പ്രാഗ്ജ്യോതിഷത്തിലെ രാജാവായ നരകാസുരന്റെ പുത്രനാണ് ഭഗദത്തൻ. നരകാസുരനെ വധിച്ചത് ഭഗവാൻ ശ്രീകൃഷ്ണനായിരുന്നു. ഭഗദത്തനെ കുരുക്ഷേത്രയുദ്ധത്തിൽ അർജ്ജുനനാണ് വധിച്ചത്. ഭഗദത്തൻ ആനപ്പുറത്തേറിയാണ് പാണ്ഡവരോട് യുദ്ധം ചെയ്തത്. കുരുക്ഷേത്രയുദ്ധത്തിലെ ഭഗദത്തന്റെ ആനയെ മഹാഭാരതത്തിൽ വ്യാസൻ ഉപമിക്കുന്നത് അഷ്ടദിക്ഗജങ്ങളിലെ ഒരാനയായ സുപ്രതികനോടാണ്. [1]

ബേലൂരിലെ ശിലാശില്പം -- കുരുക്ഷേത്രയുദ്ധം 12ആം ദിവസം: ഭഗദത്തനോട് എതിരിടുന്ന ഭീമസേനൻ

മഹാഭാരതത്തിൽ ദ്രോണപർവ്വത്തിൽ ഭഗദത്തനെക്കുറിച്ച് വിവരിക്കുന്നുണ്ട്. [2] കുരുക്ഷേത്രയുദ്ധത്തിൽ പ്രാഗ്ജ്യോതിഷവും പങ്കെടുത്തിരുന്നു. അന്നത്തെ രാജാവായിരുന്ന ഭഗദത്തൻ കൗരവപക്ഷത്തു ചേർന്നാണ് യുദ്ധം ചെയ്തത്. വാർദ്ധക്യം ഉണ്ടായിരുന്നെങ്കിലും തന്റെ ആനപ്പുറത്തേറി പന്ത്രണ്ടു ദിവസം പാണ്ഡവരോടു യുദ്ധം ചെയ്തു നിരവധി സൈനികരെ കൊന്നൊടുക്കി. [3]പന്ത്രണ്ടാം ദിവസത്തെ യുദ്ധത്തിൽ ഭഗദത്തൻ ഭീമസേനനോട് യുദ്ധം ചെയ്തു. പ്രായാധിക്യത്താൽ കാഴ്ചശക്തി കുറവായിരുന്ന ഭഗദത്തൻ ഭീമനോട് അതിധീരമായിതന്നെ ഏറ്റുമുട്ടി. (യുദ്ധ സമയത്ത് ഭീമസേനനു 71 വയസ്സ് ഉണ്ടായിരുന്നു [4] അതിലും വളരെയേറെയായിരുന്നു ഭഗദത്തന്റെ പ്രായം). ഭഗദത്തന്റെ കൊലയാന ഒരവസരത്തിൽ ഭീമനെ എടുത്ത് മേല്പോട്ട് എറിഞ്ഞു; ഭീമൻ താഴേക്ക് പതിക്കുമ്പോൾ കൊമ്പിൽ കോർത്ത് കൊല്ലാനായി കൊമ്പുകൾ മുകളിലോട്ടാക്കി നിർത്തി. ആ സമയത്ത് അർജ്ജുനൻ അവിടെ എത്തുകയും തന്റെ ഒരു അമ്പിനാൽ ആനയുടെ ശിരസ്സും, മേല്പോട്ടാക്കി നിർത്തിയിരുന്ന വാലും, ഭഗദത്തന്റെ ശിരസ്സു മുറിച്ച് കടന്നുപോയി. രക്ഷപെട്ട ഭീമൻ വന്നുവീണത് ചത്തുവീണ ആനയുടെ മുകളിലാണ്.

അവലംബം തിരുത്തുക

  1. ശ്രീമദ് മഹാഭാഗവതം, ഗദ്യപരിഭാഷ -- തേമ്പാട്ട് ശങ്കരൻ നായർ -- ISBN 978-81-8264-912 മാതൃഭൂമി പബ്ലീഷർ, കോഴിക്കോട്
  2. മഹാഭാരതം -- ഡോ.പി.എസ്.നായർ -- ISBN 81-85315-01-9 വിദ്യാരംഭം പ്രസിദ്ധീകരണം, ആലപ്പുഴ
  3. "ആർക്കൈവ് പകർപ്പ്". Archived from the original on 2011-09-02. Retrieved 2011-09-04.
  4. അനുബന്ധം : മഹാഭാരതം -- ഡോ.പി.എസ്.നായർ -- ISBN 81-85315-01-9 വിദ്യാരംഭം പ്രസിദ്ധീകരണം, ആലപ്പുഴ
"https://ml.wikipedia.org/w/index.php?title=ഭഗദത്തൻ&oldid=3639623" എന്ന താളിൽനിന്ന് ശേഖരിച്ചത്