ഭംഗര (സംഗീതം)
പഞ്ചാബി സംസ്കാരവുമായി ബന്ധപ്പെട്ട് വളരെ ഏറെ പ്രചാരം ലഭിച്ചിട്ടുള്ള ഒരു സംഗീതമാണ് ഭംഗര(പഞ്ചാബി: ਭੰਗੜਾ (Gurmukhi); [pə̀ŋɡɽaː] ). നൂറ്റാണ്ടുകൾക്ക് മുമ്പ് ഇന്ത്യയിൽ ഉത്ഭവിച്ച ഈ സംഗീതം ഇന്നത്തെ രീതിയിൽ വികസിപ്പിച്ചെടുത്തത് ഇന്ത്യയിലും പാകിസ്താനിലുമായുള്ള പഞ്ചാബ് പ്രദേശത്തുള്ള പഞ്ചാബി സമൂഹമാണ്.
ഭംഗര | |
---|---|
Stylistic origins | പരമ്പരാഗത പഞ്ചാബ് |
Cultural origins | ഭാരതം |
Typical instruments | വോക്കൽ, തബല, ഡ്രം സെറ്റ്, തുമ്പി, ദോൾ, സാരംഗി, ഹാർമോണിയം, acoustic guitar, electric guitar, bass, sitar, violin, dhadd, daf, dholki. |
Derivative forms | Bhangra dance |
സംഗീതത്തിന് ഉപയോഗിക്കുന്ന ഉപകരണങ്ങൾ
തിരുത്തുകഭംഗരയ്ക്ക് പഞ്ചാബി വാദ്യോപകരണങ്ങളാണ് പ്രധാനമായും ഉപയോഗിക്കുന്നത്. ഭംഗരയിൽ ഉപയോഗിക്കുന്ന ഏറ്റവും പ്രധാന ഉപകരണം ഡ്രം സെറ്റാണ്. തുമ്പി, ദോൾ, സാരംഗി, ഹാർമോണിയം മുതലായവയാണ് മറ്റ് പ്രധാന ഉപകരണങ്ങൾ.