഹിനായന ബുദ്ധമതത്തിന്റെതാണ്. അവയുടെ പ്രധാന സവിശേഷതകളിൽ ഒന്നായ ഈ ഗുഹകളിൽ ധാരാളം സ്തൂപങ്ങൾ ഉണ്ട്. ഒരു നല്ല മാതൃകയായ ചൈത്യയിൽ (അല്ലെങ്കിൽ ചൈത്യഗ്രഹം - ഗുഹ XII) ഈ രൂപത്തിന്റെ ആദ്യകാല വളർച്ചയുടെ ഭാഗമായി തടി നിർമ്മിതിയിലുള്ള ഹോഴ്സ്ഷൂ മാതൃകയിലുള്ള സീലിംഗും കാണപ്പെടുന്നു. അതിന്റെ വിഹാരം (ഗുഹ XVIII) മുന്നിൽ തൂണുകളോടുകൂടിയ വരാന്ത അതുല്യമായി അലങ്കരിച്ചിരിക്കുന്നു.[7]മരം ഉപയോഗിച്ചുള്ള വാസ്തുവിദ്യയുടെ അവബോധത്തെ സൂചിപ്പിക്കുന്നതിന് ഈ ഗുഹകൾ ശ്രദ്ധേയമാണ്. തബല എന്ന പേരിലാണ് ഈ കൊത്തു പണികൾ. രണ്ടായിരം വർഷങ്ങളായി ഇന്ത്യ ഈ കൊത്തു പണികൾ ഉപയോഗിച്ചു വരുന്നു. കൊത്തു പണികളിൽ തബല വായിക്കുന്ന ഒരു സ്ത്രീയെയും നൃത്തം ചെയ്യുന്ന മറ്റൊരു സ്ത്രീയെയും കാണിക്കുന്നു.
Bhaje Caves | |
---|---|
Location | Bhaje,[1] Maharashtra, India |
Coordinates | 18°43′40″N 73°28′55″E / 18.72778°N 73.48194°E |
Geology | Basalt |
Entrances | 22 |
Difficulty | easy |
Pronunciation | Bhaja or Bhaje |
വാസ്തുവിദ്യ
തിരുത്തുകകർലാ ഗുഹകളുമായി ഭജ ഗുഹകൾ വാസ്തുവിദ്യാ രൂപകൽപ്പന പങ്കുവയ്ക്കുന്നതായി കാണാം. ആദ്യകാലങ്ങളിൽ ഒന്ന് ആയ ഇത് ഏറ്റവും ശ്രദ്ധേയമായ സ്മാരകവും ദേവാലയവും ആണ്- തുറന്ന കുതിരലാടത്തിൻറെ ആകൃതിയിൽ കമാനത്തോടുകൂടിയ വാതിലുകളുള്ള ചൈത്യഗ്രഹ - ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യയുടെ സർവ്വേ അനുസരിച്ച് ഗുഹകളുടെ ഏറ്റവും പ്രധാനപ്പെട്ട ഭാഗം കൂടിയാണ്.[8] ചൈത്ര്യയിൽ ഇന്ത്യൻ മിത്തോളജിയിൽ നിന്ന് വ്യത്യസ്തമായ ശിൽപവിദ്യയാണ് കാണപ്പെടുന്നത്. മറ്റ് ഗുഹകളിൽ നിന്ന് വ്യത്യസ്തമായി ഒരു ഗുഹയ്ക്ക് ഇടനാഴിയും ചുറ്റുമുള്ള ഇടനാഴിയിൽ പ്രദക്ഷിണ പാതയും കാണപ്പെടുന്നു.[9]
ഗുഹകൾ
തിരുത്തുക- ഗുഹ VI
ക്രമരഹിതമായ വിഹാരത്തിൽ, ഓരോ വശത്തും14 ചതുരശ്ര അടിയുള്ള രണ്ടും പിൻവശത്ത് മൂന്നും അറകൾ കാണാം. ചൈത്യ ജന്നലുകളിൽ എല്ലാ അറ വാതിലുകളിലും ചിത്രപ്പണികൾ കൊണ്ടലംകൃതമാണ്.[1] ഉഴവുകാരൻറെ ഭാര്യ (ploughman’s wife) ബോധി ഈ വിഹാരം സമ്മാനിച്ചതായി അവരുടെ പേര് അറ വാതിലിൽ എഴുതിയിരിക്കുന്നു. .[10]
- ഗുഹ IX
റെയിൽ പാറ്റേൺ അലങ്കാരങ്ങൾ, തകർന്ന മൃഗങ്ങളുടെ രൂപങ്ങൾ, എന്നിവ വരാന്തയുടെ മുൻവശത്തുകാണാം. ഇത് പാണ്ഡവലേനി ഗുഹയും ഗുഹ VIII ഉം തമ്മിൽ നല്ല സാദൃശ്യം കാണിക്കുന്നു.[1]
- ഗുഹ XII
