ദഫ് മുട്ട്
കേരളത്തിലെ ഇസ്‌ലാംമതവിശ്വാസികളുടെ ഇടയിൽ പ്രചാരമുള്ള കലാരൂപമാണ് ദഫ് മുട്ട്[1]. ദഫ് എന്നത് ഒരു പേർഷ്യൻ പദമാണ്. പ്ലാവിന്റെ വേര് കടഞ്ഞെടുത്ത് ആട്ടിൻ തോൽ സ്പുടം ചെയ്തു ചരട് വലിച്ചു മുറുക്കി ശ്രുതി നിയന്ത്രിക്കുന്ന ഉപകാരണമാണ് ദഫ്. ഇതിന് ഏതാണ്ട് വ്യാസവും 8" വ്യാസം, ഉയരം 3-4 ഇഞ്ച് ആവാം. പാശ്ചാത്യരാജ്യങ്ങളിൽ ആഘോഷവേളകളിൽ ഗാനാലാപനത്തോടൊപ്പം ദഫ് മുട്ടി ചുവടുവെയ്ക്കുന്ന പതിവുണ്ടായിരുന്നു. കേരളത്തിൽ ഇസ്‌ലാംമതത്തിന്റെ പ്രചാരത്തിനു മുൻപുതന്നെ റോമാക്കാരുടെ ആരാധനാലയങ്ങളിൽ ഈ കല പതിവുണ്ടായിരുന്നത്രേ.[2]
അവതരണരീതി
തിരുത്തുകഅറബി ബൈത്തുകളോ അറബി-മലയാളസാഹിത്യത്തിലെ ഗാനങ്ങളോ ആലപിച്ചുകൊണ്ട് പത്തുപേരിൽ കുറയാത്ത സംഘങ്ങളായി താളപ്പെരുക്കങ്ങൾ തീർത്ത് ഉയർന്നും താഴ്‌ന്നും ചെരിഞ്ഞും ചുവടുകൾ വെച്ചാണ് ഇത് അവതരിപ്പിയ്ക്കുന്നത്. സലാത്ത് അഥവാ പ്രാർത്ഥനയോടേയാണ് ഇത് ആരംഭിയ്ക്കുന്നത്. പതിഞ്ഞ ശബ്ദത്തോടെ ആരംഭിച്ച് മേളം ഒന്നാംകാലം, രണ്ടാംകാലം, മൂന്നാംകാലം എന്നിങ്ങനെ വളരുന്നു.shehzin
ഈ കലാരൂപം അനുഷ്ഠാനകർമ്മങ്ങളായ കുത്തുറാത്തീബ്, നേർച്ചകൾ തുടങ്ങിയവയുടെ ഭാഗമായും വിവാഹം പോലെയുള്ള ആഘോഷവേളകളിലും അവതരിപ്പിക്കാറുണ്ട്. നബി(സ) മദീനയിൽ എത്തിയപ്പോൾ അൻസാറുകൾ (മദീനക്കാർ) ദഫ്ഫ് മുട്ടിയായിരുന്നു വരവേറ്റത് എന്ന് ചരിത്രം പറയുന്നു.
കൂടുതൽ അറിവിന്
തിരുത്തുക- കേരള കലകൾ - edumalayalam.blogspot.com
- ദപ്പു മുട്ട് - sify.com
- നയ്-നവ പേർഷ്യൻ സംഗീതോപകരണങ്ങളുടെ വിജ്ഞാനകോശം - nay-nava.blogfa.com Archived 2008-07-08 at the Wayback Machine.
- വിവിധ ദഫുകൾ - nasehpour.tripod.com
- ദഫിന്റെ ഒരു ലഘു ചരിത്രം - drumdojo.com Archived 2008-07-26 at the Wayback Machine.
- ഫ്രേംഡ്രമ്മർ ഫോറം Archived 2012-12-09 at Archive.is
- ദഫ്, പരിപാടികൾ, പണിപ്പുര, വില്പന -caravansary.org
- greekfolkmusicanddance.com Archived 2017-09-05 at the Wayback Machine.
ചിത്രസഞ്ചയം
തിരുത്തുക-
ദഫ് മുട്ട് അവതരണം
-
ദഫ് മുട്ട് അവതരണം
-
ദഫ് മുട്ട് അവതരണം
-
ദഫ് കലാകാരന്മാർ
അവലംബം
തിരുത്തുക- ↑ SAKKEER HUSSIAN.E.M. ADVENT OF ISLAM IN KERALA AND SOCIAL HARMONY AS REFLECTED IN MANUSCRIPTS (PDF). p. 41. Archived from the original (PDF) on 2020-07-26. Retrieved 4 നവംബർ 2019.
- ↑ "ദഫ് മുട്ട്".