ക്രി.മു. രണ്ടാം നൂറ്റാണ്ടിൽ നിർമ്മിച്ച ചൈത്യ ഹാളിലെ ഏറ്റവും പഴക്കമുള്ള കെട്ടിടമാണിത്. സ്തൂപത്തോടുകൂടിയ അപ്സൈഡൽ ഹാളിലാണ് ഇത് ഉള്ളത്. ഒരു മേൽക്കൂര നിലനിർത്താൻ ഘടനാപരമായി ആവശ്യമായ താഴെയുള്ള നിരകളെ അകത്തേയ്ക്ക് ചരിച്ച് തടി നിരകൾ ഉപയോഗിച്ച് അനുകരിച്ചിരിക്കുന്നു. മച്ചുകൾ പുരാതന ബാരൽ വോൾട്ട് ഉപയോഗിച്ച് മരം ചട്ടക്കൂടുമായി ബന്ധിപ്പിച്ചിരിക്കുന്നു. ചുമർ ചിത്രങ്ങൾ മൗര്യ സാമ്രാജ്യത്തിൻറെ മൗര്യ ശൈലിയിൽ മിനുക്കിയിരിക്കുന്നു. ഒരു വലിയ കുതിരലാടത്തിൻറെ ആകൃതിയിലുള്ള ജാലകം, ചൈത്യ -ജാലകം എന്നിവ കവാടത്തിനു മുകളിലായാണ് സ്ഥിതി ചെയ്യുന്നത്. ബാൽക്കണി, കിളിവാതിലുകൾ, സ്ത്രീകളും പുരുഷന്മാരും താഴെയുള്ള സീൻ നിരീക്ഷിക്കുന്നതായുള്ള ശിൽപങ്ങൾ എന്നിവയടങ്ങുന്ന ഒരു ബഹുനില കെട്ടിടം അനുകരിച്ചുകൊണ്ട് പോർട്ടോ-ഏരിയ രൂപകല്പന ചെയ്തു. ഇത് ഒരു പുരാതന ഇന്ത്യൻ കൊട്ടാരത്തിന്റെ രൂപം സൃഷ്ടിച്ചിരിക്കുന്നു.[11]
ചൈത്യ 26 അടി 8 ഇഞ്ച് വീതിയുമുണ്ട്, 59 അടി നീളവും, അർദ്ധ വൃത്താകൃതിയിലുള്ള ആർച്ചും, 3 അടി 5 ഇഞ്ച് വിസ്താരമുള്ള ഇടനാഴിയിൽ നിന്നും 27 അഷ്ടഭുജ തൂണുകൾ കൊണ്ട് വേർതിരിക്കപ്പെടുന്നു. 11 അടി 4 ഇഞ്ച് ഉയരവും. തറയിൽ 11 അടി വ്യാസമുള്ളതാണ് ഇത് കൊൻഡണ ഗുഹകളെ അനുസ്മരിപ്പിക്കുന്നു. പുഷ്പം, മുകുളങ്ങൾ, ഇലകൾ, വിശറികൾ എന്നിവയിൽ കാണപ്പെടുന്ന ബുദ്ധന്റെ 7 ചിഹ്നങ്ങൾ ഈ തൂണുകളിൽ ചിത്രീകരിച്ചിരിക്കുന്നു.[1]
Cave XII "Main Chaitya" | |
|
- ഗുഹ XIII
പുരാതന കാലത്തെ തടി നിർമ്മിച്ചിരിക്കുന്ന ഈ ഗുഹ നശിപ്പിക്കപ്പെട്ടതായി കാണാം. 30 അടി നീളവും 14.5 അടി ആഴവുമുള്ള ഈ ഗുഹയുടെ പുറകോട്ടുള്ള കുറച്ചു അറകളിൽ ബോൾട്ടുള്ള വാതിലുകളും ഇവിടെ കാണാം.[1]
- ഗുഹ XIV
ഈ ഗുഹ വടക്കുഭാഗത്തേയ്ക്ക് 6 അടി 8 ഇഞ്ച് വീതിയുമുണ്ട്. 25.5 അടി ആഴവും 7 അറകളും കാണാം. കല്ല് ബെഞ്ചുകൾ, സ്ക്വയർ ജാലകങ്ങൾ, കല്ല് കിടക്കകൾ എന്നിവ അറകളിൽ കാണപ്പെടുന്നു.[1]
- ഗുഹ XV
പതിനാലാമത്തെ ഗുഹയുടെ തെക്ക് വരെ പടിക്കെട്ടിലൂടെ എത്താൻ കഴിയും. 12.5 വിസ്താരവും 10 അടി ആഴവും ഒരു ചെറിയ വിഹാരമാണ് ഇത്. ഇതിന് രണ്ട് അർദ്ധ വൃത്ത ഭിത്തിമാടവും വലത് വശത്ത് ഒരു ബെഞ്ചും കാണാം. .[1]
- ഗുഹ XVI
ഈ ചക്രത്തിൽ 3 ചൈത്യ ആർച്ച്സുകളും റെയിൽ പാറ്റേണും ഉണ്ട്.[1]
- ഗുഹ XVII
ഒരു ചെറിയ വിഹാരം 18.5 അടി നീളവും 12.5 ആഴവുമാണ്, 5 അറകളും, അതിൽ ബെഞ്ചും ഉണ്ട്. ഇതിലെ രണ്ട് ലിഖിതങ്ങളിലൊന്ന് നശിച്ചിരുന്നു .[1] Cell door inscription describes “the gift of cell from Nadasava, a Naya of Bhogwati.”[10] One more inscription over two wells in one recess describes “a religious gift of cistern by Vinhudata, son of Kosiki, a great warrior.”[10]
- ഗുഹ XIX
ഇത് ഒരു സന്യാസിമഠത്തിന്റെ വരാന്തയായിരുന്നു. ഇരുവശത്തും രക്ഷക രൂപങ്ങളും കാണാം . ഈ ഗുഹയിൽ സൂര്യൻ ഒരു രഥത്തിൽ സവാരി ചെയ്യുന്നതും ഒരു ആനയുടെ മേൽ ഇന്ദ്രൻ സവാരിചെയ്യുന്നതുമായി ചിത്രീകരിച്ചിരിക്കുന്നതു കാണാം.[12]
-
Stairways to Bhaja Caves
-
Carvings at Bhaja Caves
-
Bhaja Caves
-
Carvings at Bhaja Caves
-
Carvings at Bhaja Caves
-
Waterfall at Bhaja Caves
-
Stairways to Bhaja Caves
-
Panorama Bhaja Caves
-
Setting of the entrance
-
Exterior
-
Facade of the chaitya
-
Chaityagruha at Bhaja Caves
-
Wooden Ceiling in Main Chaitygruha
അവലംബം
തിരുത്തുക- ↑ 1.0 1.1 1.2 1.3 1.4 1.5 1.6 1.7 1.8 Burgess, James (1880). "The caves in vicinity of Karle and the Bor Ghat". The Cave Temples of India. W.H. Allen. pp. 223–228. Retrieved 5 July 2013.
- ↑ "Ticketed Monuments - Maharashtra Bhaja Caves, Bhaja". Archaeological Survey of India, Government of India. Retrieved 5 July 2013.
- ↑ "CHAPTER 20 PLACES OF INTEREST". Maharashtra Government - Tourism and Cultural Dept. Retrieved 6 July 2013.
- ↑ "Later Andhra Period India". Retrieved 2007-01-24.
- ↑ "List of the protected monuments of Mumbai Circle district-wise" (PDF).
- ↑ "Bhaja Caves Visitors' Sign". Retrieved 2012-10-08.
- ↑ Ahir, D. C. (2003). Buddhist sites and shrines in India: history, art, and architecture (1. ed.). Delhi: Sri Satguru Publ. p. 191. ISBN 8170307740.
- ↑ "Ticketed Monuments - Maharashtra Bhaja Caves, Bhaja". Archaeological Survey of India, Government of India. Retrieved 5 July 2013.
- ↑ "5000 Years of Indian Architecture". Archived from the original on 14 April 2007. Retrieved 2007-03-14.
- ↑ 10.0 10.1 10.2 Burgess, James; Indrājī Bhagvānlal (1881). "Bhaja Caves and their inscriptions". Inscriptions from the Cave-temples of Western India: With Descriptive Notes &c Volume 10 of Archæological Survey of Western India. Government Central Press. pp. 22–25. Retrieved 6 July 2013.
- ↑ ASI, "Bhaja Caves" Archived 2013-08-10 at the Wayback Machine.; Michell, 352;Dehejia
- ↑ Knapp, Stephen (2009). "Karla and Bhaja Caves". Spiritual India handbook : a guide to temples, holy sites[,] festivals and traditions. Mumbai: Jaico Publishing. ISBN 8184950241. Retrieved 6 July 2013.
- Dehejia, V. (1997). Indian Art. Phaidon: London. ISBN 0-7148-3496-3
- Michell, George, The Penguin Guide to the Monuments of India, Volume 1: Buddhist, Jain, Hindu, 1989, Penguin Books, ISBN 0140081445